Friday, December 31, 2010

അവകാശികളില്ലാത്ത ശരീരം

ജില്ലാ ആശുപത്രിയുടെ വരാന്തയില്‍ ഒരുപാട്‌ രോഗികള്‍ കിടപ്പുണ്ട്‌. അവരെല്ലാം നിര്‍ദ്ധനരാണ്‌. സര്‍ക്കാറിന്റെ ഔദാര്യം പറ്റാന്‍ വിധിക്കപെട്ടവര്‍. ശരീരത്തിലെ ചില അവയവങ്ങള്‍ പ്രായത്തിന്റെ വ്യതിയാനം കാരണം പണിമുടക്കാന്‍ തുനിയുമ്പോള്‍ അതിനെ നേരിടാന്‍ രോഗമെന്ന പേരില്‍ ആശുപത്രിയില്‍ കിടക്കുന്നു.
ആ രോഗികളുടെ കൂട്ടത്തില്‍ ആ മനുഷ്യനുമുണ്ടായിരുന്നു. ശരീരമാസകലം വേദന. ഒരു വീഴ്‌ച പറ്റിയ ശേഷമാണ്‌ ശരീരത്തിന്‌ അനുഭവപ്പെട്ടത്‌. അയാള്‍ക്ക്‌ രണ്ട്‌ മക്കളുണ്ട്‌. ഒരാണും ഒരുപെണ്ണും. മകനെ പ്രസവിച്ചശേഷം അമ്മ മരിച്ചു. പലരും രണ്ടാം കല്ല്യാണം കഴിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും അയാള്‍ അതിന്‌ തുനിഞ്ഞില്ല. കാരണം മക്കള്‍ക്ക്‌ അവര്‍ പെറ്റമ്മയായി അഗീകരിക്കാന്‍ സാധിക്കില്ലെന്ന ചിന്ത അയാള്‍ക്കുണ്ടായിരുന്നു.
അയാള്‍ അദ്ധ്വാനിച്ച്‌ മൂത്ത മകളെ നല്ലൊരുത്തന്റെ കൂടെ കെട്ടിച്ചയച്ചു. മകനെ നല്ലപോലെ പഠിപ്പിച്ചു. അവന്‍ ഇന്ന്‌ ഒരു എന്‍ജിനിയറാണ്‌. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അന്യ മതത്തില്‍പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായി. അവന്‍ സ്വയം തിരഞ്ഞെടുത്തു ആ ദാമ്പത്യജീവിതം. മകളും ഭര്‍ത്താവും ദൂരെ വീടെടുത്ത്‌ താമസം മാറി. മകന്‍ ഡല്‍ഹിയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. ആ മനുഷ്യന്‍ ജില്ലാ ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ കിടന്ന്‌ ദീര്‍ഘശ്വാസം വിട്ടു. വേദന കൊണ്ട്‌ അയാള്‍ക്ക്‌ കിടക്കാന്‍ പറ്റുന്നില്ല.
ഒരിക്കല്‍ മകനും മകളും കൂടി അയാളെ കാണാന്‍ വന്നു. അച്ഛന്റെ സുഖ വിവരങ്ങള്‍ അനേ്വഷിക്കാനല്ല അവര്‍ വന്നത്‌. അവര്‍ക്ക്‌ സ്വത്ത്‌ വീതിച്ച്‌ നല്‍കണം. അത്ര തന്നെ. അയാള്‍ എഴുന്നേറ്റ്‌ വീടിന്റെ അടുത്തുള്ള ഓലമേഞ്ഞ പണിയായുധപുരയിലേക്ക്‌ നടന്നു. തിരിച്ച്‌ വരുമ്പോള്‍ കൈയ്യില്‍ പണിയായുധങ്ങളായ കൈക്കോട്ടും കുങ്കോട്ടുമുണ്ടായിരുന്നു. അയാള്‍ അതുകൊണ്ട്‌ വന്ന്‌ അവരുടെ മുന്നില്‍ വച്ചു. ഇത്‌ കണ്ട്‌ മക്കള്‍ പരസ്‌പരം നോക്കി. അയാള്‍ കൈയില്‍ ഉണ്ടായിരുന്ന തോര്‍ത്ത്‌ കൊണ്ട്‌ മുഖം തുടച്ച്‌ വിദൂരതയിലേക്ക്‌ നോക്കി അയാള്‍ പറഞ്ഞു. എന്റെ സമ്പാദ്യം ആകെ ഉള്ളത്‌ ഇത്‌ മാത്രമാണ്‌ ഈ സ്ഥലവും വീടും ഞാന്‍ വിറ്റു.
മകളുടെ ഭാഗത്ത്‌ തിരിഞ്ഞ്‌ നോക്കി അവളോടായി പറഞ്ഞു. സ്ഥലം വിറ്റിട്ടാണ്‌ നിന്നെ കെട്ടിച്ചുവിട്ടത്‌,. കല്ല്യാണ ചിലവിനായ്‌ പലരും പണംതന്നു സഹായിച്ചു.
മകന്റെ നേര്‍ക്ക്‌ തിരിഞ്ഞ്‌ കൊണ്ട്‌ പറഞ്ഞു. നീ ഇരിക്കുന്ന കസേരയ്‌ക്കുണ്ട്‌ ഈ വീടിന്റെ വില. ഈ വീട്‌ വിറ്റിട്ടാണ്‌ നിന്നെ എന്‍ജിനിയറിങ്ങ്‌ പഠനത്തിന്‌ അയച്ചത്‌. വഴി ചിലവിന്‌ ഈ പണി ആയുധങ്ങള്‍ സഹായിച്ചു.
എനിക്ക്‌ ഒരു നേരം കഞ്ഞികുടിക്കാന്‍ ഈ പണി ആയുധങ്ങള്‍ മാത്രമേ ഉള്ളു. കൈാകൊട്ടും പുങ്കോട്ടും തലോടി കൊണ്ട്‌ അയാള്‍ പറഞ്ഞു. ഇത്‌ കേട്ട്‌ രണ്ട്‌ പേരും അയാളോട്‌ യാത്ര പറഞ്ഞ്‌ പിരിഞ്ഞു.
രണ്ട്‌ പേരും ആപോക്ക്‌ പേയിട്ട്‌ ഒരു വര്‍ഷമായി. അയാള്‍ വേദന കൊണ്ട്‌ പുളഞ്ഞു. അയാളുടെ അവസ്ഥ കണ്ട്‌ ഡോക്‌ടര്‍ എത്തി. അയാളോട്‌ ചൊദിച്ചു. കൂടെ ആരും വന്നില്ലെ.
അയാള്‍ ഒന്നും മിണ്ടിയില്ല. ഡോക്‌ടര്‍ നഴ്‌സിനോട്‌ എന്തോക്കെയോ പറഞ്ഞു. അയാള്‍ ആ സമയം ഓര്‍ത്തു രണ്ടാം വിവാഹം കഴിക്കാന്‍ പറഞ്ഞകാര്യം. ഒടുവില്‍ അവകാശികളില്ലാത്ത ജീവിതം പോലെ ഞാന്‍ തീരുമോ എന്ന്‌ അയാള്‍ ചിന്തിച്ചു.
ശരിയാണ്‌ അയാളുടെ ചിന്തകള്‍ക്കും, ദൈവത്തിന്റെ വിധിക്കും ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു. താമസിയാതെ അയാള്‍ മരണത്തിന്‌ കീഴടങ്ങി.


-ഹബീബ്‌ റഹ്‌മാന്‍
പക്യര,കുന്നില്‍
9947675810
Related Posts Plugin for WordPress, Blogger...