കുട്ടികളുടെ ആ കൂട്ടം കണ്ടാണ് അയാള്‍ അങ്ങോട്ട് നടന്നത്.
അപ്പോള്‍അവിടെ കേരളാവനംമന്ത്രിയും കുറച്ച്കുട്ടികളും ചേര്‍ന്ന് മരങ്ങള്‍ നട്ട് പിടിപ്പിക്കുകയായിരുന്നു.
Photo : .Google
അത് കണ്ടശേഷം അയാള്‍ വീട്ടിലേക്ക് തിരിച്ച് പോയി.ആ യാത്രയില്‍ അയാള്‍ ഓര്‍ത്തു......
ഇത് പോലെ ഞാനും മരങ്ങള്‍ നട്ടിരുന്നു.തന്റെ അച്ഛന്റെ കൂടെ പണി എടുക്കുമ്പോള്‍,അന്ന് എനിക്ക് 10 വയസ്സ്.കൂറേ മരങ്ങള്‍ നട്ടിരുന്നു.
അതില്‍ കുറേ മരങ്ങള്‍ ഇന്നും നല്ല തലഎടുപ്പോടെ നില്‍ക്കുന്നു.
ചിലതോക്കെ മക്കള്‍ മുറിച്ച് മാറ്റി.സ്ഥലങ്ങള്‍ ഭാഗം വെച്ചപ്പോള്‍ അതിലുണ്ടായിരുന്ന മരങ്ങളാണ് മക്കള്‍ക്ക് വീട് വെക്കാന്‍ വേണ്ടി മുറിച്ച് മാറ്റിയത്. നില നില്‍ക്കുന്ന മരങ്ങള്‍ക്കോക്കെ 55 വയസ്സില്‍ കൂടും.....
അയാള്‍ വീട്ടുപടിക്കലെത്തി.അവിടെ നിന്നിട്ട് ഒരോ മരവും നോക്കിയിട്ട് പുഞ്ചിരിച്ചു.ഒരോ മരത്തിന്റെയും അടുത്ത് ചെന്ന് ആ മരങ്ങളെ തൊട്ട് തലോടി.ഇടയ്ക്ക് ഒരു മുതിര്‍ന്ന മരം അടുത്തുള്ള വളര്‍ന്ന് വരുന്ന മരത്തോട് സംസാരിക്കുന്നതായി അയാള്‍ക്ക് തോന്നി,അയാള്‍ കാത് കൂര്‍പ്പിച്ച് അത് കേട്ടു..
ഇദ്ദേഹമാണ് എന്നെ നട്ട് വളര്‍ത്തിയത്.ഇവിടെ ഉണ്ടായിരുന്ന ഒരുപാട് മരങ്ങള്‍ അദ്ദേഹത്തിന്റെ കൈ പുണ്യം കൊണ്ട് ജീവിച്ചു, പക്ഷേ ഇദ്ദേഹത്തന്റെ തലമുറ അതിനെയോക്കെ വെട്ടി നശിപ്പിച്ചു.
എനിക്ക് ഇദ്ദേഹത്തിന് നന്ദി ചെയ്യണം.അതിന് സമയം ആയോ എന്ന് അറിയില്ല.
ഇത് കേട്ട് അയാള്‍ ഒരു പുഞ്ചിരിയോടെ ആ മരത്തെ തലോടികൊണ്ട് വീട്ടിലേക്ക് നടന്നു.വീടിന്റെ ഉമ്മറത്തുണ്ടായിരുന്ന ചാരുകസേരയില്‍ അയാള്‍ ചാരികിടന്നു........
നേരെത്തെ സംസാരിച്ച മരം അടുത്തുള്ള മരങ്ങളോട് പറഞ്ഞു
എന്റെ ജീവിതം ഇവിടെ പൂര്‍ണ്ണമാകുന്നു.എന്നെ നട്ട് വളര്‍ത്തി വെള്ളം നനച്ച് പോറ്റിയ അദ്ദേഹത്തിന് വേണ്ടി എനിക്ക് നന്ദിചെയ്യാന്‍ സമയമായി,സന്തോഷപ്പൂര്‍വ്വം ഞാന്‍ അദ്ദേഹത്തോടൊപ്പം അലിഞ്ഞ് ചേരാന്‍ തയ്യാറായി കഴിഞ്ഞു...
Photo : .Google
ആ സമയം രണ്ട് പേര്‍ കൊടാലിയുമായി ആ മരത്തിന്റെ ചില്ലകളിലേക്ക് പാഞ്ഞ് കയറി.അതിന്റെ ചില്ലകള്‍ വെട്ടിമാറ്റികൊണ്ടിരുന്നു,ആ മരം സന്തോഷത്തോടെ മരണത്തിന് കീഴടങ്ങി.
അയാള്‍ ചാരുകസേരയില്‍ കിടന്ന് തന്നെ മരണപ്പെട്ടു.അയാളുടെ ചിതയോരുക്കാന്‍ 55 വര്‍ഷം മുമ്പ് നട്ട് വളര്‍ത്തിയ മരം തന്നെ വെട്ടി മാറ്റി.
വൈകാതെ അയാളുടെ ആത്മാവില്ലാത്ത ശരിരവും ആമരവും അഗ്നിഗോളത്തില്‍ കത്തി തീര്‍ന്നു.
അയാള്‍ മരണത്തിന് രണ്ട് നാള്‍ മുമ്പ് ചിതയ്ക്കായ വെട്ടിമാറ്റിയ മരത്തിന് തൊട്ട്അരുകില്‍ ഒരു മരം നട്ട്നനച്ചിരുന്നു.
അയാള്‍ക്കറിയാമായിരുന്നു എന്റെ ചിതയ്ക്ക് ഈമരം വേണം എന്ന്,അതിന് പകരം ഒരു മരം നടണം എന്ന്.....
അതേ...സത്യമാണ്...
ഒരു മരം വെട്ടുമ്പോള്‍ ഒന്‍മ്പത് മരം നട്ട് പിടിപ്പിക്കണം.
Photo : .Google
Nice story
ReplyDeleteNice message
Best wishes
മരം ഒരു വരം
ReplyDelete