Tuesday, June 18, 2013

മതിലുകള്‍

ദ്യം മനുഷ്യന്‍ മനസ്സില്‍ മതിലുകള്‍ തീര്‍ത്തു 
പിന്നെ ഭൂമിയുടെ മാറു കീറി മതിലുകള്‍ പണിതു 
അങ്ങിനെ ഭൂമിയെ മതിലുകളുടെ 
അപ്പുറവും ഇപ്പുറവുമായി വേര്‍പ്പെടുത്തി.
ഭൂമിയുടെ വേരുകള്‍ താഴെത്തട്ടില്‍ 
ഇണപിരിയാ സര്‍പ്പങ്ങളെ പോലെ 
കെട്ടിപുണര്‍ന്നു കരയുന്നു 
കാരണം 
അമ്മയുടെ മാറ് പിളര്‍ന്ന 
മനുഷ്യമക്കളെ ഓര്‍ത്ത് 
അവരുടെ ചെയ്തികളെ ഓര്‍ത്ത് 
അവരുടെ അഹങ്കാരത്തെയും 
എല്ലാം വെട്ടിപിടിക്കാനുള്ള ആഗ്രഹത്തെയും ഓര്‍ത്ത്.
അപ്പോഴും ഭൂമി എന്ന അമ്മയുടെ മാറു കീറി 
മതിലുകള്‍ പണിതു കൊണ്ടേയിരുന്നു.


....ശുഭം....


5 comments:

  1. മനുഷ്യാ നീ മൻഷ്യനാകുമോ

    നല്ല വരികൾ

    ReplyDelete
  2. താങ്ക്സ് ഷാജു അത്താണിക്കല്‍

    ReplyDelete
  3. കവിത കൊള്ളാം .. കവികൾ വിഷയങ്ങളിൽ കുറെ കൂടി ഗഹനത കാണേണ്ടിയിരിക്കുന്നു ..

    ആശംസകൾ

    ReplyDelete

Related Posts Plugin for WordPress, Blogger...