Wednesday, December 26, 2012

അമ്മക്കൊരു കത്ത്

അടുക്കളയില്‍ ജോലിയിലായിരുന്നു കാര്‍ത്യായനി
''കാര്‍ത്യായിനിച്ചി...''
"ആരാ അത് "
"ഞാന്‍ പോസ്റ്റ്‌മാന്‍ രാഘവന്‍ ... ബാബുന്‍റെ കത്തുണ്ട് "
"ദാ വന്നു "
അടുക്കളയില്‍ നിന്നും ഉമ്മറത്തേക്ക് കാര്‍ത്യായനി കൈ സാരിയില്‍ തുടച്ചുകൊണ്ട് വന്നു
"എവിടെ കത്ത് "
"ഇന്നാ"
പോസ്റ്മന്‍ കത്ത് കാര്‍ത്യായനിയുടെ കൈയില്‍ കൊടുത്തു
"മൊബൈലും ഇന്റെര്‍നെറ്റും ഉള്ള ഈ കാലത്ത് എന്തിനാ ചേച്ചി ബാബു കത്തയക്കുന്നെ ...അതും നമ്മളെ മെനെക്കെടുത്താന്‍ , ഇതിപ്പോ മാസത്തിലെ രണ്ടാമത്തെ കത്താ "
രാഘവ നീ ഇപ്പൊ പറഞ്ഞ സാധനങ്ങളോന്നും എനിക്ക് അങ്ങോട്ട് ഉപയോഗിക്കാന്‍ അറിയത്തില്ല ,പണ്ട് നാലാം ക്ലാസ്സ്‌ വരെ പഠിച്ചതിന്റെ അറിവൊക്കെ എനിക്കുണ്ട് ..
അത് കൊണ്ട് ഒരു കത്ത് വായിക്കാന്‍ എനിക്ക് പറ്റും...
അതിലാകുമ്പോള്‍ എല്ലാം ഉണ്ടാകും...സ്നേഹവും ,തലോടലും ,ബഹുമാനവും എല്ലാം
അത് എപ്പോ വേണമെങ്കിലും വായിക്കാമല്ലോ .
"ശരിയാ ചേച്ചി പണ്ടത്തെ നാലാം ക്ലാസ്സാണ് ഇപ്പോഴെത്തെ ഡിഗ്രി...ശരി ചേച്ചി ഞാന്‍ പോട്ടെ "
കാര്‍ത്യായനി തൃതിയില്‍ കത്ത്പൊട്ടിച്ച് വായിക്കാന്‍ തുടങ്ങി
  "എന്‍റെ പ്രിയപ്പെട്ട അമ്മയ്ക്ക് ഞാന്‍ ബാബു അമ്മയുക്ക് അവിടെ സുഖം എന്ന്
കരുതട്ടെ എനിക്ക് ഇവിടെ സുഖം തന്നെ.നാട്ടില്‍ മഴയുണ്ടാല്ലേ വാര്‍ത്തയില്‍ കണ്ടിരുന്നു നാട്ടില്‍ കനത്ത മഴയാണെന്നു...,ഇവടെ വല്ലാത്ത ചൂടാണ് അമ്മേ..വടക്കേ ഭാഗത്തെ  തോട്ടില്‍ വെള്ളം നിറഞ്ഞു കാണും അല്ലെ ...അമ്മയുടെ കാലിനു ഇപ്പോള്‍ വേദന കുറവുണ്ടോ ?.. അധികം ജോലിയൊന്നും ചെയ്യണ്ട .കിങ്ങിണി പശു പ്രസവിച്ചു എന്ന് അമ്മ കഴിഞ്ഞ കത്തില്‍ പറഞ്ഞിരുന്നു ഇപ്പൊ കുട്ടിക്കും അമ്മയ്ക്കും സുഖം തന്നെയല്ലേ...ഓണം ഇവിടെ നന്നായി ആഘോശിച്ചു പക്ഷെ അമ്മയുടെ കൈപുന്ന്യമുള്ള തോരനും പുല്ശേരിയും പല പായസവും ഇന്ന് അതിന്റെ സ്വാദ് എന്റെ നാവില്‍ നിന്നും പോയിട്ടില്ല അമ്മെ ...തെക്കെ തൊടിയിലെ പ്ലാവില്‍ ഇപ്രാവിശ്യം ചക്ക കായിച്ചോ അമ്മെ... അച്ഛന്റെ ചാര് കസേര അവിടെ തന്നെ ഉണ്ടല്ലോ അമ്മെ.. അമ്മയുടെ എല്ലാ അസുഖങ്ങളും മാറട്ടെ എന്ന് ദൈവത്തോട് ഞാന്‍ പ്രതിക്കുന്നു.. എന്ടയാലും ഞാന്‍ നിര്ത്തുന്നു അമ്മെ
                                   എന്ന് മകന്‍ ബാബു "






Sunday, November 18, 2012

ഒരു കാരണം

ചേട്ടന്‍റെ കൂര്‍ക്കം വലികേട്ടാണ് അവള്‍ ഉണര്‍ന്നത്.എഴുന്നേറ്റ് ക്ലോക്കില്‍ സമയം നോക്കി ,സമയം 6.30.അവള്‍ തലമുടി കേട്ടിയോതുക്കികൊണ്ട് കൂര്‍ക്കം വലിച്ചുറങ്ങുന്ന ചേട്ടനെ നോക്കി അടുക്കളയിലേക്ക് നടന്നു.ചായക്ക് വെള്ളം ചൂടാക്കാന്‍ വെച്ച്.അത്തിനിടയില്‍ അവള്‍ ഓര്‍ത്തു...
             ഒരു ദിവസം ചേട്ടന്‍ എഴുന്നേറ്റ് അവളുടെ അടുത്ത് ചെന്ന് പറഞ്ഞു 
"രാത്രി തീരേ ഉറക്കം വന്നില്ല"
അവള്‍ പറഞ്ഞു 
"ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ ആ പ്രേത സിനിമ കാണണ്ട എന്ന് "
എന്നിട്ട് അവള്‍ അവളുടെ ജോലിയില്‍ മുഴുകി.ചേട്ടന്‍ അവളുടെ ആ പ്രതികരണം കേട്ട്
അവളെ ഒന്ന് നോക്കി.അവള്‍ ചേട്ടനെ ശ്രധിക്കുന്നതെഇല്ല.ഇടയ്ക്ക് അവള്‍ പറഞ്ഞു 
"വേഗം കുളിച്ചു വാ ,ജോലിക്ക് പോകനുല്ലതല്ലേ " ചേട്ടന്‍ തല ആട്ടിക്കൊണ്ട് ബാത്രൂമിലെക്ക് നടന്നു.
അടുത്ത ദിവസം ചേട്ടന്‍ എഴുന്നേറ്റ് അവളോട്‌ പറഞ്ഞു 
"രാത്രിയില്‍ തീരേ ഉറങ്ങിയില്ല "
അവള്‍ മറുപടി പറഞ്ഞു
"ഓഫിസിലെ കാര്യങ്ങള്‍ ഓര്‍ത്തിട്ടാകും"
അവള്‍ അവളുടെ ജോലിയില്‍ മുഴുകി ചേട്ടന്‍ ഒന്നും പറയാതെ ബാത്രൂമിലെക്കും
അടുത്ത ദിവസവും ഇതേ പരാതിയുമായി ചേട്ടന്‍ അവളുടെ അടുത്തേക്ക് അവള്‍ മറ്റൊരു കാരണം പറഞ്ഞ് തന്‍റെ ജോലിയില്‍ മുഴുകി
പെട്ടന്ന് ചേട്ടന്‍റെ വലിയ ശബ്ദം കേട്ട് അവള്‍ തിരിഞ്ഞുനോക്കി,മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു ഭാവമായിരുന്നു ചേട്ടന് ,ചേട്ടന്‍ ദേഷ്യത്തോടെ അവളെ നോക്കി
എന്നിട്ട് പറഞ്ഞു
"എനിക്ക് ഉറക്കം വരത്തത് നീ പറഞ്ഞ കാരണങ്ങള്‍ ഒന്നുമല്ല "
അവള്‍ ഇടറിയ ശബ്ധത്തില്‍ ചോതിച്ചു
"പിന്നെ എന്താ കാരണം "
ചേട്ടന്‍ കാരണം പറഞ്ഞു ,അതു കേട്ട് അവള്‍ ഒന്നും ഞെട്ടി ഒപ്പം നാണം കൊണ്ട്
ചേട്ടന്റെ മുഖത്ത് നോക്കാന്‍ കഴിയാതെ തന്‍റെ ജോലിയില്‍ മുഴുകി...
ചേട്ടന്‍ പിറകേ നിന്ന് അവളെ കെട്ടിപിടിച്ചു പറഞ്ഞു
"എന്താ ഇങ്ങനെ ആലോചിക്കുന്നെ "
അവള്‍ ആലോചനയില്‍ നിന്നും ഉറന്നു കൊണ്ട് പറഞ്ഞു
"ചേട്ടന്‍ പറഞ്ഞ കാര്യം ഓര്‍ത്തു നിന്നത "
"എന്ത് കാര്യം "
"കൂര്‍ക്കം വലിയുടെ കാര്യം "
ഇത് കേട്ട് ചേട്ടന്‍ ചിരി തുടങ്ങി .അതിനിടയില്‍ അവള്‍ പറഞ്ഞു
"എന്‍റെ കൂര്‍ക്കം വലി കാരണം ചേട്ടന്‍റെ ഉറക്കം നഷ്ട്ടപെടുന്നുണ്ടേങ്കിലും
ചേട്ടന്റെ കൂര്‍ക്കം വലി കാരണം ഞാന്‍ നേരത്തെ ഉണരുന്നു "
ഇത് കേട്ട് ചിരി നിര്‍ത്തി ഒന്നും മിണ്ടാതെ ബാത്രൂമിലെക്ക് പോയി...

Wednesday, November 14, 2012

നിലാവും തങ്കവും


തങ്കം പാവപെട്ട  കുടുംബത്തിലെ പെണ്‍കുട്ടിയാണ്. അവള്‍ അറാം തരത്തില്‍ പഠിക്കുന്നു  അവളുടെ സൗന്ദര്യം  കറുപ്പാണ്.വീട്ടില്‍ അച്ഛനും അമ്മയും ഒരു അനുജനും ഉണ്ട്.
തങ്കം  രാത്രിആയാല്‍ വീടിന്റെ പുറത്ത് നിന്ന് വിശാലായ ആകാശ ലോകത്തേക്ക് കണ്ണും നട്ട് ഇരിക്കും.കോടിക്കണക്കിന് നക്ഷത്രങ്ങള്‍ വാഴുന്ന ആ  ആകാശലോകം അവള്‍ കണ്ട് രസിക്കും.
ആകാശം നോക്കാന്‍ കാരണം ടീച്ചര്‍ ആകാശ കാഴ്ചകളെ കുറിച്ച് ക്ളാസെടുത്തിരുന്നു. അതിന് ശേഷം അവളുടെ ഒരു നിരിക്ഷണ കേന്ദ്രമായി മാറി ആകാശ ലോകം .
ക്ളാസില്‍ എത്തിയാല്‍ കൂട്ട്കാരികള്‍ കറുമ്പി തങ്കമെന്നാണ് വിളിക്കുന്നത്. പലപ്പോഴും  അധ്യാപകരോട് പരാധി ബോധിപ്പിക്കാറുണ്ടെങ്കിലും അതിന് ഒരു പരിഹാരവും ഉണ്ടായില്ല. സ്കുളിലേക്ക് പോകുമ്പോഴും തിരിച്ച് വരുമ്പോഴും കൂട്ട്കാരികള്‍ കറുമ്പിതങ്കം എന്ന് വിളിച്ച് കൊണ്ടെയിരിക്കും.അത് കൊണ്ട് തനിച്ചാണ് യാത്ര.
പതിവ് പോകലെ തന്നെ തങ്കം ആകാശകാഴ്ച കാണാന്‍ വീടിന് പുറത്തേക്ക് ഇറങ്ങി. അന്ന് ആകാശത്ത് പുര്‍ണ്ണ നിലാവുണ്ടായിരുന്നു.
Photo : .Google

ആകാശവും ഭൂമിയും നിലാവിന്റെ വെളിച്ചത്തില്‍ വെട്ടി തിളങ്ങി. തങ്കം നിലാവിനെ തന്നെ കുറേ നേരം നോക്കി നിന്നു. നിലാവ് തന്നെ നോക്കി ചിരിക്കുന്നത്പോലെ തോന്നി. തങ്കം ഒന്നുകൂടി നിലാവിനെ നോക്കി,ശരിയാണ് നിലാവ് തന്നെ നോക്കി ചിരിക്കുന്നു.അത് കണ്ട് അവള്‍ക്ക് സന്തോഷമായി.വീണ്ടും കുറേ നേരം നോക്കി നിന്നും.നിലാവ് തന്നോട് സംസാരിക്കുന്നത് പോലെ തോന്നി,
എന്താ തങ്കം സുഖം തന്നെയല്ലേ,,
തങ്കം നിലാവിനെ ഒന്നു കുടി നോക്കി.
നിലാവ് തങ്കത്തെ നോക്കി ചൊദിച്ചു.
ഹും....എന്താ ഇങ്ങനെ നോക്കുന്നത്.തന്നോട് തന്നെയാ ചൊദിച്ചത്
തങ്കം മറുപടി പറഞ്ഞു.
അങ്ങിനെ കുറേ നേരം അവര്‍ സംസാരിച്ചു. തങ്കം തന്റെ ദു:ഖങ്ങളും പറഞ്ഞു.
എല്ലാ കുട്ടികളും എന്നെ കറുമ്പി തങ്കമെന്നാണ് വിളിക്കുന്നത്
നിലാവിന് നല്ല വെളുത്ത നിറമല്ലേ...കുറച്ച് എനിക്ക് തരുമോ
ചൊദ്യം കേട്ട് നിലാവ് പൊട്ടിചിരിച്ചു. ഇത് കണ്ട് തങ്കം ചൊദിച്ചു
എന്തിനാ ചിരിക്കുന്നേ.നിലാവിനും എന്നോട് ഇഷ്ടക്കേടുണ്ടല്ലേ..
നിലാവ് പറഞ്ഞു.
ഹേ അങ്ങനേ ഒന്നുമല്ല....
തങ്കം എനിക്ക് നല്ല സുന്ദരികുട്ടിയായിട്ടുണ്ട്.
എനിക്ക് തങ്കത്തോട് ഒരു ഇഷ്ടകേടുമില്ല...പിന്നെ
പുറമേ കാണുന്ന സൌന്ദര്യമല്ല യഥാര്‍ത്ഥ സൌന്ദര്യം
തന്നെ കുട്ട്കാരികള്‍ കറുമ്പി തങ്കം എന്ന് വിളിക്കുമ്പോള്‍ അവരുടെ മനസ്സില്‍ സൌന്ദര്യമില്ല,അവരുടെ മനസ്സ് ഇരുട്ട് നിറഞ്ഞ കറുപ്പാണ്.അത് കൊണ്ടാണ് അവര്‍ അങ്ങിനെ വിളിക്കുന്നത്.
ദൈവം മനുഷ്യന് നല്‍കിയിരിക്കുന്ന സൌന്ദര്യം മനസ്സിലാണ്.അവിടം മാത്രമേ ദൈവം കുടിയിരിക്കു.
കറുപ്പ് നിറത്തിന് എഴഴകാണ് വെളുപ്പിന് ഒരഴകും അപ്പോള്‍ ഏറ്റവും സൌന്ദര്യം ഉള്ളതാര്‍ക്കാ... തങ്കത്തിന് തന്നെ.
അപ്പോള്‍ തങ്കം നല്ല ഒരു സുന്ദരികുട്ടിയാണ്...
നിലാവ് തങ്കത്തിന് എല്ലാകര്യങ്ങളും പറഞ്ഞ് കൊടുത്തു.
തങ്കം ഇതെല്ലാം സന്തോഷത്തോടെ കേട്ട് നിന്നു. തങ്കം കണ്ണടച്ച് തുറക്കുമ്പോള്‍ നിലാവ് പഴയത് പോലെ തന്നെ വെട്ടി തിളങ്ങുന്നു.
അവള്‍ കൈമുകളിലേക്ക് നീട്ടി വീശി
പിറ്റെന്ന് പതിവ് പോലെ സ്കുളിലേക്ക് സന്തോഷത്തോടെ പോയി. തന്നെ കറുമ്പി തങ്കം എന്ന് വിളിച്ച് കൂട്ട്കാരികളോട്
കറുപ്പിന് ഏഴഴകാണ് എന്ന് പറഞ്ഞ് അവള്‍ ചിരിച്ച് കൊണ്ട് നടന്നു. അപ്പോഴും പിന്നില്‍ നിന്ന് കറുമ്പി തങ്കമേ...എന്ന വിളി ഉയരുന്നുണ്ടായിരുന്നു....

മനുഷ്യന്റെ മനസ്സില്‍ അസുയയും കുശുമ്പുമാണ്.അവരുടെ വൈകല്ല്യങ്ങള്‍ മറച്ചു പിടിച്ച് മറ്റുള്ളവരുടെ വൈകല്ല്യത്തെ ഉയര്‍ത്തി കട്ടുന്നവരുടെ മനസ്സില്‍ ദൈവം കുടിയിരിക്കില്ല.

Monday, October 29, 2012

ചിത


കുട്ടികളുടെ ആ കൂട്ടം കണ്ടാണ് അയാള്‍ അങ്ങോട്ട് നടന്നത്.
അപ്പോള്‍അവിടെ കേരളാവനംമന്ത്രിയും കുറച്ച്കുട്ടികളും ചേര്‍ന്ന് മരങ്ങള്‍ നട്ട് പിടിപ്പിക്കുകയായിരുന്നു.
Photo : .Google
അത് കണ്ടശേഷം അയാള്‍ വീട്ടിലേക്ക് തിരിച്ച് പോയി.
ആ യാത്രയില്‍ അയാള്‍ ഓര്‍ത്തു......
ഇത് പോലെ ഞാനും മരങ്ങള്‍ നട്ടിരുന്നു.തന്റെ അച്ഛന്റെ കൂടെ പണി എടുക്കുമ്പോള്‍,അന്ന് എനിക്ക് 10 വയസ്സ്.കൂറേ മരങ്ങള്‍ നട്ടിരുന്നു.
അതില്‍ കുറേ മരങ്ങള്‍ ഇന്നും നല്ല തലഎടുപ്പോടെ നില്‍ക്കുന്നു.
ചിലതോക്കെ മക്കള്‍ മുറിച്ച് മാറ്റി.സ്ഥലങ്ങള്‍ ഭാഗം വെച്ചപ്പോള്‍ അതിലുണ്ടായിരുന്ന മരങ്ങളാണ് മക്കള്‍ക്ക് വീട് വെക്കാന്‍ വേണ്ടി മുറിച്ച് മാറ്റിയത്. നില നില്‍ക്കുന്ന മരങ്ങള്‍ക്കോക്കെ 55 വയസ്സില്‍ കൂടും.....

അയാള്‍ വീട്ടുപടിക്കലെത്തി.അവിടെ നിന്നിട്ട് ഒരോ മരവും നോക്കിയിട്ട് പുഞ്ചിരിച്ചു.ഒരോ മരത്തിന്റെയും അടുത്ത് ചെന്ന് ആ മരങ്ങളെ തൊട്ട് തലോടി.ഇടയ്ക്ക് ഒരു മുതിര്‍ന്ന മരം അടുത്തുള്ള വളര്‍ന്ന് വരുന്ന മരത്തോട് സംസാരിക്കുന്നതായി അയാള്‍ക്ക് തോന്നി,അയാള്‍ കാത് കൂര്‍പ്പിച്ച് അത് കേട്ടു..
     ഇദ്ദേഹമാണ് എന്നെ നട്ട് വളര്‍ത്തിയത്.ഇവിടെ ഉണ്ടായിരുന്ന ഒരുപാട് മരങ്ങള്‍ അദ്ദേഹത്തിന്റെ കൈ പുണ്യം കൊണ്ട് ജീവിച്ചു, പക്ഷേ ഇദ്ദേഹത്തന്റെ തലമുറ അതിനെയോക്കെ വെട്ടി നശിപ്പിച്ചു.
എനിക്ക് ഇദ്ദേഹത്തിന് നന്ദി ചെയ്യണം.അതിന് സമയം ആയോ എന്ന് അറിയില്ല.
 ഇത് കേട്ട് അയാള്‍ ഒരു പുഞ്ചിരിയോടെ ആ മരത്തെ തലോടികൊണ്ട് വീട്ടിലേക്ക് നടന്നു.വീടിന്റെ ഉമ്മറത്തുണ്ടായിരുന്ന ചാരുകസേരയില്‍ അയാള്‍ ചാരികിടന്നു........

നേരെത്തെ സംസാരിച്ച മരം അടുത്തുള്ള മരങ്ങളോട് പറഞ്ഞു
എന്റെ ജീവിതം ഇവിടെ പൂര്‍ണ്ണമാകുന്നു.എന്നെ നട്ട് വളര്‍ത്തി വെള്ളം നനച്ച് പോറ്റിയ അദ്ദേഹത്തിന് വേണ്ടി എനിക്ക് നന്ദിചെയ്യാന്‍ സമയമായി,സന്തോഷപ്പൂര്‍വ്വം ഞാന്‍ അദ്ദേഹത്തോടൊപ്പം അലിഞ്ഞ് ചേരാന്‍ തയ്യാറായി കഴിഞ്ഞു...

Photo : .Google
ആ സമയം രണ്ട് പേര്‍ കൊടാലിയുമായി ആ മരത്തിന്റെ ചില്ലകളിലേക്ക് പാഞ്ഞ് കയറി.അതിന്റെ ചില്ലകള്‍ വെട്ടിമാറ്റികൊണ്ടിരുന്നു,ആ മരം സന്തോഷത്തോടെ മരണത്തിന് കീഴടങ്ങി.

അയാള്‍ ചാരുകസേരയില്‍ കിടന്ന് തന്നെ മരണപ്പെട്ടു.അയാളുടെ ചിതയോരുക്കാന്‍ 55 വര്‍ഷം മുമ്പ് നട്ട് വളര്‍ത്തിയ മരം തന്നെ വെട്ടി മാറ്റി.
വൈകാതെ അയാളുടെ ആത്മാവില്ലാത്ത ശരിരവും ആമരവും അഗ്നിഗോളത്തില്‍ കത്തി തീര്‍ന്നു.
അയാള്‍ മരണത്തിന് രണ്ട് നാള്‍ മുമ്പ് ചിതയ്ക്കായ വെട്ടിമാറ്റിയ മരത്തിന് തൊട്ട്അരുകില്‍ ഒരു മരം നട്ട്നനച്ചിരുന്നു.
അയാള്‍ക്കറിയാമായിരുന്നു എന്റെ ചിതയ്ക്ക് ഈമരം വേണം എന്ന്,അതിന് പകരം ഒരു മരം നടണം എന്ന്..... 
അതേ...സത്യമാണ്...
ഒരു മരം വെട്ടുമ്പോള്‍ ഒന്‍മ്പത് മരം നട്ട് പിടിപ്പിക്കണം.
Photo : .Google



Monday, October 15, 2012

നഷ്ട്ങ്ങളുടെ കണക്ക്

മയം പത്ത് , തുറന്നിട്ട ജനാലയില്‍ കൂടി പൂര്‍ണ്ണ നിലാവിന്റെ വെളിച്ചം മുറിയില്‍ പതിക്കുന്നുണ്ട്. അതിനോടൊപ്പം തണുത്ത കാറ്റും .അയാള്‍ നിശബ്ദമായി കട്ടിലില്‍ കിടന്ന്‍ കൈകള്‍തലയുടെ  പിറകില്‍ വെച്ച്  ജനലക്ക് പുറത്തേക്ക് നോക്കികൊണ്ടിരുന്നു.അയാള്‍ ഏതോ  അഗതമായ ചിന്തയിലായിരുന്നു.കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അയാള്‍ എഴുന്നേറ്റ് മേശയുടെ അരികിലേക്ക് നടന്നു. വിലക്ക് കത്തിച്ച് കസേരയില്‍ ഇരുന്നു . മേശപ്പുറത്തു അലസമായി കിടക്കുന്ന സാധനങ്ങള്‍ക്കിടയില്‍ നിന്നും പേനയും തന്റെ ഡയറിയും തപ്പിഎടുത്തു.
“നഷ്ട്ങ്ങളുടെ കണക്ക് ” എന്നാ തലകെട്ടോടെ അയാള്‍ ഡയറിയില്‍ എഴുതിതുടങ്ങി, എന്റെ പത്താമത്തെ വയസ്സിലാണ്  നഷ്ട്ടങ്ങളുടെ തുടക്കം.ആദ്യത്തെ നഷ്ടം എന്റെ അച്ഛന്‍,കടബാദ്യധമൂലം ആതമഹത്യ ചെയിതു. പിന്നിട്  അങ്ങോട്ട്‌  നഷ്ടങ്ങളുടെ പരമ്പര തുടര്‍ന്നു.കടക്കാര്‍ വീട് കയറിയിറങ്ങി.അവരുടെ ആട്ടും തുപ്പും കേട്ട് കുടുംബക്കാര്‍ തിരിഞ്ഞുനോക്കതെയായി.സ്ഥലത്തിന്റെ മുക്കാല്‍ ഭാഗവും കടക്കാര്‍ കൊണ്ട്പോയി .കടക്കാര്‍ വീട് കയറിയിറങ്ങിയപ്പോള്‍ നാട്ടില്‍ വാര്‍ത്ത‍ മറ്റൊന്നായി.അതും സ്വന്തം അമ്മയെപ്പറ്റി.കുട്ടികള്‍ മുതല്‍ വലിയവരുടെ സ്വകാര്യ ചര്‍ച്ച അതായിരുന്നു.ഏക മകനായ പത്താംവയസുകാരന്‍ ഞാന്‍ ഒന്നുമറിയാതെ പകച്ചു നിന്നു. എന്തു ചെയ്യണം ,എങ്ങോട്ട് പോകണം ? ആരോപണം സഹിക്കാന്‍ കഴിയാതെ അമ്മയും തന്നെ തനിച്ചാക്കി മരണത്തിനു കിഴടങ്ങി.അച്ഛന്‍ മരിച്ച് ഒരുവര്‍ഷം കഴിഞ്ഞില്ല അമ്മയും ആതമഹത്യ ചെയ്തു.അതിനിടയില്‍ എനിക്ക് നേരെ ചില ചോദ്യങ്ങള്‍ ഞാന്‍ ആരുടെ മകന്‍ ?പിഴചതാണോ?അച്ഛന്റെ കടത്തിന്  അമ്മ പലിശയോ ?അങ്ങിനെ കുറേ ചോദ്യങ്ങള്‍ .എങ്ങോട്ട്  പോകണം ,എന്ത്  ചെയ്യണം എന്നറിയാതെ  ഞാന്‍ പകച്ചു നിന്നു .അന്ന്  രക്ഷക്കെത്തിയത്  അമ്മയുടെ അമ്മയായിരുന്നു .അങ്ങിനെ പത്തുവര്‍ഷം ആ തണലിന്റെ  ചോട്ടില്‍ ഞാന്‍ ജീവിച്ചു .പക്ഷെ നഷ്ട്ടം എന്നെ വീണ്ടും പിന്തുടരാന്‍ തുടങ്ങി.ആ തണല്‍ എന്നെന്നേക്കുമായി വിടപറഞ്ഞു .അമ്മുമ്മയുടെ മരണശേഷം അമ്മാവന്മാര്‍ സ്നേഹം നടിച്ചു കൂടെ കൂട്ടി , ലക്‌ഷ്യം എന്റെ വീട്  സ്വന്തമാക്കുക എന്നതായിരുന്നു ? അപ്പോഴേക്കും എന്റെ പ്രായത്തിനു അനുസരിച്ചുള്ള വകതിരിവ്  എനിക്കുണ്ടായിരുന്നു. വിദ്യാഭ്യാസം അപ്പോഴേക്കും നേടിയിരുന്നു. വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി വിദ്യാഭ്യാസത്തിനു അനുസരിച്ചുള്ള ജോലിയൊന്നു അന്ന് നേടാന്‍ പറ്റിയില്ല ,അങ്ങിനെ സ്വന്തമായി ഒരു ബിസിനസ്  തുടങ്ങാന്‍ വേണ്ടി വീട് പണയം വെച്ച്  ഒരു കട തുടങ്ങി , ആദ്യത്തെ മൂന്ന് മാസം കച്ചോടം തകൃതിയായി നടന്നു.പിന്നെ കച്ചോടം കുറഞ്ഞു ആറാം മാസം കട പൂട്ടേണ്ടി വന്നു .പണം കടം കൊടുത്തവര്‍ പലിശ കിട്ടാതായപ്പോള്‍ അവരുടെ മറ്റൊരു മുഖം കാണേണ്ടിവന്നു. പിന്നെ ഒന്നും ആലോചിച്ചില്ല ,പണം മുഴുവന്‍ കൊടുക്കുന്നാതു വരെ വീട്  അവരുടെ പേരില്‍ ആക്കി കൊടുത്തു. പിന്നെ പലായനം മുംബയിലേക്ക് ,അവിടെ വര്‍ഷങ്ങളോളം ജോലിചെയിതു.അവിടെ അറിയപെടുന്ന ഒരു ബുസ്സിനുസ് മാനായി വളര്‍ന്നു.അടിനിടയില്‍ കൂടെ ജോലി ചെയ് ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. അതില്‍ ഒരു മകളും ഉണ്ടായി.അതുവരെ ദുരന്തങ്ങള്‍ വഴിമാറി നടന്നു.എന്നാല്‍ അത് അധിക കാലം  നിന്നില്ല , മകള്‍ക്ക് പത്തു വയസ്സായപ്പോള്‍ ഭാര്യയുമായി വേര്‍പിരിഞ്ഞു ,അവള്‍ മറ്റൊരാളോടൊപ്പം താമസം തുടങ്ങി.ഞാന്‍ മുംബൈയില്‍ എല്ലാം അവസാനിപിച്ച് നാട്ടിലേക്കു മടങ്ങി.നാട്ടില്‍ എത്തി ഒരു വര്ഷം കഴിഞ്ഞപ്പോള്‍ മകള്‍ക്ക് അസുഖം ബാധിച്ചു.അതിനിടയില്‍ മകളുടെ അമ്മ ആതമഹത്യ ചെയിതതായി അറിഞ്ഞു ,ഭര്‍ത്താവിന്റെ പീഡനമാണ്‌ കാരണം.മകളുടെ രോഗം മൂര്ചിച്ചു.എല്ലാം ദൈവനിശ്ചയമെന്നു ഡോക്ടര്‍ വിധി എഴുതി. വൈകാതെ മകളും മരണത്തിനും കിഴടങ്ങി.അയാള്‍ എഴുത്ത് അവസാനിപ്പിച്ച് പേന ഡയറിയില്‍ വെച്ച് ഡയറി അടച്ചു.അയാള്‍ എഴുന്നേറ്റു കട്ടിലില്‍ കിടന്നു,പിന്നിട് അയാള്‍ ഉണര്‍ന്നില്ല,തിരിച്ചുവരാത്ത ,നഷ്ട്ങ്ങളുടെ കണക്ക് ഇല്ലാത്ത ലോകത്തേക്ക്…ഡയറിയില്‍ അവസാനമായി എഴുതിയ നഷ്ട്ങ്ങളുടെ കണക്ക് മാത്രം ബാക്കിയായി.


ഇനി ആ നഷ്ട്ങ്ങളുടെ കണക്ക് ആര്‍ക്ക് ? ഈ ചോദ്യത്തിനു ഉത്തരമുണ്ട് ,ഒരുപാട് പേര്‍ക്ക് വേണം .ചിതലുകള്‍ക്ക്  അവര്‍ക്ക് പാര്‍പിടം ഉണ്ടാക്കാന്‍. അവര്‍ക്ക് നഷ്ട്ങ്ങളുടെ കണക്ക് ഇല്ലല്ലോ ? കണക്കുകള്‍ ഗുണിച്ചും ഹരിച്ചും കൂട്ടിയും നോക്കിയാല്‍ ജീവിതത്തില്‍ വട്ടപൂജ്യം മാത്രം ,അതായാതു നാം ഒറ്റയ്ക്ക് വന്നു ഒറ്റയ്ക്ക് പോകുന്നു.
                       
                                                      habeebkunnil@gmail.com

Thursday, May 31, 2012

കുഞ്ഞാപ്പുവിന്റെ സ്ലേറ്റ്‌

മൊട്ടത്തലയന്‍ കുഞ്ഞാപ്പു,ബയസ്സ് അഞ്ചായി. ഇക്കുളില് പുആന്‍ ആശ പൂത്തിട്ട് കാലം ഇച്ചിരിയായി. ഇത്താത്തയും ഇക്കാക്കയും ഇക്കുളില് പോകുന്നത് കണ്ടിട്ട് എപ്പോളും  ഞാനും പോണ് ഇക്കൂളില്  എന്ന് കരഞ്ഞ് പറയും, എന്ത് പറയാന്‍ ഇക്കൂളില് കൊണ്ടാക്കാന്‍ ബയസ്സ് അഞ്ചാകണല്ലോ. ഇത്താത്തയും ഇക്കാക്കയും പുസ്‌തോകോം എടുത്ത് ബായിക്കാന്‍ ഇരിക്കുമ്പോ കുഞ്ഞാപ്പും അവരുടെ കൂടെ ഇരിക്കും. ഇടയ്ക്ക് കുഞ്ഞാപ്പൂ കുരുത്തക്കേട് കാണിക്കും. അവരുടെ പുസ്തകം വലിക്കുക, അവര്‍ വായിക്കുമ്പോ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുക, അങ്ങനെ അവന്‍ക്ക് തോന്നുന്ന കുരുത്തക്കേടോക്കെ അവര്‍ക്ക് മുമ്പില്‍ ചെയ്ത് കാണിക്കും. അതിനൊക്കെയായിട്ട് കുഞ്ഞാപ്പൂന് ഇത്താത്തയും ഇക്കാക്കയുടെയും അവന്റെ മൊട്ടത്തലയില്‍ കൊട്ട് കൊടുക്കും. അത് കിട്ടികഴിഞ്ഞാല്‍ വേദന കൊണ്ട് കരയും. അന്നത്തെ അവന്റെ ജോലിയും കഴിയും. പിന്നെ അവന്‍ ഉറക്കത്തിലേക്ക് പോകും.
അങ്ങിനെ കുഞ്ഞാപ്പൂന്റെ ആശ പോലെ തന്നെ ഇക്കൂളില് കൂട്ടാന്‍ തീരുമാനിച്ചു.

നാളെയാ മോനെ ഇക്കുളില് കൂട്ടുന്നേ,, ഉമ്മ പറഞ്ഞു. അവനില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തി. അന്ന് ബാപ്പ ചന്തയില്‍ പോയി വരുമ്പോള്‍ അവന്   സ്ലേറ്റ്‌ മേടിച്ച് കൊണ്ട് വന്നു. ഇത് കണ്ട് അവന്റെ സന്തോഷം ഇരട്ടിച്ചു. ബാപ്പ സ്ലേട്ട് അവന്റെ കൈയില്‍ കൊടുത്തില്ല. സ്ലേറ്റ്‌  ബാപ്പ മേശപ്പുറത്ത് വച്ചു. കുഞ്ഞാപ്പുന് ബാപ്പയേ ബല്ലിയ പേടിയാ. അത് കൊണ്ട് അത് തോടാന്‍ പേടിയുണ്ട്. എന്നാല്‍ ആ  സ്ലേറ്റ്‌ നോക്കി അവന്‍ ഇരിപ്പായി. ഊണുല്ല ഉറക്കവുമില്ല. മൊട്ടത്തല ചൊറിയണ്, കൈചൊറിയാണ് , കാല് ചൊറിയാണ്, അരയില്‍ കെട്ടിയ മുണ്ട് അഴിഞ്ഞ് വീഴാറാകുമ്പോള്‍ വലിച്ച് മുറുക്കികെട്ടുന്നു. പുറത്തേക്ക് പോകുന്നു. ചാരുകസേരയില്‍ ഇരുന്ന ബാപ്പയേ നോക്കു തിരിച്ച് വന്ന് സ്ലേറ്റ്‌ നോക്കുന്നു. ബല്ലാത്തോരു അവസ്ഥ (ഏത്...അത് തന്നെ)

ഇക്കയും ഇത്തയും കുഞ്ഞാപ്പൂവിന്റേ വേവാതികണ്ടിട്ട് ചിരി അടയ്ക്കാന്‍ പറ്റാതായി, ബാപ്പയാണെങ്കില്‍ ചിരി ബന്നിട്ട് ചിരിക്കാതെ മസിലും പിടിച്ച് ഇരിപ്പാണ്, ഉമ്മയാണെങ്കില്‍ ചിരി അടയ്ക്കാന്‍ പറ്റാതെ അടുക്കളയിലേക്ക് ഓടി. എന്തായാലും കുഞ്ഞാപ്പു ഇതൊന്നും കാണുന്നില്ല. അവന്റെ ശ്രദ്ധ മുഴുവനും ആ സ്ലേട്ടില്‍ തന്നെ യായിരുന്നു. സമയം രാത്രി ഏഴ് മണിയായി കുഞ്ഞാപ്പു ഉറക്കത്തിലേക്ക് വഴുതി വീണു.

കുഞ്ഞാപ്പൂ....കുഞ്ഞാപ്പ മൊട്ടത്തലയന്‍. കുഞ്ഞാപ്പൂ കൂട്ടുകാരെല്ലാം അവനെ അങ്ങനെ വിളിച്ച് കൊണ്ടിരുന്നു. കുഞ്ഞാപ്പുന് അതോന്നും ശ്രദ്ധയില്‍ പെട്ടില്ല. അവന്‍ തന്റെ   സ്ലേറ്റും കൈയില്‍ പിടിച്ച് അതിന്റെ സൗന്ദര്യം ആസ്വദിച്ച് കൊണ്ടിരുന്നു. അങ്ങിനെ ആ സ്ലേട്ടില്‍ അക്ഷരങ്ങളോക്കെ എഴുതി തുടങ്ങി. അധ്യാപകന്‍ എഴുതി കൊടുത്ത ,അ, എന്ന അക്ഷരത്തിന്റെ മുകളിലുടെ ഗഡി കൊണ്ട് എഴുതി കൊണ്ടിരുന്നു. അതില്‍ ആനയുടെയും മുയലിന്റെ ഒക്കെ ചിത്രങ്ങള്‍ വരയ്ക്കാന്‍ അധ്യാപകന്‍ പഠിപ്പിച്ച് കൊണ്ടിരുന്നു. പെട്ടന്നായിരുന്നു അത് സംഭവിച്ചത് അടുത്തിരുന്ന കുട്ടിയുടെ കൈ തട്ടി തന്റെ കൈയിലിരുന്ന സ്ലേട്ട് താഴെ വീണു. കുഞ്ഞാപ്പു കൈതട്ടിയ കട്ടിയേ നോക്കീട്ട് താഴെവീണ  സ്ലേറ്റ്‌  നോക്കി. കുഞ്ഞാപ്പൂന് കരച്ചില്‍ വരാന്‍ തുടങ്ങി, അവന്‍ കരഞ്ഞു. ഉറക്കെ കരഞ്ഞ എന്റെ സ്ലേട്ട് പൊട്ടി....എന്റെ  സ്ലേറ്റ്‌  പൊട്ടി.... ഇത് കേട്ട് അപ്പുറത്ത് നിന്ന് ഉമ്മ ഓടിവന്നു. എന്താ കുഞ്ഞാപ്പൂ, എന്ത് പറ്റി...അപ്പോഴെക്ക് ബാപ്പയും ഇത്തയും ഇക്കയും ഓടി വന്നു. എന്ത് പറ്റി എന്നറിയാതെ എല്ലാവരും പായയില്‍ കിടന്ന് കരയുന്ന കുഞ്ഞാപ്പൂനെ നോക്കി. അവന്‍ കരഞ്ഞ് കൊണ്ട് എഴുന്നേറ്റ് പറഞ്ഞു


എന്റെ സ്ലേട്ട് പൊട്ടിച്ചുമ്മാ....അവന്‍ കരഞ്ഞ് കൊണ്ട് പറഞ്ഞു.ഇത് കേട്ട് എല്ലാവരും കൂട്ടത്തോടെ ചിരിക്കാന്‍ തുടങ്ങി. അതിനിടയില്‍ ബാപ്പ കുഞ്ഞാപ്പുനെ എടുത്ത് മടിയില്‍ ഇരുത്തീട്ട് പറഞ്ഞു ,,എടാ...മൊട്ടത്തലയന്‍ കുഞ്ഞാപ്പു നിന്റെ സ്ലേട്ട് പൊട്ടിയിട്ടില്ല. അതാ അവിടെ ,,  സ്ലേറ്റ്‌   കിടക്കുന്ന സ്ഥലം കാണിച്ച് കൊണ്ട് പറഞ്ഞു ,,മോന്‍ കിനാവ് കണ്ടതാ,, ഇത് കേട്ട് കുഞ്ഞാപ്പുന്റെ കരച്ചില്‍ നിന്നു. എല്ലാവരും അവന്റെ അവസ്ഥ കണ്ട് ചിരിച്ചു. അത് കണ്ട് കുഞ്ഞാപ്പും.
അങ്ങിനെ കുഞ്ഞാപ്പൂനെ ഇക്കുളില് കൂട്ടാന്‍ ബാപ്പയും ഉമ്മയും ഇക്കയും ഇത്തയും ഇക്കുളില് പോയി. അപ്പോള്‍ ബാപ്പ കൈയ്യില്‍ കൊടുത്ത  സ്ലേറ്റ്‌  മുറകെ പിടിച്ച് നടന്നു ,,സ്ലേട്ട് പൊട്ടരുതേ...,, എന്ന് മനസില്‍ വിചാരിച്ച്.

-ഹബീബ് റഹ്മാന്‍

http://www.kasargodvartha.com/2012/05/kunhappus-slate-story-by-habeeb-rahman.html
Related Posts Plugin for WordPress, Blogger...