Saturday, June 11, 2016

അവൾ

കൂടെ പോരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ ഒരു പരിഭവവും ഇല്ലാതെ എന്നോടുള്ള വിശ്വാസത്തില്‍ കൂടെ ഇറങ്ങി വന്നു.
ആ യാത്രയിലെ വഴിക്കാഴ്ചകൾ കണ്ട്
ഞാൻ മുന്നിലും അവൾ പിന്നിലുമായി നടന്നു.

വയലും ,തോടും, പാലവും കടന്ന് ഒരുപാട് ദൂരം ആ യാത്ര തുടര്‍ന്നു.
ലക്ഷ്യമില്ലാത്ത ആ യാത്ര അവള്‍ക്ക് അത്ര ബോധിച്ചില്ല .
അവൾ ആ യാത്രയുടെ പകുതിക്ക് വെച്ച് കൂടെ പോരാന്‍ മടി കാണിച്ചു,
അത് മാത്രമല്ല "എവിടേക്കാ"?  എന്ന ചോദ്യമുയര്‍ത്തി അവള്‍  എന്നെ ഒന്ന് നോക്കി.

ഞാൻ അവളുടെ ആ ചോദ്യത്തിന് ഉത്തരമെന്നോണം ഒന്ന് പുഞ്ചിരിച്ചു .
എന്നിട്ട് കൂടെ പോരാൻ പറഞ്ഞു
കുറച്ചു ദൂരം കൂടി നടന്നു . അപ്പോഴേക്കും ആ യാത്ര അവള്‍ക്ക്  ശരിക്കും മടുത്തിരിന്നു .പാതിവഴിയില്‍ അവള്‍ ആ യാത്ര അവസാനിപ്പിച്ചു.
കൂടെ പോരാന്‍ വിളിച്ചിട്ടും അവള്‍ കൂട്ടാക്കിയില്ല.
യാത്രയുടെ ലക്ഷ്യം പറയാതെ എനി ഒരടി മുന്നോട്ടില്ല എന്നവള്‍ ശഠിച്ചു. എന്നാല്‍  അവളുടെ ആ  വാശിക്ക് മുന്നിൽ  എനിക്ക് മുട്ട് മടക്കേണ്ടി വന്നു.

അടുത്ത് ചെന്ന് തല തലോടിക്കൊണ്ട് എല്ലാം തുറന്നു പറഞ്ഞു.

"ശങ്ക വേണ്ട , കുറച്ചു ദൂരം കൂടി നടന്നാൽ ആ വടക്ക് ഭാഗത്ത് ഒരു കുന്നിന്‍ ചെരുവുള്ള  കാര്യം നിനക്കറിയാലോ . അവിടെ നല്ല പച്ച പുല്ലു തളിർത്തിട്ടുണ്ട്
അവിടെ ചെന്ന് നിനക്ക് വയറു നിറയെ പച്ചപ്പുല്ല്  കഴിക്കാം."

ഇത് കേട്ടതും തന്‍റെ മടിയൊക്കെ കളഞ്ഞ്
ആ കുന്നിൻ മുകളിലേക്ക് ആഹ്ലദത്തോടെ എനിക്ക് മുന്നേ എന്നെയും വലിചിഴച്ചു കൊണ്ട്  അവൾ ഓടി . ഞാൻ പിറകെയും ....



Related Posts Plugin for WordPress, Blogger...