Sunday, February 6, 2011

കാത്തിരിപ്പ്



ഞാന്‍ ആ വഴിയരികില്‍ ഏറെ നേരം കാത്തിരിപ്പു തുടര്‍ന്നു . അത് വഴി ആരും വന്നില്ല .ആ കാത്തിരിപ്പു വെറുതെ ആയല്ലോ എന്ന്  വിചാരിവചിരിക്കുമ്പോഴാണ് അവളുടെ ഓര്മ്മകള് അത് വഴി വന്നത്.
       ..........
അവളെയും കത്ത് ഞാന്‍ ആ വഴി അരികില്‍ കാത്തിരുന്നു, പ്രതിക്ഷിച്ചതിലും നേരെത്തെ അവള്‍ വന്നു. കൂടെ കൂടുകരികളും ഉണ്ടായിരുന്നു.അവള്‍ എന്നെ കണ്ടപ്പോള്‍ കൂട്ടുകാരികളോട് എന്തോ ചെവിയില്‍ പറഞ്ഞു .അത് കേട്ട് അവര്‍ ചിരിക്കാന്‍ തുടങ്ങി. അത് കണ്ട് എനിക്ക് മനസ്സ് വല്ലാതായി ,അവള്‍ പറഞ്ഞത് എന്തെന്നു എനിക്ക് അറിയില്ല.എന്നാല്‍ അത് ഞാന്‍ ഉഹിച്ചു എടുത്തു .

"അതാ വായ് നോക്കി അവിടെ നില്‍ക്കുന്നു , റോഡിനു കണ്ണ് കൊള്ളാതിരിക്കാന്‍ വെച്ചതു പോലുണ്ട്. "

ഞാന്‍ അവളുടെ പിന്നാലെ നടന്നു . അവള്‍ക്കു എല്ലാം അറിയാം എന്നാല്‍ ഒന്നും അറിയില്ല എന്ന ഭാവത്തില്‍ നടക്കുന്നു.ഒരു നോട്ടം മാത്രം അതും ഒരു ഭദ്രകാളിയെ പോലെ.ആ നോട്ടം അത്ര ശരിയല്ല എന്ന് മനസ്സിലാക്കിയത് കൊണ്ട് പിന്നാലെയുള്ള ആ നടത്തം അവിടം വെച്ച് നിര്‍ത്തി,  അവളുടെ വിട്ടിലേക്കുള്ള വഴിയിലുടെ അവര്‍ നടന്നു പോയി,ഞാന്‍ അവള്‍ പോകുന്നതും നോക്കി അവിടെ തന്നെ നിന്നു.

അപ്പോള്‍ മനസ്സ് പറഞ്ഞു " അവള്‍ തിരുഞ്ഞു നോകിയാല്‍ അവള്‍ക്കു എന്നോട് പ്രണയമുണ്ട് ഇല്ലെങ്കില്‍ ഇതോടെ നിര്‍ത്തും ഈ വയിനോക്കല്‍" "

അവള്‍ പോയി മറഞ്ഞു.ഞാന്‍ നിരാശനായി വിട്ടിലേക്ക്‌ നടന്നു.എല്ലായിപ്പോഴും  ഇതു തുടര്‍ന്നു കൊണ്ടിരുന്നു , പക്ഷെ ഒരു പ്രതികരണവും ഉണ്ടായില്ല.
                     ............

ആരോ വിളിക്കുന്നത്‌ കേട്ടാണ് ഞാന്‍ തിരുഞ്ഞു നോക്കിയത്.

"അല്ല ഇതാര് ഹബീബോ .... എന്താ ഇവിടെ ഇരിക്കുന്നേ..."
"ഞാന്‍ ഓര്‍മ്മകളെ കാത്തിരിക്കുകയായിരുന്നു"
"ഓര്‍മ്മകളോ???.. താനെന്താ പറയുന്നേ"
"അതെ ഓര്‍മ്മകള്‍ "
"രാത്രി കണ്ടു പകല് മറക്കാവുന്ന ഒരു സ്വപനം പോലെ ആ ഓര്‍മ്മകള്‍ മറക്കുന്നു ."
ഈ കാത്തിരിപ്പു വെറുതെയായി .
ഞാന്‍ അവിടെ നിന്നും വിട്ടിലെക്ക് പോയി.അയാള്‍ അവിടെ തന്നെ നിന്നു .ആരെയോ കാത്തിരിക്കുനാദ് പോലെ ....

No comments:

Post a Comment

Related Posts Plugin for WordPress, Blogger...