Monday, May 9, 2011

അമ്മ

അമ്മതന്‍ മടിത്തട്ടില്‍ കിടന്നു
അമ്മതന്‍ പാല്‍ നുകര്‍ന്ന്
അമ്മ പാടിയ പാട്ട് കേട്ടു
ഞാനുറങ്ങി അന്ന് ഞാന്നുറങ്ങി

ഈ ലോകത്ത് സ്നേഹിക്കാന്‍ അമ്മ മാത്രം
എനിക്ക് എന്നും അമ്മ മാത്രം

നന്മ പറഞ്ഞു തരാനും
നേര്‍ വഴി കാട്ടാനും അമ്മ മാത്രം
അമ്മയാണെന്‍റെ വെളിച്ചം
അമ്മയാണെന്‍റെ് ജീവന്‍
അമ്മയാണെന്‍റെ സ്വര്‍ഗം


അമ്മതന്‍ തലോടലില്‍ ഞാന്‍ ഉറങ്ങുന്നു
അമ്മതന്‍ തലോടലില്‍ ഞാന്‍ ഉണരുന്നു
അമ്മയേ ഒരു നിമിഷം കാണാതിരുന്നാള്‍
എന്‍ ഹൃദയം പിടയുംഎല്ലാ അമ്മമാര്‍ക്കും ഇത് സമര്‍പ്പിക്കുന്നു ......


Wednesday, April 20, 2011

കാഴ്ച

എന്നുമായ് കാണുന്നു നമ്മള്‍
അതില്‍ ഒന്നമേ അര്‍ത്ഥമില്ലോന്നും
കാണാത്ത കാഴ്ചകള്‍ കാണുവാന്‍ മോഹം
അത് പ്രകൃതിയാല്‍ തരുന്ന രസം
കാണാന്‍ കൊതിക്കുന്നതേല്ലാം
എന്ന് കാണുമെന്നറിയില്ലതൊന്നും
കാണുന്ന കാഴ്ചകളെല്ലാം
ഒന്നും കണ്ടില്ലെന്ന് നടിക്കുന്നു നമ്മള്‍
കണ്ണുകള്‍ക്കുണ്ട് കാഴ്ച
എന്നാല്‍ കാണുന്നില്ല നമ്മളൊന്നും
കണ്ടതൊക്കെ കണ്ണ് പറഞ്ഞാല്‍
പിന്നെ നമ്മുക്ക് രണ്ട് കണ്ണുകളും ഇല്ല
തെറ്റുകള്‍ ആരും കാണാതെ ചെയ്യും
എന്നാല്‍ നമ്മുക്ക് ചുറ്റും ക്യാമറ കണ്ണുകള്‍.


ഹബീബ്റഹ്മാന്‍ പാക്യാര കുന്നില്‍

Sunday, February 6, 2011

കാത്തിരിപ്പ്ഞാന്‍ ആ വഴിയരികില്‍ ഏറെ നേരം കാത്തിരിപ്പു തുടര്‍ന്നു . അത് വഴി ആരും വന്നില്ല .ആ കാത്തിരിപ്പു വെറുതെ ആയല്ലോ എന്ന്  വിചാരിവചിരിക്കുമ്പോഴാണ് അവളുടെ ഓര്മ്മകള് അത് വഴി വന്നത്.
       ..........
അവളെയും കത്ത് ഞാന്‍ ആ വഴി അരികില്‍ കാത്തിരുന്നു, പ്രതിക്ഷിച്ചതിലും നേരെത്തെ അവള്‍ വന്നു. കൂടെ കൂടുകരികളും ഉണ്ടായിരുന്നു.അവള്‍ എന്നെ കണ്ടപ്പോള്‍ കൂട്ടുകാരികളോട് എന്തോ ചെവിയില്‍ പറഞ്ഞു .അത് കേട്ട് അവര്‍ ചിരിക്കാന്‍ തുടങ്ങി. അത് കണ്ട് എനിക്ക് മനസ്സ് വല്ലാതായി ,അവള്‍ പറഞ്ഞത് എന്തെന്നു എനിക്ക് അറിയില്ല.എന്നാല്‍ അത് ഞാന്‍ ഉഹിച്ചു എടുത്തു .

"അതാ വായ് നോക്കി അവിടെ നില്‍ക്കുന്നു , റോഡിനു കണ്ണ് കൊള്ളാതിരിക്കാന്‍ വെച്ചതു പോലുണ്ട്. "

ഞാന്‍ അവളുടെ പിന്നാലെ നടന്നു . അവള്‍ക്കു എല്ലാം അറിയാം എന്നാല്‍ ഒന്നും അറിയില്ല എന്ന ഭാവത്തില്‍ നടക്കുന്നു.ഒരു നോട്ടം മാത്രം അതും ഒരു ഭദ്രകാളിയെ പോലെ.ആ നോട്ടം അത്ര ശരിയല്ല എന്ന് മനസ്സിലാക്കിയത് കൊണ്ട് പിന്നാലെയുള്ള ആ നടത്തം അവിടം വെച്ച് നിര്‍ത്തി,  അവളുടെ വിട്ടിലേക്കുള്ള വഴിയിലുടെ അവര്‍ നടന്നു പോയി,ഞാന്‍ അവള്‍ പോകുന്നതും നോക്കി അവിടെ തന്നെ നിന്നു.

അപ്പോള്‍ മനസ്സ് പറഞ്ഞു " അവള്‍ തിരുഞ്ഞു നോകിയാല്‍ അവള്‍ക്കു എന്നോട് പ്രണയമുണ്ട് ഇല്ലെങ്കില്‍ ഇതോടെ നിര്‍ത്തും ഈ വയിനോക്കല്‍" "

അവള്‍ പോയി മറഞ്ഞു.ഞാന്‍ നിരാശനായി വിട്ടിലേക്ക്‌ നടന്നു.എല്ലായിപ്പോഴും  ഇതു തുടര്‍ന്നു കൊണ്ടിരുന്നു , പക്ഷെ ഒരു പ്രതികരണവും ഉണ്ടായില്ല.
                     ............

ആരോ വിളിക്കുന്നത്‌ കേട്ടാണ് ഞാന്‍ തിരുഞ്ഞു നോക്കിയത്.

"അല്ല ഇതാര് ഹബീബോ .... എന്താ ഇവിടെ ഇരിക്കുന്നേ..."
"ഞാന്‍ ഓര്‍മ്മകളെ കാത്തിരിക്കുകയായിരുന്നു"
"ഓര്‍മ്മകളോ???.. താനെന്താ പറയുന്നേ"
"അതെ ഓര്‍മ്മകള്‍ "
"രാത്രി കണ്ടു പകല് മറക്കാവുന്ന ഒരു സ്വപനം പോലെ ആ ഓര്‍മ്മകള്‍ മറക്കുന്നു ."
ഈ കാത്തിരിപ്പു വെറുതെയായി .
ഞാന്‍ അവിടെ നിന്നും വിട്ടിലെക്ക് പോയി.അയാള്‍ അവിടെ തന്നെ നിന്നു .ആരെയോ കാത്തിരിക്കുനാദ് പോലെ ....

Monday, January 31, 2011

സ്വപനത്തിലെ മരുഭൂമി


വിശാലമായ മരുഭൂമി അവിടെ ആരുമില്ല ,ഞാന്‍ മാത്രം. മനുഷ്യനോ ,മൃഗമോ ,മരുഭൂമിയിലെ കള്ളിമുല്‍ ചെടിപോലും അവിടെ ഇല്ല . കത്തിജ്വലിക്കുന്ന സൂരിയനും ഞാനും മാത്രം .ഒരിറ്റു വെള്ളമില്ലാതെ ഞാന്‍ ദാഹിച്ചു വലഞ്ഞു ഞാന്‍ . വെള്ളത്തിനായി ഞാന്‍ തലങ്ങും വിലങ്ങും ഓടി നടന്നു . ആ ഓട്ടത്തില്‍ എന്തെ തൊണ്ട വരണ്ടു .തൊണ്ട വരണ്ടപ്പോള്‍ ഞാന്‍ മരുഭൂമിയിലെ മണല്‍തരികള്‍ വരി തിന്നാന്‍ തുടങ്ങി . ചുട്ടു പൊള്ളുന്ന ആ മണല്‍ തരികള്‍ എന്തെ അന്ന നാളത്തെ ഉരുക്കികൊണ്ട് ആമാശയത്തിലേക്ക് കടന്നു . എന്തെ കാഴ്ചകള്‍ മങ്ങാന്‍ തുടങ്ങി . കണ്പോലകള്‍ അടയാന്‍ തുടങ്ങി .ഞാന്‍ പെട്ടന്ന് ഞെട്ടി ഉണര്‍ന്നു ,ഇതു സ്വപ്നമോ അതോ യഥാര്‍ത്യമോ ?
പിന്നിട് എനിക്ക് മനസ്സിലായി ഈദ് ഒരു സ്വപനമാണ് എന്ന് . അങ്ങിനെ ഞാന്‍ ആ സ്വപനതിനു സ്വപനത്തിലെ മരുഭൂമിലെ എന്ന് .
- ഹബീബ് കുന്നില്‍
Related Posts Plugin for WordPress, Blogger...