Friday, April 12, 2013

നിലവിളികള്‍

വലിയൊരു ശബ്ദം കേട്ടാണ് അവന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. പിന്നെ കേട്ടത് 
നിലവിളികളായിരുന്നു.
ഉടനെ പിടഞ്ഞെഴുന്നേറ്റ് പുറത്തേക്ക് നോക്കി, പക്ഷേ ഒന്നും കാണാന്‍ 
കഴിഞ്ഞില്ല 
പുറത്ത് പുക പടലങ്ങള്‍ മാത്രം. ആ പുകപടലങ്ങള്‍ക്കിടയില്‍ നിന്നും നിലവിളികളും 
ആക്രോശങ്ങളും കേള്‍ക്കാമായിരുന്നു. ചിലര്‍ ദൈവത്തെ വിളിച്ചു കരയുന്നു.
"ഈ ചെകുത്താന്മാര്‍ വീണ്ടും തുടങ്ങി"
"ജനിച്ച മണ്ണില്‍ ഒരു ദിവസം സുഖമായി ഉറങ്ങാന്‍ ദൈവമേ ഞങ്ങള്‍ക്ക് എപ്പോഴാണ് കഴിയുക"
"മനുഷ്യത്വമില്ലാത്തവര്‍ "
"ലോകം മുഴുവന്‍ ഞങ്ങളോടോപ്പമാണ്,നിങ്ങളുടെ കൈയില്‍ എത്ര വലിയ ആയുധമുണ്ടെങ്കില്‍ 
ഞങ്ങള്‍ക്ക് അതിനെ അതിജീവിക്കാന്‍ ശക്തമായ ലോകത്തിന്‍റെ പിന്തുണയുണ്ട്, നിങ്ങള്‍ 
ഒരുനാള്‍ ലോകജനതയ്ക്ക് മുന്നില്‍ ഒറ്റപ്പെടും."പുകപടലങ്ങള്‍ ആകാശത്തേക്ക് ഉയര്‍ന്നു പൊങ്ങി.അവന്‍ സംഭവം നടന്ന സ്ഥലത്തേക്ക് നടന്നു. 
തകര്‍ന്ന വീടിന്‍റെ അവശിഷ്ടങ്ങക്കിടയില്‍ രണ്ടു കുഞ്ഞുങ്ങള്‍ ചലനമില്ലാതെ കിടക്കുന്നു 
തൊട്ടടുത്ത്‌ ഒരു സത്രീ കാല് തകര്‍ന്നു നിലവിളിച്ചു കരയുന്നു. അതിനിടയില്‍ ആളുകള്‍ 
പലരേയും എടുത്തുകൊണ്ടു പോകുന്നു.ചിലര്‍ മരണപ്പെട്ടിരിക്കുന്നു മറ്റു ചിലര്‍ 
നിലവിളിക്കുന്നു. ഇതൊക്കെ കണ്ട് അവനു കരയാന്‍ തോന്നിയില്ല കാരണം ഒരുപാട് 
കരഞ്ഞതാണ്, കരഞ്ഞു മനസ്സ് മരവിച്ചു പോയി .തന്‍റെ ഉമ്മയും ഉപ്പയും കുഞ്ഞുപെങ്ങളും തലേന്നാള്‍ തന്നെ വിട്ട് പിരിഞ്ഞതാണ്. തന്‍റെ 
കുഞ്ഞുപെങ്ങള്‍ക്ക് വേണ്ടി മിഠായി വാങ്ങാന്‍ പോയതായിരുന്നു . മിഠായി വാങ്ങി തിരിച്ചു 
വന്നപ്പോള്‍ ആ കാഴ്ച കണ്ട് അവന്‍ ഞെട്ടി. തന്‍റെ വീട് തകര്‍ന്നിരിക്കുന്നു. എന്താണ് 
സംഭവിച്ചത് എന്നറിയാതെ അവന്‍ തകര്‍ന്ന വീടിന്‍റെ അടുത്തേക്ക് പോയി. ആ കാഴ്ച കണ്ട് 
അവന്‍റെ മനസ്സ് തകര്‍ന്നു, തകര്‍ന്നു കിടക്കുന്ന വിടിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തന്‍റെ 
കുഞ്ഞു പെങ്ങളുടെ ഒരു കൈ പുറത്തു കാണാമായിരുന്നു. അതുകണ്ട് അവന്‍ പൊട്ടിക്കരഞ്ഞു, 
അവള്‍ക്കു വേണ്ടി വാങ്ങിയ മിഠായി അവന്‍ ആ കുഞ്ഞു കൈയില്‍ പിടിപ്പിച്ചു എന്നിട്ട് ഉറക്കെ 
കരയാന്‍ തുടങ്ങി. അതിനിടയില്‍ ഉമ്മയുടെയും ഉപ്പയുടെയും ജീവനില്ലാത്ത ശരീരം ആളുകള്‍ 
വീടിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്തു. 
ആ കാഴ്ച അവനെ കൂടുതല്‍ സങ്കടത്തിലാക്കി അവന്‍റെ കരച്ചില്‍ കുടുതല്‍ ഉച്ചത്തിലായി. 
ആരൊക്കെയോ വന്നു അവനെ അവിടെ നിന്നും എടുത്തു മാറ്റി, കല്ലുകള്‍ക്കിടയില്‍ നിന്നും 
തന്‍റെ കുഞ്ഞുപെങ്ങളുടെ ജീവനില്ലാത്ത ശരീരം പുറത്തെടുത്തു തന്‍റെ അരികിലൂടെ കൊണ്ട് 
പോയി, അപ്പോള്‍ ആ കുഞ്ഞു കൈ പുറത്തേക്കു തൂങ്ങി കിടക്കുന്നുണ്ടായിരുന്നു. അവന്‍ ആ 
കുഞ്ഞു കൈയില്‍ പിടിപ്പിച്ച മിഠായി ആ കൈയില്‍ നിന്നും തന്‍റെ മടിയിലേക്ക്‌ ഇളകി വീണു.
അവന്‍ അത് നോക്കി ഉറക്കെ കരയാന്‍ തുടങ്ങി. കരഞ്ഞു കണ്ണ് നിറഞ്ഞ് അവനൊന്നും കാണാന്‍ 
പറ്റാതായി. ആ കരച്ചില്‍ നിന്നത് അഭയാര്‍ഥി ക്യാമ്പില്‍ തളര്‍ന്ന് ഉറങ്ങിയപ്പോഴാണ്. പിന്നെ ആ 
ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത് ഒരു വലിയ ശബ്ദം കേട്ടാണ്.ആ കാഴ്ചകളെല്ലാം കണ്ട് അവന്‍ തന്‍റെ പോക്കറ്റില്‍ നിന്നും ആ മിഠായി എടുത്തു നോക്കി. 
അവനു കരയാന്‍ തോന്നിയില്ല, അത് കഴിക്കാനും. വീണ്ടും ആ മിഠായി തിരിച്ച് തന്‍റെ 
പോക്കറ്റില്‍ തന്നെ ഇട്ടു .ആ സമയം ആകാശത്ത് കൂടി അടുത്ത ഇരകളെ തേടി വീണ്ടും ദുരന്തം ചിറിപാഞ്ഞു. കുറച്ചകലെ 
ഒരു വലിയ ശബ്ദത്തോടെ അത് നിലം പതിച്ചു. അപ്പോള്‍ തന്നെ ആ ഭാഗത്ത്‌ നിന്നും നിലവിളികള്‍ 
ഉയര്‍ന്നു. അവന്‍ ആ ഭാഗത്തേക്ക് നിസ്സഹായനായി നോക്കി നിന്നു.അപ്പോഴും ഇപ്പോഴും അവിടെ നിലവിളികള്‍ നില്‍ക്കുന്നേ ഇല്ല.....





15 comments:

  1. ചില ദേശങ്ങളില്‍ നിലവിളികള്‍ അവസാനിയ്ക്കുന്നതേയില്ല

    (വളരെയേറെ അക്ഷരത്തെറ്റുകള്‍. തിരുത്തിയിട്ടും തീരാതെ വന്നുവല്ലോ)

    ReplyDelete
    Replies
    1. അക്ഷരത്തെറ്റുകള്‍. തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്, താങ്ങളുടെ വരവിനും അഭിപ്രായത്തിനും ഒരുപാടു നന്ദി.നിങ്ങളുടെ പ്രോത്സാഹനമാണ് എനിക്ക് പ്രചോദനം

      Delete
  2. Replies
    1. താങ്ങളുടെ വരവിനും അഭിപ്രായത്തിനും ഒരുപാടു നന്ദി.നിങ്ങളുടെ പ്രോത്സാഹനമാണ് എനിക്ക് പ്രചോദനം

      Delete
  3. Yudhangal illatha, samadhanaparamaya oru jeevitham namukku swapnam kanam.

    ReplyDelete
  4. Replies
    1. താങ്ങളുടെ വരവിനും അഭിപ്രായത്തിനും ഒരുപാടു നന്ദി.നിങ്ങളുടെ പ്രോത്സാഹനമാണ് എനിക്ക് പ്രചോദനം

      Delete
  5. നിങ്ങളുടെ പ്രോത്സാഹനമാണ് എനിക്ക്'പ്രചോദനം"

    ReplyDelete
    Replies
    1. തെറ്റു തിരുത്തി തന്നതിന് ഒരുപാട് നന്ദി.നിങ്ങളുടെ പ്രോത്സാഹനമാണ് എനിക്ക് പ്രചോദനം

      Delete
  6. നിലവിളികള്‍ അവസാനിയ്ക്കുന്നതേയില്ല.................

    ReplyDelete
  7. ഓരോ യുദ്ധവും ഓരോ ദുരന്തമാണ് ,,കുഞ്ഞു വരികളില്‍ കൂടി നോവിക്കുന്ന കഥ , ( അക്ഷരത്തെറ്റ് ഇനിയും ഉണ്ട് ,,,:)

    ReplyDelete
  8. ചെറുതെങ്കിലും നന്നായി എഴുതി.
    മലയാളം ടൈപ്പിങ്ങ് വശമായി വരുന്നേ ഉള്ളു എന്ന് തോന്നുന്നു.കുറച്ചു കൂടി തിരുത്തിക്കോ

    ReplyDelete

Related Posts Plugin for WordPress, Blogger...