Thursday, April 17, 2014

പരോള്‍


          ഭാര്യയുടെ മുഖത്തെ ചുളിവുകള്‍ കണ്ടാലറിയാം വര്‍ഷങ്ങള്‍ ഒരുപാട് പിന്നിട്ടു എന്ന്. രണ്ടാണ്‍മക്കളുടെ മീശയ്ക്കും ശരീരത്തിനും  ഇന്ന് എന്‍റെ പ്രായമാണ്.
അച്ഛന്‍ ഇരിക്കാറുണ്ടായിരുന്ന ചാരുക്കസേര ഇന്ന് ആ ഉമ്മറത്ത് കാണുന്നില്ല ആ സ്ഥാനത്ത് പ്ലാസ്റ്റിക് കസേരകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

   മുത്തച്ഛന്‍റെ കാലത്ത്നട്ടുനനച്ച  അച്ഛന്റെ പ്രായമുണ്ടായിരുന്ന നല്ല കായ്ഫലം കിട്ടിയിരുന്ന രണ്ട് പ്ലാവിന്‍റെ സ്ഥാനത്ത്
വരണ്ട് ഉറച്ചുപോയ ചുവന്ന മണ്ണുള്ള ഒരു വഴിയാണ് ഉള്ളത്.
ആ വഴി ചെന്ന് അവസാനിക്കുന്നത്  കദീജത്താന്‍റെവീട്ടിലേക്കാണ്.

 അതില്‍ എല്ലാ വര്‍ഷവും നല്ല മധുരമുള്ള ചക്ക കായ്ക്കുമായിരുന്നു.
ഇളം ചക്ക ഉണ്ടായി തുടങ്ങുമ്പോഴെ അയല്‍വാസികള്‍  നിരനിരയായി  ഒരോ ആവശ്യങ്ങള്‍ പറഞ്ഞ് വരും
 കുമാരേട്ടനും ,ശാന്തേട്ടിയും, പാത്തുമ്മത്തായും  മുന്‍ നി രയില്‍ ഉണ്ടുകും.

അയല്‍പക്കത്തെ കദീജത്തായുടെ  ആട്ടിന്‍കുട്ടികള്‍ മുറ്റത്ത് വീണ്കിടക്കുന്ന പഴുത്ത പ്ലാവില  തിന്നാനായ് രാവിലെ തന്നെ കുരുത്തകേടും കാട്ടികൊണ്ട് വരും.വയറ് നിറയേ തിന്ന് തിരിച്ച് പോകും.

ഉണ്ടചോറിന് നന്ദിക്കാണിക്കണമെല്ലോ എന്ന് കരുതി  ആ കുറുമ്പന്മാര്‍ കറുത്ത മണിമുത്തുകള്‍ മുറ്റത്ത് വിതറിയിടും. അമ്മയ്ക്ക് ചിലപ്പോള്‍ അത് കാണുമ്പോള്‍ പെരുത്ത്കയറും.പിന്നെ ചൂലുമായി വന്ന് അത് തൂത്തുവാരിയിട്ട് അമ്മ നട്ട് വളര്‍ത്തുന്ന റോസാചെടിക്കും മുല്ലച്ചെടിക്കും വളമായി ഇട്ട്കൊടുക്കും.
കദീജത്ത വൈകുന്നേരമാകുമ്പോള്‍ പച്ചപ്ലാവില  പറിക്കാനാ യ് വരും അമ്മ എതിര് പറയാറുമില്ല കാരണം    അത് വളമായിട്ട് കുട്ടികുറുമ്പന്മാര്‍ സമ്മാനിച്ച് പോകുന്നുണ്ടല്ലോ അതാണോരാശ്വാസം.

അടുക്കള ഭാഗത്തുള്ള നല്ല പോലെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന രണ്ട് മാവുകളും  ഇല്ല.
ആ മാവുകളുടെ ഉറവിടം ഒരേ അച്ചുതണ്ടില്‍ നിന്നാണ്.
രണ്ട്മാവില്‍ നിന്നും രണ്ട് തരം രുചിയുള്ള മാങ്ങകളാണ് കായ്ക്കുന്നത്.
 ഭാര്യ ആ മാങ്ങകള്‍ കൊണ്ട് നല്ല രുചിയുള്ള അച്ചാര്‍ ഉണ്ടാക്കാറുണ്ടായിരുന്നു  എന്നാല്‍ മാമ്പഴക്കാലമായാല്‍ വീടിന്‍റെ  ഓട് മാറ്റാനെ നേരം കാണു. മഴക്കാലത്ത് ചൂട് കഞ്ഞിക്ക് ആ മാങ്ങാ അച്ചാറാണ് കൂട്ട്....

പൊന്ന് കായ്ക്കുന്ന  മരമാണെങ്കിലും പുരക്ക് മുകളില്‍ വരുമ്പോള്‍ മുറിക്കണം എന്നാണല്ലോചൊല്ല്.
 അതായിരിക്കും മരങ്ങള്‍ ഇവിടെ കാണാത്തത്.
കിണറിന് സമീപത്തായി ഒരു പത്തായപ്പുര ഉണ്ടായിരുന്നു ഇന്ന് അവിടെ ഒരു പുത്തന്‍ വീടാണ് ഉള്ളത്. വിട്ന് ചുറ്റുമുള്ള തെങ്ങുകള്‍ക്കെല്ലാം ഇന്ന് കായ് ഫലം കുറവാണ്
അന്നോക്കെ അതിരാവിലെ എഴുന്നേറ്റ് വെള്ളം കൊരി ഒഴിക്കുമായിരുന്നു അത് കൊണ്ട് തെങ്ങിന്‍റെ  ചുവട്ടില്‍ എന്നും നനവും വൃത്തിയുമൊക്കെ ഉണ്ടായിരുന്നു ഇപ്പോള്‍ ആ ചുവട്ടില്‍ കാട് പിടിച്ച് കിടക്കുകയാണ്.

വാഴചൊട്ടിലാണെങ്കിലും അവസ്ഥ അത് പോലെ തന്നെ.

ഭുമിയേ അവകാശം പറഞ്ഞ് വീതം  വെച്ചതിന്‍റെ അടയാളമായി
സര്‍വ്വേകല്ലുകള്‍ പലയിടത്തായി സ്ഥാപിച്ചിരിക്കുന്നു.

വീടിന്റെ അകത്തും പുറത്തും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു.

വീട്ടുകാരുടെ മാനസ്സിലും അത് പോലെ തന്നെയേന്ന് ആ മാറ്റങ്ങള്‍ കണ്ടാലറിയാം.

അടുക്കള ഭാഗത്തുള്ള വാതില്‍ പടിയില്‍ എകയായി അവള്‍ ഇരിക്കുന്നു.
ആ ഇരുത്തം കണ്ടാലറിയാം അവള്‍ എന്‍റെ  ഓര്‍മ്മകളിലുടെയാണ് സഞ്ചരിക്കുന്നത് എന്ന്. അടുത്ത് പോയി ചെന്ന് ചോദിച്ചാലോ കുടെ പോരുന്നോ എന്ന്.....

19 comments:

  1. അതെ മാറ്റം നമ്മളിലാണ് അത് ചുറ്റുപാടുകളെ മാറ്റി മറിച്ചു, അല്ല മാറ്റി മറിച്ചു കൊണ്ടേയിരിക്കുന്നു...........

    ReplyDelete
    Replies
    1. വളരെ നന്ദി ഷാജു അത്താണിക്കല്‍ :)

      Delete
  2. പരോള്‍ എവിടെ നിന്നായിരുന്നു??

    ReplyDelete
    Replies
    1. മരണ ശേഷമുള്ള ആത്മാവിന്‍റെ വിട്ടിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ഞാന്‍ ഈ കഥയില്‍ ഉദ്ദേശിച്ചത്...വളരെ നന്ദിയുണ്ട് അജിത്തേട്ടാ.....

      Delete
  3. മാറ്റങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ എത്തുമ്പോള്‍ മാത്രമാണ് മാറ്റങ്ങളിലെ കാണാപ്പ ഴുതുകള്‍ തിരിച്ചു കിട്ടാനാകാത്തവിധം നിരാശ സമ്മാനിക്കുന്നത്.

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട് ഏട്ടാ

      Delete
  4. എങ്ങും മാറ്റം സംഭവിച്ചേമതിയാവൂ. സംഭവിച്ചതിൽ നിന്നും സംഭവിക്കേണ്ടതിലേക്കുള്ള മാറ്റം.

    പരോൾ എന്ന പേര്‌ എങ്ങനെ കിട്ടിയെന്ന് മനസ്സിലായില്ല.

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട് Harinath.... ഒരു ആത്മാവിന്‍റെ കാഴ്ചപാടുകളിലൂടെയാണ്‌ ഞാന്‍ ഈ കഥ പറയുന്നത്...അപ്പൊ പരോള്‍ എന്ന പേര് ഉത്തമമാണെന്ന് തോന്നി :)

      Delete
  5. രണ്ടാണ്‍മക്കളുടെ പ്രായങ്ങള്‍ തമ്മില്‍ കൂട്ടുമ്പോള്‍ അച്ഛന്‍റെ പ്രായം എത്രയായിരിക്കും?
    കാലങ്ങളിലൂടെ വന്നുചേര്‍ന്ന മാറ്റങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.
    ഈസ്റ്റര്‍ ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട് മാഷേ....തങ്ങള്‍ക്കും ഈസ്റ്റര്‍ ആശംസിക്കുന്നു

      Delete
  6. തുടക്കത്തിലേ വരികള്‍ ഒന്ന് കൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നി , കഥ പറച്ചിലിന് ഒരു ഒഴുക്കുണ്ട് .

    ReplyDelete
    Replies
    1. :) വളരെ നന്ദിയുണ്ട് ഫൈസല്‍ ബാബുക്ക...തുടര്‍ന്നും പ്രതീക്ഷിക്കുന്നു

      Delete
  7. jnaividam puthiyathaanu abiprayangal pineed parayaam

    ReplyDelete
    Replies
    1. താങ്ങളുടെ ഈ വരവ് തന്നെ സന്തോഷം നല്‍കുന്നു....വളരെ നന്ദിയുണ്ട് ഈ വരവിന്....
      തുടര്‍ന്നും പ്രതീക്ഷിക്കുന്നു.....

      Delete
  8. ആ വഴി ചെന്ന് അവസാനിക്കുന്നത് കദീജത്താന്‍റെവീട്ടിലേക്കാണ്.

    അതില്‍ എല്ലാ വര്‍ഷവും നല്ല മധുരമുള്ള ചക്ക കായ്ക്കുമായിരുന്നു.) ഇവിടെ വീടിനെക്കുറിച്ചാണ് പരാമര്‍ശിക്കാന്‍ പോകുന്നതെന്ന് വിചാരിക്കുമ്പോഴേക്കും , പ് ളാവില്‍ ചെന്നെത്തുന്നു. വാക്യ ക്രമീകരണത്തില്‍ അല്‍പ്പംകൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് തോന്നി

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട്...വരവിനും അഭിപ്രായത്തിനും.... തുടര്‍ന്നും പ്രതീക്ഷിക്കുന്നു...

      Delete
  9. കഥ വായിച്ചു ....പരേതാത്മാവിന്‍റെ ജീവിക്കുന്നവരെ ക്കുറിച്ചുള്ള ആ ഒരു ആകുലതകളും അന്വേഷണങ്ങളുമൊക്കെ കുഴപ്പമില്ലാതെ പറഞ്ഞിരിക്കുന്നു .ആശംസകള്‍ !

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട്...വരവിനും അഭിപ്രായത്തിനും.... തുടര്‍ന്നും പ്രതീക്ഷിക്കുന്നു...

      Delete
  10. നന്നായിട്ടുണ്ട് കൂടുതൽ വായിക്കുക,കൂടുതൽ എഴുതുക എല്ലാ ബവുകങ്ങളും നേരുന്നു

    ReplyDelete

Related Posts Plugin for WordPress, Blogger...