Monday, June 3, 2019

കുഞ്ഞാപ്പുനെ തോല്‍പ്പിച്ച കണക്ക്



നാളെ സ്കൂള്‍ തുറക്കുന്നതറിഞ്ഞ് കുഞ്ഞാപ്പു ആകെ വിശമത്തിലായി.
കഴിഞ്ഞ വര്‍ഷം ഇരുന്ന അതേ ക്ളാസില്‍ വീണ്ടും ഇരിക്കണമല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു വിഷമം
അവനെ അതേ ക്ളാസില്‍ ഇരുത്തിച്ചത് ആ ഹലാക്ക് പിടിച്ച കണക്കായിരുന്നു
അവന്‍ ചെയ്ത കണക്ക് കൂട്ടലോക്കെ അവനിക്ക് ശരിയായിരുന്നു
എന്നാല്‍ രാമുണ്ണി മാഷിന്‍റെ കണക്ക് കൂട്ടലില്‍ അതോക്കെ തെറ്റായിരുന്നു.

അവധിക്കാലത്ത് നടത്തിവന്ന ബിസിനസ്സും അപ്പാടെ തകര്‍ത്തതും ഇതേ കണക്ക് കൂട്ടലായിരുന്നു.
നാരങ്ങ മിഠായിയും തേനുണ്ടയും ആയിരുന്നു പ്രധാന ബിസിനസ്.
വീടിന്‍റെ കിഴക്കേ ഭാഗത്ത് പടര്‍ന്ന് പന്തലിച്ച് കായ്ച്ച് നില്‍ക്കുന്ന കണ്ണിമാങ്ങ മാവിന്‍റെ  ചൊട്ടിലായിരുന്നു ബിസിനസ്സ് കേന്ദ്രം
നാല് ഓലമടയിലും ഓലയിലും പണിത ഒരു കൊച്ചു കട
ഉമ്മാനോട് കരഞ്ഞ് ബഹളം വെച്ച് മമ്മുട്ടിച്ചാന്‍റെ കടയില്‍ നിന്ന് വാങ്ങിച്ച മിഠായികള്‍ രണ്ട് ഹോര്‍ലിക്സ് കുപ്പിയില്‍ നിറച്ചായിരുന്നു ബിസിനസ്.


കുഞ്ഞാപ്പുന്‍റെ ബിസിനസ്സ് സാമ്രാജ്യത്തെ കുറിച്ചറിഞ്ഞ അയല്‍പ്പക്കത്തെ
വള്ളിനിക്കറിട്ട കുട്ടിപട്ടാളങ്ങള്‍ ആ കടയുടെ ചുറ്റു കൂടി
കയ്യില്‍ പൈസയുള്ളവര്‍ അവര്‍ക്ക് ആവശ്യമുള്ളത് വാങ്ങി കഴിച്ചു
പൈസ ഇല്ലാത്തവര്‍ മറ്റുള്ളവര്‍ കഴിക്കുന്നത് നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളു.
നാണയ തുട്ടിനായ് വീട്ടില്‍ കരഞ്ഞവര്‍ക്ക് അടി കിട്ടിയത് മാത്രം മിച്ചം


എന്നാല്‍ ആ ബിസിനസ് അതിക കാലം നീണ്ട് നിന്നില്ല മുന്നാം നാള്‍ പൂട്ടികേട്ടെണ്ടി വന്നു  കാരണ കസ്റ്റമരുടെ വരവ് കുറഞ്ഞു...വീട്ടില്‍ നിന്ന് അടികിട്ടിയവര്‍ പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയില്ല...മറ്റുള്ളവരുടെ കൈയിലെ പണവു തീര്‍ന്നു പോരാഞ്ഞ് വീട്ടില്‍ നിന്ന് അടിയു കിട്ടി തുടങ്ങി
കസ്റ്റമരുടെ വരവ് കുറഞ്ഞതോടെ കുഞ്ഞാപ്പുന്‍റെ കണ്ണ് ഹോര്‍ലികസ് കുപ്പിയിലേക്കായി...മിഠായി കൊതിയനായ കുഞ്ഞാപ്പു ഓരോന്നു വായിലോട്ടേക്ക് ഇട്ടുകൊണ്ടിരുന്നു
ബാക്കി കണക്കിന്‍റെ കളിയില്‍ നഷ്ടവു വന്നു
മുതലില്‍ നിന്ന് ലാഭം വന്നത് കുഞ്ഞാപ്പുന്‍റെ വയര്‍ നിറഞ്ഞത് മാത്രം

ബിസിനസ്സ് നഷ്ടത്തിലായി എന്നറിഞ്ഞ ഉമ്മ ആ ഹോര്‍ലിക്സ് കുപ്പികള്‍ ജപ്തി ചെചെയ്തു.
ഇപ്പോ ഉമ്മ ആ ഹോര്‍ലിക്സ് കുപ്പിയില്‍ കടുമാങ്ങ അച്ചാര്‍ ഇട്ടിരിക്കുകയാണ്.
കുഞ്ഞാപ്പു ഇപ്പോ ആ കുപ്പികള്‍ നോക്കി അതിലുണ്ടായരുന്ന മിഠായികളെ ഒരു നേടുവീരപ്പോടെ ഓര്‍ത്തുകൊണ്ടിരുന്നു.
ഇങ്ങനെ ഇരിക്കേയാണ് കുഞ്ഞാപ്പുന്‍റെ ഇക്ക വന്ന് ആ ഞെട്ടിക്കുന്ന വാര്‍ത്ത
വീട്ടില്‍ അവതരിപ്പിക്കുന്നത്.

പ്രിയപെട്ടവരെ നമ്മുടെ കുഞ്ഞാപ്പുന്‍റെ വിദ്യഭ്യാസ കാലഘട്ട ഇവിടെ അവസാനിക്കുന്നില്ല. അവന്‍ നമ്മളെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് അവന്‍ നാലാ ക്ളാസില്‍ നിന്നു വീണ്ടും
അഭിമാനപൂര്‍വ്വ തോല്‍വി സമ്മതിച്ചിരിക്കുകയാണ്.

ഇ വര്‍ത്ത കേട്ടതും കുഞ്ഞാപ്പുന്‍റെ മനസ്സിലേക്ക് ആദ്യ ഓടികയറിയത് രാമുണ്ണിമാഷിന്‍റെ ചൂരല്‍ അടിയേ കുറിച്ചാണ്
തന്നെ തോല്‍പ്പിച്ചത്  ആ ഹലാക്ക് പിടിച്ച കണക്കാണ് എന്ന ബോധ്യം വന്ന കുഞ്ഞാപ്പു,
അതിനെ പിടിച്ച് കേട്ടിയേപറ്റു എന്ന ഉറച്ച തീരുമാനത്തില്‍ നാളെ സ്കൂളിലേക്ക് പുറപ്പെടാന്‍ പോവുകയാണ്.
എനി കണക്കാണോ അല്ല കുഞ്ഞാപ്പു ആണോ വിജയിക്കുക എന്ന് കണ്ടറിയണം.

http://www.malabarflash.com/2019/06/story-habeeb-kunnil.html?m=0



3 comments:

Related Posts Plugin for WordPress, Blogger...