Saturday, June 8, 2013

മകള്‍

    നീണ്ട രണ്ടര വർഷത്തെ പ്രവാസത്തിനു ശേഷമാണു അയാൾ തന്‍റെ 
മകളെയും ഭാര്യയേയും കാണാന്‍ നാട്ടിലേക്ക് വരുന്നത്.
മകളെ ചെറുപത്തില്‍ കണ്ടതാണ് ഇപ്പോള്‍ അവള്‍ക്ക് രണ്ടര വയ്യസ്സായി 
അതിന്‍റെ സന്തോഷം അയാളുടെ മുഖത്ത് കാണാമായിരുന്നു.
വിമാനം ഇറങ്ങി ട്രെയിന്‍മാര്‍ഗം അയാള്‍ തന്‍റെ സ്വദേശത്തേക്ക് 
യാത്ര തുടര്‍ന്നു.
അയാളുടെ മനസ്സില്‍ തന്‍റെ മകളെ കുറിചുള്ള ചിന്തകളായിരുന്നു 
"അവളെ കുഞ്ഞായിരിക്കുമ്പോള്‍ കണ്ടതാണ് 
ഇപ്പൊ എങ്ങനെ ഇരിക്കും എന്നറിയില്ല 
കണ്‍മഷി എഴുതി ,കുഞ്ഞു കൈയില്‍ കുഞ്ഞു കരിവളകള്‍ ഇട്ട് 
കാലില്‍ വെള്ളി കൊലുസ്സും ഇട്ട്...."
അയാളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ വിരിച്ച് പറക്കാന്‍ തുടങ്ങി 
തന്‍റെ ഈ യാത്രയും തന്‍റെ മകളും ഭാര്യയും സ്വപ്നങ്ങളും അയാള്‍
സഹയാത്രികരോടും പങ്കുവെച്ചു.
ആ യാത്രയില്‍ സഹയാത്രികരോട് തമാശകള്‍ പറഞ്ഞും ,ചിരിച്ചും അയാള്‍ ആ യാത്ര സുഖസുന്ദരമാക്കിക്കൊണ്ടിരുന്നു.
നീണ്ട യാത്രയ്ക്ക് ശേഷം ട്രെയിന്‍ ഒരു സ്റ്റേഷനില്‍ നിര്‍ത്തി,അയാള്‍ പുറത്തിറങ്ങി സ്റ്റേഷനിലുള്ള ഒരു കടയില്‍ കയറി
അവിടന്ന് അയാള്‍ ചായയും വടയും ഒരു കുപ്പി വെള്ളവും വാങ്ങി നൂറുരൂപ കൊടുത്തു
കടക്കാരന്‍ ചില്ലറ ഇല്ലാത്തതിനാല്‍ കണക്കു ശരിയാകാന്‍ വേണ്ടി അയാള്‍ക്ക് ഒരു  പത്രവും ബാക്കി പണവും കൊടുത്തു. അയാള്‍ വീണ്ടും ട്രെയിനില്‍ കയറി ,ട്രെയിന്‍ വീണ്ടും യാത്ര തുടര്‍ന്നു.
അയാള്‍ ചായയും വടയും കഴിക്കുന്നതിനിടയില്‍ പത്രം വായിച്ച് കൊണ്ടിരുന്നു.
അതിലെ വാര്‍ത്തകള്‍ സഹയാത്രികരുമായി പങ്കുവെക്കുകയും ചെയ്തു 

കേരത്തിലെ രാഷ്ട്രിയ സാമൂഹ്യ സമകാലിക വാര്‍ത്തകളില്‍ അവര്‍ ചര്‍ച്ച തുടര്‍ന്നു.ആ വാര്‍ത്തകളില്‍ ചിലര്‍ എതിര്‍ക്കുകയും മറ്റുചിലര്‍ അനുകൂലിക്കുകയും ചെയ്തു.
അയാള്‍ പത്ര വായന തുടര്‍ന്നു.ഇടയ്ക്ക് അയാളുടെ കണ്ണുകള്‍ മറ്റൊരു വാര്‍ത്തയിലേക്ക് ഇഴഞ്ഞു നീങ്ങി ആ വാര്‍ത്ത മുഴുവനും വായിചു   അതിനു ശേഷം അയാളുടെ മുഖവും മനസ്സും ആകെ അസ്വസ്ഥമായി  അതുവരെ സന്തോഷത്തിലായിരുന്ന അയാളുടെ മുഖഭാവം പെട്ടന്ന് മാറി മറിഞ്ഞു.
പൂര്‍ണ്ണ നിലാവിനെ കറുത്തമേഘം മറച്ചതു പോലെയായിരുന്നു
അപ്പോള്‍ അയാളുടെ മുഖം.
അയാള്‍ ആ പത്രം ചുരുട്ടി കയ്യില്‍ മുറുകെ പിടിച്ചു
എന്നിട്ട് ജനാലയില്‍ കൂടി പുറം കാഴ്ചയിലേക്ക് നോക്കിയിരുന്നു.അയാളുടെ ചിന്തകള്‍ പല വഴിക്കായി.
അങ്ങിനെ കുറേ സമയം ആ ഇരിപ്പ് തുടര്‍ന്നു.സഹയാത്രികരോട് അയാള്‍ ഒന്നും മിണ്ടിയില്ല.അതുവരെ ഉണ്ടായിരുന്ന സന്തോഷം അലിഞ്ഞില്ലാതായി.
സഹയാത്രികര്‍ കാര്യം അനേഷിച്ചു
അയാള്‍ ഒന്നുമില്ല എന്നാ ഭാവത്തില്‍ തലയാട്ടി വിണ്ടും ജനാലയിലൂടെ പുറത്തേക്ക് നോക്കി.
ചില സഹയാത്രികര്‍ക്ക് അയാളുടെ പെട്ടന്നുള്ള ആ മാറ്റത്തില്‍ 
ദേഷ്യം വന്നു 

മറ്റു ചിലര്‍ അയാള്‍ക്ക് എന്തോ സംഭവിച്ചിട്ടുണ്ട് എന്ന തോന്നല്‍ ഉണ്ടായി , അവര്‍ അയാളെ സഹതാബതോടെ നോക്കി.
അയാള്‍ അപ്പോഴും ഒന്നും മിണ്ടാതെ പുറത്തേക്ക് തന്നെ നോക്കിയിരുന്നു. ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ നിര്‍ത്താന്‍ വേണ്ടി വേഗത കുറച്ചു.

അയാള്‍ക്ക് തന്‍ ഇറങ്ങേണ്ട സ്ഥലം എത്തി എന്ന് മനസ്സിലായി ,അയാള്‍ തന്‍റെ ബാഗുമായി ഇറങ്ങാന്‍ വേണ്ടി വാതില്‍ക്കലേക്ക് നടന്നു നീങ്ങി.
സഹയാത്രികര്‍ അയാളെ തന്നെ നോക്കി.ട്രെയിന്‍ സ്റ്റേഷനില്‍ നിന്നു. അയാള്‍ അവരോട് യാത്ര പറയാതെ സ്റ്റേഷനില്‍ ഇറങ്ങി നടന്നു.ചിലര്‍ അയാള്‍ പോയിമറയുന്നതും നോക്കി നിന്നു മറ്റുചിലര്‍ അയാളുടെ 
സ്വഭാവ മാറ്റത്തെ കുറിച്ച് എതിര്‍പ്പ് പറഞ്ഞു.അപ്പോഴും അയാളുടെ മനസ്സില്‍ ആ പത്ര വാര്‍ത്തയായിരുന്നു.
അയാള്‍ ബാഗുമായി ഒരു ഓട്ടോയില്‍ കയറി തന്‍റെ വിട്ടിലേക്ക്‌ യാത്ര തിരിച്ചു.ആ പത്ര വാര്‍ത്ത അയാളെ വല്ലാതെ കീഴ്പ്പെടുത്തി അപ്പോഴും അയാളുടെ മനസ്സും മുഖവും അസ്വസ്ഥമായി തന്നെ തുടര്‍ന്നു.
ആ ഓട്ടോ യാത്ര അവസാനിപ്പിച്ചത് അയാളുടെ വിട്ടു മുറ്റത്തായിരുന്നു 

അപ്പോള്‍.അയാളുടെ വരവും കത്ത് ഭാര്യയും മകളും പുറത്ത് ഇരിക്കുകയായിരുന്നു
അയാളെ കണ്ടതും ഭാര്യ മകളെയും എടുത്തു അയാളുടെ അരികിലേക്ക് ഓടി വന്ന്  അയാളുടെ കയ്യില്‍ പിടിച്ച് ഒരു ചുടുചുംബനം നല്‍കി 
മകളെയും ഭാര്യയേയും കണ്ട അയാളുടെ മുഖ ഭാവത്തില്‍ മാറ്റം വന്നു.അയാള്‍ പുഞ്ചിരിച്ചു,അയാളുടെ മനസ്സില്‍ ഒരു ചാറ്റല്‍ മഴ പെയ്ത്തതു പോലെ അയാള്‍ക്ക് തോന്നി.അയാള്‍ ഭാര്യയെയും മകളെയും തന്‍റെ നേഞ്ചോരം ചേര്‍ത്ത് ഭാര്യയുടെ തലയുടെനെറുകയില്‍ അയാള്‍ ചുംബിച്ചു.അയാളുടെ കണ്ണില്‍ കണ്ണുനീര്‍ നിറഞ്ഞു.രണ്ടരവര്‍ഷത്തിനു ശേഷം കാണുന്നതാണ്.മനസ്സില്‍ വല്ലാത്ത സന്തോഷം.അയാള്‍ കണ്ണുകള്‍ തുടച്ചു.ഭാര്യയോട് എന്തെങ്കിലും പറയണം എന്ന് തോന്നി അയാള്‍ വായ തുറന്നു പക്ഷേ സന്തോഷം കൊണ്ട് തൊണ്ടഇടറി അയാള്‍ക്ക് ഒന്നും പറയാന്‍ പറ്റിയില്ല ,അയാള്‍ ആ വാക്കുകള്‍ ഒരു പുഞ്ചിരിയില്‍ ഒതുക്കി.
ഭാര്യ തന്‍റെ മകളെ അയാളുടെ കയ്യില്‍ കൊടുത്തു അയാള്‍ സ്നേഹവാക്കുകള്‍ കൊണ്ട് അവളെ കോരിയെടുത്തു
മകള്‍ അപ്പോള്‍ " പപ്പ " എന്നാ സുന്ദരമായ വാക്കുകള്‍ ഉരുവിടുന്നുണ്ടായിരുന്നു .അയാള്‍ തന്‍റെ ചുണ്ടുകള്‍ മകളുടെ കവിള്‍തടത്തിലേക്കു ചുംബിക്കനായി കൊണ്ടുപോയി.പെട്ടന്ന് അയാള്‍ ആ ഉദ്യാമത്തില്‍ നിന്നും പിന്മാറി.അയാളുടെ മനസ്സ് വിണ്ടും അസ്വസ്ഥമായി 
മുഖം കാര്‍മേഘങ്ങള്‍ കൊണ്ട് ഇരുട്ടുമൂടി.
അയാളുടെ പ്രവര്‍ത്തി കണ്ട് ഭാര്യ കാര്യം തിരക്കി 
അയാള്‍ ഒന്നും പറയാതെ വീട്ടിനകത്ത് കയറി.
പിറകെ ബാഗും മകളുമായി ഭാര്യയും.
മകള്‍ അപ്പോഴും പപ്പാ എന്ന് വിളിച്ചു കൊണ്ടിരുന്നു.
അയാള്‍ക്ക് അത് കേള്‍ക്കാര്‍ കഴിയുമായിരുന്നില്ല.അയാള്‍ മറ്റേതോ ലോകത്തായിരുന്നു.
ഭാര്യക്ക് അയാളുടെ ആ പ്രവര്‍ത്തിയില്‍ ഒരു ഇഷ്ടകേടു തോന്നി.
അയാള്‍ ബെഡ്റൂമില്‍ കയറി വാതിലടച്ചു.
കട്ടിലില്‍ ഇരുന്നു തന്‍റെ കൈയില്‍ ചുരുട്ടി പിടിച്ചിരുന്ന ആ പത്രം ഒന്നും കൂടി തുറന്നു നോക്കി ആ വാര്‍ത്ത അയാള്‍ വായിചു.
           "പിതാവ് രണ്ടരവയസ്സുള്ള മകളെ പിഡിപ്പിച്ചു"
  
                       .....ശുഭം.....

7 comments:

  1. നല്ല രചന...
    അവിടിവിടെയുള്ള അക്ഷരതെറ്റുകള്‍ തിരുത്താന്‍ മറക്കല്ലേ മാഷേ.........

    ReplyDelete
  2. ഉള്ളില്‍ കള്ളമുള്ളവര്‍ക്കേ വാര്‍ത്തകള്‍ കണ്ട് സങ്കോചപ്പെടേണ്ടതുള്ളു

    ReplyDelete
    Replies
    1. ഒരുപാട് നന്ദിയുണ്ട്.
      ഉള്ളില്‍ കള്ളമുള്ളവര്‍ക്കും വാര്‍ത്തകള്‍ കണ്ട് സങ്കോചപ്പെടാം എന്നാല്‍ പെണ്മക്കള്‍ ഉള്ള അച്ചന്മാര്‍ക്ക് ഇതു പോലുള്ള വാര്‍ത്തകള്‍ ഭയം ഉളവാക്കുന്നതാണ്.

      Delete
  3. ഇന്ന് പെണ്ണായി പിറന്നതെ
    അമ്മ പെണ്ണ് പെറ്റതോ തെറ്റ്

    ReplyDelete
  4. ആവര്‍ത്തിച്ചുള്ള ഇത്തരം വാര്‍ത്തകള്‍ മനുഷ്യ മനസ്സില്‍ അസ്വസ്ഥതകള്‍ തീര്‍ക്കുന്നുണ്ട്.
    എഴുത്ത് ഒന്ന് കൂടി ചെത്തി മിനുക്കിയാല്‍ നല്ലൊരു വായനാനുഭവം കിട്ടുമായിരുന്നു.ഉദാഹരണത്തിന് "അയാള്‍"," എന്ന വാക്കിന്റെ ആവര്‍ത്തിച്ചുള്ളപ്രയോഗം (ഏകദേശം 65 തവണ)അരോചകമായി തോന്നി.ശ്രദ്ധിച്ചാല്‍ കുറെയൊക്കെ ഒഴിവാക്കാന്‍ കഴിയും.
    ഭാവുകങ്ങള്‍.

    ReplyDelete
  5. നല്ല ഒരു വിഷയം ..
    .നന്നായി തന്നെ അവതരിപ്പിച്ചു
    അച്ഛൻ സ്വയം മകളെ പേടിക്കുമോ ?
    മറ്റൊരു തരത്തിൽ അവസാനിപ്പിക്കാമായിരുന്നു
    യാത്ര ഒക്കെ നന്നായി ട്ടോ ...വീണ്ടും എഴുതുക
    ഹബീബ് ഖാൻ ....താങ്കൾ എന്റെ ഫേസ് ബുക്ക്‌
    ഫ്രാണ്ടാണോ ?

    ReplyDelete

Related Posts Plugin for WordPress, Blogger...