Saturday, June 1, 2013

എന്‍റെ ലോകം

     ന്ന് എന്‍റെ ലോകം ചെറുതാണ്.എനിക്ക് സഞ്ചരിക്കാന്‍ പരിമിതികളുണ്ട്,പക്ഷേ ഈ ലോകത്ത് എനിക്ക് ശ്വാസം മുട്ടുന്നത് പോലെയാണ്,ഈ ലോകത്ത് ഞാന്‍ സഞ്ചരിക്കുന്നത് തനിച്ചാണ്.
എന്നാല്‍ എനിക്ക് വിശാലമായ് ഒരു ലോകമുണ്ടായിരുന്നു,ഞാന്‍ ജനിച്ചു വളര്‍ന്ന ഒരു ലോകം അവിടെ എനിക്ക് സഞ്ചരിക്കാന്‍ പരിമിതികളില്ലായിരുന്നു.എവിടെ വേണമെങ്കിലുംസഞ്ചരിക്കാം ആ സഞ്ചരത്തില്‍ ഞാന്‍ തനിച്ചല്ല,എനിക്കൊപ്പം ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു.
ഒത്തൊരുമയോടെ ഒരേദിശയില്‍ കളിച്ചും ,ചിരിച്ചും സഞ്ചരിച്ചുകൊണ്ടേയിരുന്നു.പെട്ടന്ന് 
എന്നെയും കുറച്ചു കൂട്ടുകാരെയും ആലോകത്തു നിന്നും കടത്തപ്പെട്ടു.
എന്നെ മാത്രം ഒരു ചെറിയ ലോകത്തേക്ക് പറിച്ചു നട്ടു.
ഇന്ന് ഞാന്‍ ജീവിക്കുന്നത് തനിച്ചാണ്. പരിമിതികള്‍ നിറഞ്ഞ ആ ലോകത്തേക്ക്, പരിമിതികളോടെ സഞ്ചരിക്കുമ്പോള്‍ കുറേ കണ്ണുകള്‍ എന്നേ നോക്കി ചിരിക്കുന്നു ,അപ്പോഴാണ് മനസ്സിലായത് ഞാന്‍ ഒരു അലങ്കാരമത്സ്യമാണ് എന്ന്.
   
                         .....ശുഭം.....

Monday, April 29, 2013

പോയി ചാകട


മരണം ഇന്നലെ എന്നോട് ചോദിച്ചു
"താന്‍ ഇന്നലെ ഇട്ട പോസ്റ്റിനു എന്ത് സംഭവിച്ചു" എന്ന്
ഞാന്‍ പറഞ്ഞു
"രണ്ടു ലൈക്കും ഒരു കമന്റും മാത്രമേ കിട്ടിയുള്ളൂ "എന്ന്
അപ്പോള്‍ മരണം പറഞ്ഞു
"പോയി ചാകട "

Sunday, April 28, 2013

മുല്ലപ്പൂ വിപ്ലവം


രാവിലെയാണ് നല്ല ഉറക്കം കിട്ടുക പക്ഷേ
ആ ഉറക്കം അതിക നേരം നീണ്ടു നിന്നില്ല
വിടിന് പുറത്ത് വലിയ ഒച്ചപ്പാട് ,ഞാന്‍ ദേഷ്യത്തോടെ എഴുന്നേറ്റു പുറത്തേക്ക് നടന്നു ,അപ്പോള്‍ അവിടെ സഹോദരിമാരും  കുഞ്ഞുങ്ങളും നല്ല സന്തോഷത്തിലാണ് കാരണം
ഒരു പാട് നാള്‍ പൂക്കാന്‍ കാത്തിരുന്ന ആ മുല്ല ചെടി ഇന്ന്  നിറയെ പൂത്തിരിക്കുന്നു , ചെറിയ സഹോദരി പറഞ്ഞു ,ഇക്ക മുല്ലപ്പൂ പൂത്തു
അവള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി
ഞാന്‍ അവളോട്‌ ചിരിച്ചു കൊണ്ട് പറഞ്ഞു
ഇതാണ് മോളെ " മുല്ലപ്പൂ വിപ്ലവം ".


Friday, April 12, 2013

നിലവിളികള്‍

വലിയൊരു ശബ്ദം കേട്ടാണ് അവന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. പിന്നെ കേട്ടത് 
നിലവിളികളായിരുന്നു.
ഉടനെ പിടഞ്ഞെഴുന്നേറ്റ് പുറത്തേക്ക് നോക്കി, പക്ഷേ ഒന്നും കാണാന്‍ 
കഴിഞ്ഞില്ല 
പുറത്ത് പുക പടലങ്ങള്‍ മാത്രം. ആ പുകപടലങ്ങള്‍ക്കിടയില്‍ നിന്നും നിലവിളികളും 
ആക്രോശങ്ങളും കേള്‍ക്കാമായിരുന്നു. ചിലര്‍ ദൈവത്തെ വിളിച്ചു കരയുന്നു.
"ഈ ചെകുത്താന്മാര്‍ വീണ്ടും തുടങ്ങി"
"ജനിച്ച മണ്ണില്‍ ഒരു ദിവസം സുഖമായി ഉറങ്ങാന്‍ ദൈവമേ ഞങ്ങള്‍ക്ക് എപ്പോഴാണ് കഴിയുക"
"മനുഷ്യത്വമില്ലാത്തവര്‍ "
"ലോകം മുഴുവന്‍ ഞങ്ങളോടോപ്പമാണ്,നിങ്ങളുടെ കൈയില്‍ എത്ര വലിയ ആയുധമുണ്ടെങ്കില്‍ 
ഞങ്ങള്‍ക്ക് അതിനെ അതിജീവിക്കാന്‍ ശക്തമായ ലോകത്തിന്‍റെ പിന്തുണയുണ്ട്, നിങ്ങള്‍ 
ഒരുനാള്‍ ലോകജനതയ്ക്ക് മുന്നില്‍ ഒറ്റപ്പെടും."പുകപടലങ്ങള്‍ ആകാശത്തേക്ക് ഉയര്‍ന്നു പൊങ്ങി.അവന്‍ സംഭവം നടന്ന സ്ഥലത്തേക്ക് നടന്നു. 
തകര്‍ന്ന വീടിന്‍റെ അവശിഷ്ടങ്ങക്കിടയില്‍ രണ്ടു കുഞ്ഞുങ്ങള്‍ ചലനമില്ലാതെ കിടക്കുന്നു 
തൊട്ടടുത്ത്‌ ഒരു സത്രീ കാല് തകര്‍ന്നു നിലവിളിച്ചു കരയുന്നു. അതിനിടയില്‍ ആളുകള്‍ 
പലരേയും എടുത്തുകൊണ്ടു പോകുന്നു.ചിലര്‍ മരണപ്പെട്ടിരിക്കുന്നു മറ്റു ചിലര്‍ 
നിലവിളിക്കുന്നു. ഇതൊക്കെ കണ്ട് അവനു കരയാന്‍ തോന്നിയില്ല കാരണം ഒരുപാട് 
കരഞ്ഞതാണ്, കരഞ്ഞു മനസ്സ് മരവിച്ചു പോയി .തന്‍റെ ഉമ്മയും ഉപ്പയും കുഞ്ഞുപെങ്ങളും തലേന്നാള്‍ തന്നെ വിട്ട് പിരിഞ്ഞതാണ്. തന്‍റെ 
കുഞ്ഞുപെങ്ങള്‍ക്ക് വേണ്ടി മിഠായി വാങ്ങാന്‍ പോയതായിരുന്നു . മിഠായി വാങ്ങി തിരിച്ചു 
വന്നപ്പോള്‍ ആ കാഴ്ച കണ്ട് അവന്‍ ഞെട്ടി. തന്‍റെ വീട് തകര്‍ന്നിരിക്കുന്നു. എന്താണ് 
സംഭവിച്ചത് എന്നറിയാതെ അവന്‍ തകര്‍ന്ന വീടിന്‍റെ അടുത്തേക്ക് പോയി. ആ കാഴ്ച കണ്ട് 
അവന്‍റെ മനസ്സ് തകര്‍ന്നു, തകര്‍ന്നു കിടക്കുന്ന വിടിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തന്‍റെ 
കുഞ്ഞു പെങ്ങളുടെ ഒരു കൈ പുറത്തു കാണാമായിരുന്നു. അതുകണ്ട് അവന്‍ പൊട്ടിക്കരഞ്ഞു, 
അവള്‍ക്കു വേണ്ടി വാങ്ങിയ മിഠായി അവന്‍ ആ കുഞ്ഞു കൈയില്‍ പിടിപ്പിച്ചു എന്നിട്ട് ഉറക്കെ 
കരയാന്‍ തുടങ്ങി. അതിനിടയില്‍ ഉമ്മയുടെയും ഉപ്പയുടെയും ജീവനില്ലാത്ത ശരീരം ആളുകള്‍ 
വീടിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്തു. 
ആ കാഴ്ച അവനെ കൂടുതല്‍ സങ്കടത്തിലാക്കി അവന്‍റെ കരച്ചില്‍ കുടുതല്‍ ഉച്ചത്തിലായി. 
ആരൊക്കെയോ വന്നു അവനെ അവിടെ നിന്നും എടുത്തു മാറ്റി, കല്ലുകള്‍ക്കിടയില്‍ നിന്നും 
തന്‍റെ കുഞ്ഞുപെങ്ങളുടെ ജീവനില്ലാത്ത ശരീരം പുറത്തെടുത്തു തന്‍റെ അരികിലൂടെ കൊണ്ട് 
പോയി, അപ്പോള്‍ ആ കുഞ്ഞു കൈ പുറത്തേക്കു തൂങ്ങി കിടക്കുന്നുണ്ടായിരുന്നു. അവന്‍ ആ 
കുഞ്ഞു കൈയില്‍ പിടിപ്പിച്ച മിഠായി ആ കൈയില്‍ നിന്നും തന്‍റെ മടിയിലേക്ക്‌ ഇളകി വീണു.
അവന്‍ അത് നോക്കി ഉറക്കെ കരയാന്‍ തുടങ്ങി. കരഞ്ഞു കണ്ണ് നിറഞ്ഞ് അവനൊന്നും കാണാന്‍ 
പറ്റാതായി. ആ കരച്ചില്‍ നിന്നത് അഭയാര്‍ഥി ക്യാമ്പില്‍ തളര്‍ന്ന് ഉറങ്ങിയപ്പോഴാണ്. പിന്നെ ആ 
ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത് ഒരു വലിയ ശബ്ദം കേട്ടാണ്.ആ കാഴ്ചകളെല്ലാം കണ്ട് അവന്‍ തന്‍റെ പോക്കറ്റില്‍ നിന്നും ആ മിഠായി എടുത്തു നോക്കി. 
അവനു കരയാന്‍ തോന്നിയില്ല, അത് കഴിക്കാനും. വീണ്ടും ആ മിഠായി തിരിച്ച് തന്‍റെ 
പോക്കറ്റില്‍ തന്നെ ഇട്ടു .ആ സമയം ആകാശത്ത് കൂടി അടുത്ത ഇരകളെ തേടി വീണ്ടും ദുരന്തം ചിറിപാഞ്ഞു. കുറച്ചകലെ 
ഒരു വലിയ ശബ്ദത്തോടെ അത് നിലം പതിച്ചു. അപ്പോള്‍ തന്നെ ആ ഭാഗത്ത്‌ നിന്നും നിലവിളികള്‍ 
ഉയര്‍ന്നു. അവന്‍ ആ ഭാഗത്തേക്ക് നിസ്സഹായനായി നോക്കി നിന്നു.അപ്പോഴും ഇപ്പോഴും അവിടെ നിലവിളികള്‍ നില്‍ക്കുന്നേ ഇല്ല.....





Tuesday, March 5, 2013

സ്ത്രി അമ്മയാണ്

ഞാന്‍ ആദ്യമായി സ്ത്രീയെ കാണുന്നത് എന്‍റെ അമ്മയായിട്ടാണ്
പിന്നിട് എന്‍റെ സഹോദരിയായിട്ടും പിന്നെ കളിക്കൂട്ടുകാരിയായിട്ടും
പ്രായം വളര്‍ന്നപ്പോള്‍ എന്‍റെ കമുകിയായിട്ട് പിന്നെ എന്‍റെ ഭാര്യയായിട്ട്‌ അവസാനം എന്‍റെ മകളായിട്ടും. എന്നാല്‍
ഇവരിലെല്ലാം ഞാന്‍ കണ്ടു അമ്മയെന്ന സ്ത്രീയെ.



Saturday, February 9, 2013

ഓര്‍മ്മകള്‍

മിഴികളില്‍ നിറയുന്ന കണ്ണുനീരില്‍ ഉപ്പുരസമാണ്
എന്നാല്‍ നിന്‍റെ ഓര്‍മ്മകള്‍ ചിലപ്പോള്‍
മിഴികളില്‍ നിറയ്ക്കുന്നത് മധുരമുള്ള കണ്ണുനീരാണ്

നിന്‍റെ ഓര്‍മ്മകള്‍ അത്രയും മധുരമുള്ളതായിരുന്നു
കു‌ടെ നടന്നപ്പോള്‍ മധുരമുള്ള വാക്കുകളായിരുന്നു കേട്ടത്
അടുത്തിരുന്നപ്പോള്‍ മധുരമുള്ള സ്പര്‍ശനമായിരുന്നു തന്നത്
നിന്‍റെ കണ്ണുകളില്‍ ഞാന്‍ കണ്ടത് മധുരമുള്ള നോട്ടമായിരുന്നു
നിന്‍റെ ചുണ്ടുകളാല്‍ ഞാന്‍ അറിഞ്ഞത് മധുരമുള്ള ചുംബനമായിരുന്നു

കാലം അതിന്‍റെ യാത്രയില്‍ ചിലത് മറക്കാന്‍ നമ്മളെ പ്രേരിപ്പിച്ചു
വഴിയില്‍ കണ്ടാല്‍ അപരിജിതരപ്പോലെ ഒഴിഞ്ഞു മാറി
മനസ്സില്‍ ഒരുപാട് ഓര്‍മ്മകള്‍ തന്ന് നീ പിരിയുമ്പോള്‍
നിന്‍റെ കാല്‍ കീഴില്‍ എന്‍റെ ഹൃദയം വീര്‍പ്പുമുട്ടുന്നതായി ഞാന്‍ കണ്ടു
നിന്‍റെ ഓര്‍മ്മകള്‍ മിഴികളില്‍ കണ്ണുനീര്‍ തന്നുകൊണ്ടേയിരിക്കുന്നു
ആ മിഴിനീരില്‍ ഞാന്‍ ആസ്വദിക്കുന്നത്
മധുരമുള്ള നിന്‍റെ ഓര്‍മ്മകള്‍ തന്നെയാണ് .

Thursday, January 17, 2013

കാലം


മോഹിചിടുന്നു ഞാന്‍ ആ ബാല്യകാലം
തിരികെ തരുമോ കാലമേ ആ ഓത്തുകാലം .
പടിപ്പുര വാതില്‍ നിന്ന് പ്രണയിച്ചിരുന്ന കാലം.
വഴിവക്കില്‍ അവളെ കാത്തുനിന്നൊരു കാലം.
അവളോട്‌ മൊഴിയാന്‍ കൊതിച്ച കാലം. 
കാലം വേഗത്തില്‍ സഞ്ചരിച്ചപ്പോള്‍
ആ ബാല്യക്കാലവും പ്രണയവും ഓര്‍മ്മകളായി.
കാലം ചലിച്ചു കൊണ്ടേയിരിക്കുന്നു ഒപ്പം പ്രായവും.

Related Posts Plugin for WordPress, Blogger...