Thursday, January 17, 2013

കാലം


മോഹിചിടുന്നു ഞാന്‍ ആ ബാല്യകാലം
തിരികെ തരുമോ കാലമേ ആ ഓത്തുകാലം .
പടിപ്പുര വാതില്‍ നിന്ന് പ്രണയിച്ചിരുന്ന കാലം.
വഴിവക്കില്‍ അവളെ കാത്തുനിന്നൊരു കാലം.
അവളോട്‌ മൊഴിയാന്‍ കൊതിച്ച കാലം. 
കാലം വേഗത്തില്‍ സഞ്ചരിച്ചപ്പോള്‍
ആ ബാല്യക്കാലവും പ്രണയവും ഓര്‍മ്മകളായി.
കാലം ചലിച്ചു കൊണ്ടേയിരിക്കുന്നു ഒപ്പം പ്രായവും.

Friday, January 4, 2013

തോന്നലുകള്‍


      നസ്സിന്‍റെ ആഴങ്ങളില്‍ പേയിതിറങ്ങിയ മഴയില്‍ ,
നനഞ്ഞു കുളിര്‍ന്ന ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടു
മഴയേ കാത്തിരുന്ന വേഴാമ്പലിനെ പോലെ അവള്‍
ആ മഴയില്‍ ഉല്ലാസവതിയായി.
മഴ തുള്ളികളെ  കയിലിട്ടു തട്ടി കളിച്ചു
നീണ്ടു കിടക്കുന്ന കാര്‍കൂന്തലില്‍ മഴവെള്ളം
അവളെ തലോടി  കാര്‍കൂന്തലില്‍ അലിഞ്ഞു ചേര്‍ന്നു.
അവളുടെ മിഴികളില്‍ മഴത്തുള്ളികള്‍ വട്ടം ചുറ്റി
അവളുടെ ചുണ്ടുകളില്‍ മഴത്തുള്ളികള്‍ പ്രകാശം പരത്തി
അവള്‍ കാര്‍കൂന്തല്‍ എനിക്ക് നേരെ വീശിയപ്പോള്‍
അതിലെ മഴത്തുള്ളികള്‍ എന്‍റെ കാവില്‍ തടത്തില്‍ വീണു
ആ മഴതുള്ളികള്‍ മുഖത്ത് നിന്നും തുടച്ചു നീക്കുമ്പോള്‍ അവള്‍
എന്നെ നോക്കി ചിരിചൂ.
വീണ്ടും അവള്‍  കാര്‍കൂന്തല്‍ എനിക്ക് നേരെ വിഷിയപ്പോള്‍
ഒരു കുടം വെള്ളം എന്‍റെ മുഖത്തേക്ക് വിനു.ഞാന്‍ കണ്ണ്
തുറന്നപ്പോള്‍ എന്‍റെ മുന്നില്‍ ഉമ്മ കുടവുമായി നില്‍ക്കുന്നു
"ഉറങ്ങിയാതു മതി ,സമയം എത്രയായി എന്നാ വിചാരം 8 മണി കഴിഞ്ഞു
ജോലിക് പോകാന്‍ നോക്ക് ,പോത്ത് പോലെ കിടന്നുറങ്ങും,"
ഞാന്‍ ഒന്നും മിണ്ടാതെ ഉമ്മയോട് ചിരിച്ച് കൊണ്ട് എഴുന്നേറ്റു
അപ്പോള്‍ ഞാന്‍ ഓര്‍ത്തു ആ പെണ്‍കുട്ടി ആരാണ് ?
അല്ല അത് ഒരു സ്വപ്നമായിരുന്നല്ലോ
രാത്രി കണ്ടു പകല്‍ മറക്കാവുന്ന ഒരു സ്വപനം.

Related Posts Plugin for WordPress, Blogger...