Sunday, March 9, 2014

കുഞ്ഞാട്

       വന്‍ മാത്തുകുട്ടി  ഈ ഇടവകയിലെ കറകളഞ്ഞ കുഞ്ഞാടാണ്‌..,     സല്‍സ്വഭാവി ,നിഷ്ക്കളങ്കന്‍ ,കുസൃതിക്കാരന്‍  അങ്ങിനെ പോകുന്നു സ്വഭാവഗുണങ്ങള്‍ എന്നാല്‍ ഇങ്ങനെയൊന്നുമായിരുന്നില്ല കേട്ടോ.....
   
        രെകണ്ടാലും ഇട്ട്ഓടിക്കും,ചെവിപോളിക്കും വിധം അലറും ഇടവകയിലെ കൃഷിയോക്കെ നശിപ്പിക്കും ,എല്ലാവരെയും ഭയപ്പെടുത്തും,മാത്തുകുട്ടി എന്ന് കേട്ടാല്‍ തന്നെ ഇടവകയിലെ എല്ലാവരുടെയും മുട്ട്ക്കാല് വിറയ്ക്കും അത്രയ്ക്കും ഭയാനകമായിരുന്നു അവന്‍റെ വരവും ശബ്ദവും.
മാത്തുക്കുട്ടി മറ്റാരുമല്ല  നല്ല ഒന്നാംതരം  കറുത്തമുട്ടനാടാണ്‌,കൂര്‍ത്തമുനയുള്ള ബലമുള്ള  രണ്ട് കൊമ്പാണ് അവന്‍റെ അലങ്കാരമായ ആയുധം.

         വന്‍ എങ്ങനെ ഇടവകയിലെ കുഞ്ഞാടായി എന്നായിരിക്കും നിങ്ങളിടെ ചിന്ത...അത് പറയാം .....

         മാത്തുകുട്ടിയുടെ ഓണര്‍ അതായത് ഉടമസ്ഥതന്‍ അവറാച്ചനാണ്.
അവറാച്ചന്‍എന്നും മാത്തുകുട്ടിയേ വീട്ടുപറമ്പിലോ ,പച്ചപ്പുല്ല് നിറഞ്ഞ പാടത്തോ കെട്ടിയിടും എന്നാല്‍ അവറാച്ചന്‍ പോയി കഴിഞ്ഞാല്‍  കയറും പൊട്ടിച്ച് തന്‍റെ പരാക്രമങ്ങള്‍ നടത്താനായി ഓടി നടക്കും.

       ങ്ങിനെ മാത്തുകുട്ടിയേ കുറിച്ചുള്ള ഇടവകാരുടെ പരാതി      അച്ഛന്‍റെ ചെവിയിലെത്തി. ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് പോകുമ്പോള്‍ അവറാച്ചന് അച്ഛന്‍റെ വക ഒരു ഉപദേശവും.....
എന്നാല്‍ മാത്തുകുട്ടിയേ ഒഴിവാക്കാന്‍ അവറാച്ചന് കഴിയുമായിരുന്നില്ല.അത്രയ്ക്കും ജീവനായിരുന്നു. ഒടുവില്‍ ഒരു തീരുമാനത്തില്‍ എത്തി ,കയറിന്‍റെ കനം ഒന്നും കൂടി കൂട്ടുക....രണ്ട് കയറുകൊണ്ട് അവന്‍റെ കഴുത്തില്‍ കെട്ടി മറ്റേ അറ്റം റബ്ബര്‍ മരത്തിന്‍റെ അരയിലും.എന്നാല്‍ അവറാച്ചന്‍റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് മാത്തുകുട്ടി അവറാച്ചനും കൊടുത്തു ഒരു എട്ടിന്‍റെ പണി.ഒരു കൈയും ഒരുകാലും ഒടിഞ്ഞ് കിടപ്പിലായി അവറാച്ചന്‍. പിന്നെ ഒന്നും ചിന്തിച്ചില്ല വെട്ട്കാരന്‍ വറീതിനെ വിളിച്ച് മാത്തുകുട്ടിയേ ഏല്‍പ്പിച്ചു.

     സ്ക്കൂളില്‍ പോകാതെ മടികാണിച്ച് നില്‍ക്കുന്ന കുട്ടിയെ പോലെ മാത്തുകുട്ടി വറീതിന്‍റെ കൂടെ പോകാന്‍ മടി കാണിച്ചു എന്നാല്‍ വെട്ടുകാരന്‍ വറീതുണ്ടോ വിടുന്നു.അയാള്‍ അവനെയും വലിച്ചിഴച്ച് കൊണ്ട് തന്‍റെ  കശാപ്പുശാലായിലേക്ക് നടന്നു....

      വിടെ എത്തിയ മാത്തുകുട്ടി സഹജീവികളുടെ അടുത്ത് ശാന്തനായെങ്കിലും  വറീതും കൂട്ടരും വെട്ടുകത്തിയുമായി വരുന്നത് കണ്ട് അവനിക്ക് ഹാലിളകി ,പിന്നെ ഒന്നും നോക്കിയില്ല തന്‍റെ  കലാപരിപാടി ആരംഭിച്ചു. സഹജീവികളെയും ഭയപ്പെടുത്തി വറീതിനെയും കൂട്ടരെയും ഇടിച്ച് തെറിപ്പിച്ച് കശാപ്പുശാലയില്‍ നിന്നും പുറത്തേക്ക്  ഓടി .

       ഓട്ടം കണ്ടവരൊക്കെ  നിലവിളിച്ച് നാല് തിക്കിലേക്ക് ഓടി ,
പലരും താഴെ വീണു പലര്‍ക്കും മാത്തുകുട്ടിയുടെ ഇടിയും കിട്ടി , ചിലര്‍ മരത്തിന്‍റെ മുകളില്‍ കയറിപ്പറ്റി. എന്നാല്‍ മാത്തുകുട്ടിയുടെ വിഷമം അറിയുന്നുണ്ടോ ഇവരൊക്കെ  എല്ലാവരും അവനെ പ്രാകി.

       വന്‍ ജീവനും കൊണ്ട് ഓടി കയറിയത് പള്ളിക്കകത്തായിരുന്നു.
അന്നേരം പള്ളിയില്‍ പ്രാത്ഥന നടക്കുകയായിരുന്നു.പള്ളിയിലേക്ക് ശരവേഗത്തില്‍ ഓടിവരുന്ന മാത്തുകുട്ടിയേ കണ്ട് അച്ഛനും കപ്പ്യാരും
 പ്രാര്‍ത്ഥനക്ക് വന്നവരും പള്ളിക്ക് പുറത്തേക്ക് പ്രാണനും കൊണ്ടോടി.
അവന്‍റെ ആ  ഓട്ടം ചെന്ന് നിന്നത് ഉണ്ണിയേശുവിന്‍റെ മുന്നിലായിരുന്നു.
അവന്‍ അവിടെ കിതച്ചു കൊണ്ട് തലകുനിച്ച് കിടന്നു.
വിവരങ്ങള്‍ അറിഞ്ഞ് പള്ളിക്ക് ചുറ്റും ഇടവകക്കാരെ കൊണ്ട് നിറഞ്ഞു.
ഞായറാഴ്ച കുര്‍ബാനയ്ക്ക് വരാത്തവര്‍ പോലും  ആ പള്ളിമുറ്റത്തുണ്ടായിരുന്നു. അവര്‍ക്കാണെങ്കില്‍ അച്ഛാന്‍റെ വക ശാസനയാര്‍ന്ന ഉപദേശവും കിട്ടി.

        പ്പോഴേക്കും ശാന്തനായി മാത്തുകുട്ടി എഴുന്നേറ്റ് പള്ളിക്ക് പുറത്തേക്ക് വന്നു . അവനെ കണ്ട ഇടവകക്കാര്‍ വീണ്ടും ഓടാനുള്ള സ്റ്റാര്‍ട്ടിങ്ങ് പോയിന്‍റ് തിരയുകയായിരുന്നു പലരും ഓടിതുടങ്ങി എന്നാല്‍ അവന്‍ ശാന്തനായി അവരെയോന്നും നോക്കാതെ അച്ഛനെ മാത്രം നോക്കി.
മാത്തുകുട്ടിയുടെ ആ നോട്ടം കണ്ട് അച്ഛന്‍റെ നെഞ്ചോന്നു കാളി.

''ഡോ...കപ്പ്യാരെ അവന്‍ എന്നെ തന്നെയാണോ നോക്കിയത്''
''ആണെന്നാണ്‌ തോന്നുന്നച്ചോ''
''അവനെങ്ങാനും എന്നെ ഓടിക്കുമോടോ''
''ചിലപ്പോള്‍ ഓടേണ്ടി വരുമച്ചോ''
''കപ്പ്യാരെ....''

      കപ്പ്യരുടെ  മറുപടി  കേള്‍ക്കാത്തത് കൊണ്ട് അച്ഛന്‍ തിരിഞ്ഞു നോക്കി
എന്നാല്‍ കപ്പ്യരെ കണ്ടില്ല  അയാള്‍  പിന്നില്ലേക്ക് പോയി മറഞ്ഞ്നിന്നു
അച്ഛന്‍ ഒന്ന് പരുങ്ങി എന്നാല്‍ മാത്തുകുട്ടി പള്ളിക്ക് ചുറ്റുമുള്ള  പച്ചപ്പുല്ല് നിറഞ്ഞ ഭാഗത്തേക്ക് നടന്നു. ഓടിയ ക്ഷീണത്താലും വിശപ്പിന്‍റെ കാടിന്യത്താലും അവന്‍ ആര്‍ത്തിയോടെ പുല്ല് തിന്നാന്‍ തുടങ്ങി .
അത് കണ്ട് അച്ഛന്‍ പറഞ്ഞു

"മാത്തുകുട്ടി ഇപ്പോള്‍ ശാന്തനാണ് "

       "അവന്‍  എനി മുതല്‍ ആരെയും ഉപദ്രവിക്കില്ല , അവന് തന്‍റെ തെറ്റുകളെല്ലാം മനസ്സിലായി , തന്‍റെ തെറ്റുകളെല്ലാം ഉണ്ണിയേശുവിനോട് ഏറ്റുപറഞ്ഞിരിക്കുന്നു ,അവന് ദൈവം മാപ്പ് നല്‍കിയിരിക്കുന്നു ,അത് കൊണ്ട് എനി മുതല്‍  ഈ മാത്തുകുട്ടി  പള്ളിക്കാരുടെ കുഞ്ഞാടാണ്‌ "

       ങ്ങിനെ ഒരാഴ്ച കഴിഞ്ഞു.മാത്തുകുട്ടി പള്ളിക്ക് ചുറ്റുമുള്ള പുല്ലുകളെല്ലാം തിന്ന് കൊണ്ട് ഇടവക്കാരുടെ കുഞ്ഞാടായി ജീവിതം തുടര്‍ന്നു.
എന്നാല്‍ പതിയിരിക്കുന്ന അപകടം മാത്തുകുട്ടി  അറിയുന്നില്ല
വെട്ടുക്കാരന്‍ വറിതിന്‍റെ ഒരുകണ്ണ്‍ മുട്ടനാടായ ആ കുഞ്ഞാടിലായിരുന്നു .ഞായറാഴ്ചയിലെ കുര്‍ബാന കഴിഞ്ഞാല്‍ ഒരു മണികൂറോളം ആ കുഞ്ഞാടിന് ചുറ്റും ഒരു പരിജാരകനെ പോലെ  ഉണ്ടാകും.കാണുന്നവര്‍ക്ക് വല്ലതും ഉണ്ടോ അറിയുന്നു,ആ കുഞ്ഞാടിന്‍റെ കഴുത്തില്‍ കത്തി വെക്കാനാണ് ആ വറിത് അതിന് ചുറ്റും വട്ടമിട്ട് പറക്കുന്നത് എന്ന് എന്നാല്‍  അച്ഛനും ഇടവക്കാരും  വറിതിനെ  ഒരു മാലാഖയായിട്ടാണ് കാണുന്നത്.അങ്ങനെ മാത്തുകുട്ടി ഇപ്പോള്‍ ഇടവക്കാരുടെ കറകളഞ്ഞ ഒരു കുഞ്ഞാടായി ജീവിക്കുന്നു.

....കത്തിവെക്കാനായി വറിതിനും  ബലിയാടാവാനായി കുഞ്ഞാടായ മാത്തുകുട്ടിടെയും ജീവിതം പിന്നെയും ബാക്കി.
                                            ..........................................
Related Posts Plugin for WordPress, Blogger...