Monday, October 29, 2012

ചിത


കുട്ടികളുടെ ആ കൂട്ടം കണ്ടാണ് അയാള്‍ അങ്ങോട്ട് നടന്നത്.
അപ്പോള്‍അവിടെ കേരളാവനംമന്ത്രിയും കുറച്ച്കുട്ടികളും ചേര്‍ന്ന് മരങ്ങള്‍ നട്ട് പിടിപ്പിക്കുകയായിരുന്നു.
Photo : .Google
അത് കണ്ടശേഷം അയാള്‍ വീട്ടിലേക്ക് തിരിച്ച് പോയി.
ആ യാത്രയില്‍ അയാള്‍ ഓര്‍ത്തു......
ഇത് പോലെ ഞാനും മരങ്ങള്‍ നട്ടിരുന്നു.തന്റെ അച്ഛന്റെ കൂടെ പണി എടുക്കുമ്പോള്‍,അന്ന് എനിക്ക് 10 വയസ്സ്.കൂറേ മരങ്ങള്‍ നട്ടിരുന്നു.
അതില്‍ കുറേ മരങ്ങള്‍ ഇന്നും നല്ല തലഎടുപ്പോടെ നില്‍ക്കുന്നു.
ചിലതോക്കെ മക്കള്‍ മുറിച്ച് മാറ്റി.സ്ഥലങ്ങള്‍ ഭാഗം വെച്ചപ്പോള്‍ അതിലുണ്ടായിരുന്ന മരങ്ങളാണ് മക്കള്‍ക്ക് വീട് വെക്കാന്‍ വേണ്ടി മുറിച്ച് മാറ്റിയത്. നില നില്‍ക്കുന്ന മരങ്ങള്‍ക്കോക്കെ 55 വയസ്സില്‍ കൂടും.....

അയാള്‍ വീട്ടുപടിക്കലെത്തി.അവിടെ നിന്നിട്ട് ഒരോ മരവും നോക്കിയിട്ട് പുഞ്ചിരിച്ചു.ഒരോ മരത്തിന്റെയും അടുത്ത് ചെന്ന് ആ മരങ്ങളെ തൊട്ട് തലോടി.ഇടയ്ക്ക് ഒരു മുതിര്‍ന്ന മരം അടുത്തുള്ള വളര്‍ന്ന് വരുന്ന മരത്തോട് സംസാരിക്കുന്നതായി അയാള്‍ക്ക് തോന്നി,അയാള്‍ കാത് കൂര്‍പ്പിച്ച് അത് കേട്ടു..
     ഇദ്ദേഹമാണ് എന്നെ നട്ട് വളര്‍ത്തിയത്.ഇവിടെ ഉണ്ടായിരുന്ന ഒരുപാട് മരങ്ങള്‍ അദ്ദേഹത്തിന്റെ കൈ പുണ്യം കൊണ്ട് ജീവിച്ചു, പക്ഷേ ഇദ്ദേഹത്തന്റെ തലമുറ അതിനെയോക്കെ വെട്ടി നശിപ്പിച്ചു.
എനിക്ക് ഇദ്ദേഹത്തിന് നന്ദി ചെയ്യണം.അതിന് സമയം ആയോ എന്ന് അറിയില്ല.
 ഇത് കേട്ട് അയാള്‍ ഒരു പുഞ്ചിരിയോടെ ആ മരത്തെ തലോടികൊണ്ട് വീട്ടിലേക്ക് നടന്നു.വീടിന്റെ ഉമ്മറത്തുണ്ടായിരുന്ന ചാരുകസേരയില്‍ അയാള്‍ ചാരികിടന്നു........

നേരെത്തെ സംസാരിച്ച മരം അടുത്തുള്ള മരങ്ങളോട് പറഞ്ഞു
എന്റെ ജീവിതം ഇവിടെ പൂര്‍ണ്ണമാകുന്നു.എന്നെ നട്ട് വളര്‍ത്തി വെള്ളം നനച്ച് പോറ്റിയ അദ്ദേഹത്തിന് വേണ്ടി എനിക്ക് നന്ദിചെയ്യാന്‍ സമയമായി,സന്തോഷപ്പൂര്‍വ്വം ഞാന്‍ അദ്ദേഹത്തോടൊപ്പം അലിഞ്ഞ് ചേരാന്‍ തയ്യാറായി കഴിഞ്ഞു...

Photo : .Google
ആ സമയം രണ്ട് പേര്‍ കൊടാലിയുമായി ആ മരത്തിന്റെ ചില്ലകളിലേക്ക് പാഞ്ഞ് കയറി.അതിന്റെ ചില്ലകള്‍ വെട്ടിമാറ്റികൊണ്ടിരുന്നു,ആ മരം സന്തോഷത്തോടെ മരണത്തിന് കീഴടങ്ങി.

അയാള്‍ ചാരുകസേരയില്‍ കിടന്ന് തന്നെ മരണപ്പെട്ടു.അയാളുടെ ചിതയോരുക്കാന്‍ 55 വര്‍ഷം മുമ്പ് നട്ട് വളര്‍ത്തിയ മരം തന്നെ വെട്ടി മാറ്റി.
വൈകാതെ അയാളുടെ ആത്മാവില്ലാത്ത ശരിരവും ആമരവും അഗ്നിഗോളത്തില്‍ കത്തി തീര്‍ന്നു.
അയാള്‍ മരണത്തിന് രണ്ട് നാള്‍ മുമ്പ് ചിതയ്ക്കായ വെട്ടിമാറ്റിയ മരത്തിന് തൊട്ട്അരുകില്‍ ഒരു മരം നട്ട്നനച്ചിരുന്നു.
അയാള്‍ക്കറിയാമായിരുന്നു എന്റെ ചിതയ്ക്ക് ഈമരം വേണം എന്ന്,അതിന് പകരം ഒരു മരം നടണം എന്ന്..... 
അതേ...സത്യമാണ്...
ഒരു മരം വെട്ടുമ്പോള്‍ ഒന്‍മ്പത് മരം നട്ട് പിടിപ്പിക്കണം.
Photo : .GoogleMonday, October 15, 2012

നഷ്ട്ങ്ങളുടെ കണക്ക്

മയം പത്ത് , തുറന്നിട്ട ജനാലയില്‍ കൂടി പൂര്‍ണ്ണ നിലാവിന്റെ വെളിച്ചം മുറിയില്‍ പതിക്കുന്നുണ്ട്. അതിനോടൊപ്പം തണുത്ത കാറ്റും .അയാള്‍ നിശബ്ദമായി കട്ടിലില്‍ കിടന്ന്‍ കൈകള്‍തലയുടെ  പിറകില്‍ വെച്ച്  ജനലക്ക് പുറത്തേക്ക് നോക്കികൊണ്ടിരുന്നു.അയാള്‍ ഏതോ  അഗതമായ ചിന്തയിലായിരുന്നു.കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അയാള്‍ എഴുന്നേറ്റ് മേശയുടെ അരികിലേക്ക് നടന്നു. വിലക്ക് കത്തിച്ച് കസേരയില്‍ ഇരുന്നു . മേശപ്പുറത്തു അലസമായി കിടക്കുന്ന സാധനങ്ങള്‍ക്കിടയില്‍ നിന്നും പേനയും തന്റെ ഡയറിയും തപ്പിഎടുത്തു.
“നഷ്ട്ങ്ങളുടെ കണക്ക് ” എന്നാ തലകെട്ടോടെ അയാള്‍ ഡയറിയില്‍ എഴുതിതുടങ്ങി, എന്റെ പത്താമത്തെ വയസ്സിലാണ്  നഷ്ട്ടങ്ങളുടെ തുടക്കം.ആദ്യത്തെ നഷ്ടം എന്റെ അച്ഛന്‍,കടബാദ്യധമൂലം ആതമഹത്യ ചെയിതു. പിന്നിട്  അങ്ങോട്ട്‌  നഷ്ടങ്ങളുടെ പരമ്പര തുടര്‍ന്നു.കടക്കാര്‍ വീട് കയറിയിറങ്ങി.അവരുടെ ആട്ടും തുപ്പും കേട്ട് കുടുംബക്കാര്‍ തിരിഞ്ഞുനോക്കതെയായി.സ്ഥലത്തിന്റെ മുക്കാല്‍ ഭാഗവും കടക്കാര്‍ കൊണ്ട്പോയി .കടക്കാര്‍ വീട് കയറിയിറങ്ങിയപ്പോള്‍ നാട്ടില്‍ വാര്‍ത്ത‍ മറ്റൊന്നായി.അതും സ്വന്തം അമ്മയെപ്പറ്റി.കുട്ടികള്‍ മുതല്‍ വലിയവരുടെ സ്വകാര്യ ചര്‍ച്ച അതായിരുന്നു.ഏക മകനായ പത്താംവയസുകാരന്‍ ഞാന്‍ ഒന്നുമറിയാതെ പകച്ചു നിന്നു. എന്തു ചെയ്യണം ,എങ്ങോട്ട് പോകണം ? ആരോപണം സഹിക്കാന്‍ കഴിയാതെ അമ്മയും തന്നെ തനിച്ചാക്കി മരണത്തിനു കിഴടങ്ങി.അച്ഛന്‍ മരിച്ച് ഒരുവര്‍ഷം കഴിഞ്ഞില്ല അമ്മയും ആതമഹത്യ ചെയ്തു.അതിനിടയില്‍ എനിക്ക് നേരെ ചില ചോദ്യങ്ങള്‍ ഞാന്‍ ആരുടെ മകന്‍ ?പിഴചതാണോ?അച്ഛന്റെ കടത്തിന്  അമ്മ പലിശയോ ?അങ്ങിനെ കുറേ ചോദ്യങ്ങള്‍ .എങ്ങോട്ട്  പോകണം ,എന്ത്  ചെയ്യണം എന്നറിയാതെ  ഞാന്‍ പകച്ചു നിന്നു .അന്ന്  രക്ഷക്കെത്തിയത്  അമ്മയുടെ അമ്മയായിരുന്നു .അങ്ങിനെ പത്തുവര്‍ഷം ആ തണലിന്റെ  ചോട്ടില്‍ ഞാന്‍ ജീവിച്ചു .പക്ഷെ നഷ്ട്ടം എന്നെ വീണ്ടും പിന്തുടരാന്‍ തുടങ്ങി.ആ തണല്‍ എന്നെന്നേക്കുമായി വിടപറഞ്ഞു .അമ്മുമ്മയുടെ മരണശേഷം അമ്മാവന്മാര്‍ സ്നേഹം നടിച്ചു കൂടെ കൂട്ടി , ലക്‌ഷ്യം എന്റെ വീട്  സ്വന്തമാക്കുക എന്നതായിരുന്നു ? അപ്പോഴേക്കും എന്റെ പ്രായത്തിനു അനുസരിച്ചുള്ള വകതിരിവ്  എനിക്കുണ്ടായിരുന്നു. വിദ്യാഭ്യാസം അപ്പോഴേക്കും നേടിയിരുന്നു. വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി വിദ്യാഭ്യാസത്തിനു അനുസരിച്ചുള്ള ജോലിയൊന്നു അന്ന് നേടാന്‍ പറ്റിയില്ല ,അങ്ങിനെ സ്വന്തമായി ഒരു ബിസിനസ്  തുടങ്ങാന്‍ വേണ്ടി വീട് പണയം വെച്ച്  ഒരു കട തുടങ്ങി , ആദ്യത്തെ മൂന്ന് മാസം കച്ചോടം തകൃതിയായി നടന്നു.പിന്നെ കച്ചോടം കുറഞ്ഞു ആറാം മാസം കട പൂട്ടേണ്ടി വന്നു .പണം കടം കൊടുത്തവര്‍ പലിശ കിട്ടാതായപ്പോള്‍ അവരുടെ മറ്റൊരു മുഖം കാണേണ്ടിവന്നു. പിന്നെ ഒന്നും ആലോചിച്ചില്ല ,പണം മുഴുവന്‍ കൊടുക്കുന്നാതു വരെ വീട്  അവരുടെ പേരില്‍ ആക്കി കൊടുത്തു. പിന്നെ പലായനം മുംബയിലേക്ക് ,അവിടെ വര്‍ഷങ്ങളോളം ജോലിചെയിതു.അവിടെ അറിയപെടുന്ന ഒരു ബുസ്സിനുസ് മാനായി വളര്‍ന്നു.അടിനിടയില്‍ കൂടെ ജോലി ചെയ് ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. അതില്‍ ഒരു മകളും ഉണ്ടായി.അതുവരെ ദുരന്തങ്ങള്‍ വഴിമാറി നടന്നു.എന്നാല്‍ അത് അധിക കാലം  നിന്നില്ല , മകള്‍ക്ക് പത്തു വയസ്സായപ്പോള്‍ ഭാര്യയുമായി വേര്‍പിരിഞ്ഞു ,അവള്‍ മറ്റൊരാളോടൊപ്പം താമസം തുടങ്ങി.ഞാന്‍ മുംബൈയില്‍ എല്ലാം അവസാനിപിച്ച് നാട്ടിലേക്കു മടങ്ങി.നാട്ടില്‍ എത്തി ഒരു വര്ഷം കഴിഞ്ഞപ്പോള്‍ മകള്‍ക്ക് അസുഖം ബാധിച്ചു.അതിനിടയില്‍ മകളുടെ അമ്മ ആതമഹത്യ ചെയിതതായി അറിഞ്ഞു ,ഭര്‍ത്താവിന്റെ പീഡനമാണ്‌ കാരണം.മകളുടെ രോഗം മൂര്ചിച്ചു.എല്ലാം ദൈവനിശ്ചയമെന്നു ഡോക്ടര്‍ വിധി എഴുതി. വൈകാതെ മകളും മരണത്തിനും കിഴടങ്ങി.അയാള്‍ എഴുത്ത് അവസാനിപ്പിച്ച് പേന ഡയറിയില്‍ വെച്ച് ഡയറി അടച്ചു.അയാള്‍ എഴുന്നേറ്റു കട്ടിലില്‍ കിടന്നു,പിന്നിട് അയാള്‍ ഉണര്‍ന്നില്ല,തിരിച്ചുവരാത്ത ,നഷ്ട്ങ്ങളുടെ കണക്ക് ഇല്ലാത്ത ലോകത്തേക്ക്…ഡയറിയില്‍ അവസാനമായി എഴുതിയ നഷ്ട്ങ്ങളുടെ കണക്ക് മാത്രം ബാക്കിയായി.


ഇനി ആ നഷ്ട്ങ്ങളുടെ കണക്ക് ആര്‍ക്ക് ? ഈ ചോദ്യത്തിനു ഉത്തരമുണ്ട് ,ഒരുപാട് പേര്‍ക്ക് വേണം .ചിതലുകള്‍ക്ക്  അവര്‍ക്ക് പാര്‍പിടം ഉണ്ടാക്കാന്‍. അവര്‍ക്ക് നഷ്ട്ങ്ങളുടെ കണക്ക് ഇല്ലല്ലോ ? കണക്കുകള്‍ ഗുണിച്ചും ഹരിച്ചും കൂട്ടിയും നോക്കിയാല്‍ ജീവിതത്തില്‍ വട്ടപൂജ്യം മാത്രം ,അതായാതു നാം ഒറ്റയ്ക്ക് വന്നു ഒറ്റയ്ക്ക് പോകുന്നു.
                       
                                                      habeebkunnil@gmail.com

Related Posts Plugin for WordPress, Blogger...