Tuesday, July 7, 2015

അര നോമ്പുകള്‍

പുണ്ണ്യങ്ങളുടെ പൂക്കാലമാണ്  റമളാന്‍ മാസം. കുട്ടിക്കാലത്ത് റംസാന്‍ തുടങ്ങിയാല്‍ പിന്നെ പെരുന്നാളിനായി കാത്തിരിപ്പാണ്,പുതിയ ഉടുപ്പിനായും  പെരുന്നാള്‍ കൈനീട്ടത്തിനും  ഉള്ള ഒരു കാത്തിരിപ്പ്‌ .എന്നാല്‍ കുട്ടിക്കാലത്തെ നോമ്പിന്‍റെ ആവേശം മറ്റൊന്നാണ്.

അത്തായത്തിനു എഴുനേല്‍ക്കുക നോമ്പ് തുറക്കാന്‍ നോമ്പ്കാരെക്കാള്‍ തൃതി കാണിക്കുക,നോമ്പ് നോക്കി  പകുതിക്ക് വെച്ച്  ആരും കാണതെ മുഖം കാഴുകാനെന്ന  വ്യാജേന  വെള്ളം കുടിക്കുക...അങ്ങനെപലതും....

അടുക്കളയിലെ ബഹളം കേട്ടായിരിക്കും ഉണരുക,സുബഹി ബാങ്ക് കൊടുക്കാന്‍ അഞ്ചു മിനിറ്റോ പത്തു മിനിറ്റോ ബാക്കി ഉണ്ടാകുമ്പോഴായിരിക്കും  വിട്ടുകാരുടെ ശബ്ദം കേട്ട് ഉണരുന്നത്. ഉറക്കം പോയിട്ടില്ലാത്ത തറക്കുന്ന കണ്ണുകള്‍ തിരുംമ്മികൊണ്ട് അടുക്കളയിലേക്ക്നടക്കും. അത് കണ്ട് സഹോദരിമാര്‍ പറയും

"ആ ആളെത്തി... "

തല ചൊരിഞ്ഞു കൊണ്ട് അവരെ നോക്കി നില്‍ക്കുമ്പോള്‍ ഉമ്മയുടെ ചോദ്യം

"നീ നോമ്പ് നോക്കുന്ന..."

സമ്മത ഭാവത്തില്‍ തലയാട്ടും

"പോയി പല്ല് തേച്ചു വാ,ഇപ്പം ബാങ്ക് കൊടുക്കും"

ഉടനെ ബാത്രൂമിലേക്ക് ഓടും, പല്ല് തേച്ചന്ന് വരുത്തി ഉടനെ മേശക്കരികിലെത്തും.

അപ്പോഴേക്കും ഉമ്മ പാത്രത്തില്‍ ചൂടുള്ള കഞ്ഞിയും അതില്‍  ഉമ്മയുടെ രുചികൂട്ടില്‍ തയ്യാറാക്കിയ ഉപ്പേരിയും ഉണ്ടാകും കൂട്ടിന് ഒരു പപ്പടവും, കഴിച്ചു കഴിയാറാകുമ്പോഴേക്കും പള്ളിയില്‍ നിന്നും സുബഹി ബാങ്ക് വിളി ഉയരും.

ഉമ്മയും സഹോദരിമാരും  നമസ്ക്കാരത്തിനായി പോകുമ്പോള്‍ , എന്‍റെ കണ്ണില്‍ വിണ്ടും ഉറക്കം വന്നു തുടങ്ങും,ഉറക്കം തൂങ്ങുന്ന എന്നെ കണ്ടാല്‍ പിന്നെ ഉമ്മയുടെ ശകാരം. പോയി ഉറങ്ങാന്‍ പറയും.പിന്നെ പതിയെ ഉറക്കത്തിലേക്ക്.

റംസാന്‍ കാലത്ത് സ്കൂലിന് അവധിനാളുകളാണ്. മദ്രസയില്‍ കൊല്ല പരീക്ഷ കഴിഞ്ഞ് പുതിയ ആദ്യയനവര്‍ഷത്തിലേക്കുള്ള  റിസല്‍ട്ടിനായി കാത്തിരിക്കുന്ന കാലവും .അതുകൊണ്ട് ആ അവധിക്കാലം ഒരു ഉത്സവക്കാലം തന്നെയാണ് അതുകൊണ്ട് രാവിലെതന്നെ  എഴുനേല്‍ക്കും,

പിന്നെ കളിയാണ്‌,കൂട്ടിന് കുഞ്ഞനുജത്തിയുംഉണ്ടാകും.അവള്‍ക്കു നോമ്പില്ലാത്തത്ത്  കൊണ്ട് ഉമ്മ അവളെ ഉച്ചയൂണിനായി വിളിക്കും. ആ സമയം  എനിക്കും വിശപ്പ്‌ തുടങ്ങും,പിന്നെ ഉമ്മയുടെ അടുത്ത് ചെന്ന് "പയിക്കുന്നുമ്മ" എന്ന് പറയും,ഉമ്മ ആദ്യം ശകാരിക്കും.

പിന്നെ അടുക്കളയി പോയി അത്തായത്തിനു  ഉണ്ടായിരുന്ന കഞ്ഞിയും ഉപ്പേരിയും പാത്രത്തില്‍ തരും,അതും കഴിച്ച് വിണ്ടും കളിതുടങ്ങും.

ആരെങ്കില്‍ വിട്ടില്‍ വന്നു നോമ്പില്ലേ എന്ന് ചോദിച്ചാല്‍
അരനോമ്പ് നോക്കി എന്ന് അവരോട് മറുപടി പറഞ്ഞ് വിണ്ടും കളിയില്‍ മുഴങ്ങും.

നോമ്പ് തുറക്കാന്‍ നേരം ഉണ്ടാക്കുന്ന സര്‍ബത്ത് ആദ്യം രുചിച്ചു നോക്കുന്നതും ,നോമ്പ് തുറക്കാന്‍ നേരം ആദ്യം മേശയില്‍ ചെന്ന് ഇരിക്കുന്നത് ഞാനായിരിക്കും. ആ സമയം നോമ്പ്കാരേക്കാള്‍ നോമ്പ്തുറക്കാന്‍ തൃതി എനിക്കാണ്.

അങ്ങനെ റമളാന്‍ മാസത്തിലെ 30 നോമ്പില്‍ നിന്നും അര നോമ്പ് നോക്കി മൂന്നോ നാലോ നോമ്പ് നോക്കും കുഞ്ഞനുജത്തിയും അങ്ങനെ  ചിലപ്പോള്‍ അരനോമ്പുകള്‍ നോക്കും ,
അതായിരുന്നു കുട്ടിക്കലാത്തെ നോമ്പ് അനുഷ്ടാനം ഇത് എന്‍റെ മാത്രമല്ല നിങ്ങളുടെ  ഓരോരുത്തരുടെയും അല്ലേ....

കുട്ടിക്കാലത്തെ  അരനോമ്പുകളുടെ കാലം.

20 comments:

  1. അര നോമ്പുകളിൽ നിന്നും വളർന്നു വലുതായി മുഴു നോമ്പുകളിൽ എത്തിയപ്പോൾ നമുക്ക് നഷ്ട്ടപെട്ട നിഷ്കളങ്കമായ ചിലതിനെ ഓർമിപ്പിച്ചു ഈ കുറിപ്പ് ! നല്ലൊരു റമദാൻ വ്രത മാസം ആശംസിക്കുന്നു.

    ReplyDelete
    Replies
    1. വളരെ സന്തോഷം.ആദ്യവായനക്കും അഭിപ്രായത്തിനും വളരെ നന്ദി. താങ്ങള്‍ക്കും റംസാന്‍ ആശംസകള്‍.

      Delete
  2. നന്നായിരിക്കുന്നു കുട്ടിക്കാലത്തെ റമദാന്‍ ഓര്‍മ്മകള്‍ ... റംസാന്‍ ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി Pratheesh Prathee വരവിനും അഭിപ്രായത്തിനും

      Delete
  3. പറഞ്ഞത് പഴയ അര നോമ്പുകാരനെ കുറിച്ചാണെങ്കിലും...... കഥയിലെ നേര് ഇന്നത്തെ മുഴുനോമ്പുകാരന്‍റെയാണ്.....
    ആശംസകൾ.........

    ReplyDelete
    Replies
    1. ഹി..ഹി. വളരെ സന്തോഷം,വരവിനും അഭിപ്രായത്തിനും ഒരുപാട് നന്ദി

      Delete
  4. Replies
    1. വളരെ സന്തോഷം മാനവൻ മയ്യനാട്

      Delete
  5. ബാല്യകാലനോമ്പ് ഓര്‍മ്മകള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. വളരെ സന്തോഷം മാഷേ വരവിനും അഭിപ്രായത്തിനും ഒരുപാട് നന്ദി

      Delete
  6. ചില മുഴുനോമ്പുകളെക്കാള്‍ വിലയേറിയത് അരനോമ്പുകളാകാനും സാദ്ധ്യതയുണ്ടാവില്ലേ

    ReplyDelete
    Replies
    1. ഉണ്ടാകാം, കുട്ടികളുടെ പ്രാര്‍ഥനക്ക് ദൈവത്തില്‍ നിന്നും വേഗം ഉത്തരം കിട്ടുമെന്നാണ് പറയാറ് അപ്പൊ ആ അര നോമ്പിനും പ്രാഥാന്യം കൂടുതലാണ്.
      വളരെ സന്തോഷം അജിത്തെട്ട,വരവിനും അഭിപ്രായത്തിനും ഒരുപാട് നന്ദി.

      Delete
  7. ആരും കാണാതെ നോമ്പ് തുറക്കുന്നവരെ "ചട്ടി നോമ്പുകാരൻ" എന്ന് വിളിച്ച് കളിയാക്കിയിരുന്നു ചെറുപ്പത്തിൽ. നോമ്പു തുറക്കുന്നതിന്റെ മുഹൂർത്തത്തിന് തൊട്ടുമുമ്പ് ഭക്ഷണം കട്ടുതിന്ന് നോമ്പ് ഉപേക്ഷിച്ച കഥ എനിക്കുണ്ട്. എന്റെ 6 വയസുകാരനോട് നോമ്പാണോന്നു ചോദിച്ചാൽ " ഞാൻ നൊമ്പാണെല്ലൊ" എന്നു പറയാറുണ്ട്. ഇന്നെത്ര നോമ്പ് വെച്ചു? എന്ന് ചോദിച്ചാൽ "മൂന്ന്" എന്നവൻ ഉത്തരം പറയും.

    ReplyDelete
    Replies
    1. വളരെ സന്തോഷം ഇക്ക,വരവിനും ഈ മനസ്സ്തുറക്കലിനും ഒരുപാട് നന്ദി,വിണ്ടും ഇത് വഴി വരിക.

      Delete
  8. 'ആ സമയം നോമ്പ്കാരേക്കാള്‍ നോമ്പ്തുറക്കാന്‍ തൃതി എനിക്കാണ്.' നോമ്പുകളില്‍ ഒളിച്ചിരുന്ന ചെറുകള്ളനെ ഇഷ്ട്ടായി...! ആശംസകള്‍.

    ReplyDelete
    Replies
    1. വളരെ സന്തോഷംഅന്നൂസ് വിണ്ടും ഇത് വഴി വരിക.

      Delete
  9. നോമ്പും പെരുന്നാളും കഴിഞ്ഞ് ഞാനും “അരനോമ്പ്” ആസ്വദിച്ചു.

    ReplyDelete
    Replies
    1. വളരെ സന്തോഷം മാഷേ വരവിനും അഭിപ്രായത്തിനും ഒരുപാട് നന്ദി.വിണ്ടും ഇത് വഴി വരിക.

      Delete
  10. ഓർമകൾ നന്നായി എഴുതി ഫലിപ്പിച്ചു.

    ആശംസകൾ

    ReplyDelete
  11. സ്മരണകൾ അയവിറക്കിയുuള്ള
    ഒരു ബാല്യകാല അരനോമ്പ് കാലം

    ReplyDelete

Related Posts Plugin for WordPress, Blogger...