ഇന്ന് എന്‍റെ ലോകം ചെറുതാണ്.എനിക്ക് സഞ്ചരിക്കാന്‍ പരിമിതികളുണ്ട്,പക്ഷേ ഈ ലോകത്ത് എനിക്ക് ശ്വാസം മുട്ടുന്നത് പോലെയാണ്,ഈ ലോകത്ത് ഞാന്‍ സഞ്ചരിക്കുന്നത് തനിച്ചാണ്.
എന്നാല്‍ എനിക്ക് വിശാലമായ് ഒരു ലോകമുണ്ടായിരുന്നു,ഞാന്‍ ജനിച്ചു വളര്‍ന്ന ഒരു ലോകം അവിടെ എനിക്ക് സഞ്ചരിക്കാന്‍ പരിമിതികളില്ലായിരുന്നു.എവിടെ വേണമെങ്കിലുംസഞ്ചരിക്കാം ആ സഞ്ചരത്തില്‍ ഞാന്‍ തനിച്ചല്ല,എനിക്കൊപ്പം ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു.
ഒത്തൊരുമയോടെ ഒരേദിശയില്‍ കളിച്ചും ,ചിരിച്ചും സഞ്ചരിച്ചുകൊണ്ടേയിരുന്നു.പെട്ടന്ന്
എന്നെയും കുറച്ചു കൂട്ടുകാരെയും ആലോകത്തു നിന്നും കടത്തപ്പെട്ടു.
എന്നെ മാത്രം ഒരു ചെറിയ ലോകത്തേക്ക് പറിച്ചു നട്ടു.
ഇന്ന് ഞാന്‍ ജീവിക്കുന്നത് തനിച്ചാണ്. പരിമിതികള്‍ നിറഞ്ഞ ആ ലോകത്തേക്ക്, പരിമിതികളോടെ സഞ്ചരിക്കുമ്പോള്‍ കുറേ കണ്ണുകള്‍ എന്നേ നോക്കി ചിരിക്കുന്നു ,അപ്പോഴാണ് മനസ്സിലായത് ഞാന്‍ ഒരു അലങ്കാരമത്സ്യമാണ് എന്ന്.
.....ശുഭം.....
മനസ്സിലാകുന്നതുവരെ സുഖം
ReplyDeletetnks ajithetta
Deleteബന്ധനം ബന്ധനം തന്നെ പാരില്‍
ReplyDeleteആശംസകള്‍
tnks ikka
Deletetnks bro.
ReplyDeletetnks bro.
ReplyDeleteസത്യം നന്നായി പറഞ്ഞു
ReplyDeleteസുവര്‍ണ്ണ മത്സ്യമേ ... നിന്റെ വലിയ കണ്ണുകള്‍ക്ക് ചെറിയ കണ്ണുള്ള ആയിരം ആരാധകരുണ്ട് ചുറ്റിലും...
ReplyDeleteകണ്ണ് നിറയാതിരിക്കൂ..... :)