Monday, June 1, 2015

അക്ഷരമുറ്റം മിഴി തുറന്നു

അക്ഷരമുറ്റം  മിഴി തുറന്നു
ഇനിയുള്ള  നാളുകള്‍
അക്ഷരങ്ങള്‍ കൊണ്ട്  കളിച്ചും ചിരിച്ചു
ഒപ്പം കരഞ്ഞും
അക്ഷരമുറ്റം ഉത്സവലഹരിയിലാകും.
പുതിയ നല്ല സൗഹൃദങ്ങള്‍ ജനിക്കും
പഴയത് വിണ്ടും പുനര്‍ജനിക്കും
പിരിഞ്ഞ  സൗഹൃദങ്ങളെ ഓര്‍ത്തു വിതുമ്പും
അധ്യാപക വിദ്യര്‍ത്ഥികള്‍ക്കിടയില്‍-
പുതിയ ആത്മബന്ധങ്ങള്‍ പൂവിടും
അധ്യാപകര്‍ ചൊല്ലിക്കൊടുക്കുന്ന അക്ഷരങ്ങള്‍
ഒരേ സ്വരത്തില്‍ ചൊല്ലിപഠിക്കും
പുത്തന്‍ കുടയുടെയും ബാഗിന്‍റെയും
വിശേഷങ്ങളും ഭംഗിയും പങ്കുവയ്ക്കും
മധുരങ്ങള്‍ പങ്കിട്ടുകഴിക്കും
തോളോട് തോള്‍ ചേര്‍ന്ന് നടക്കും
വെയിലിലിം മഴയിലും മഴവെള്ളത്തിലും
തുള്ളിച്ചാടിയും പരസ്പരം മഴവെള്ളം തെറിപ്പിച്ചും
അവര്‍ അക്ഷരമുറ്റത്തേക്ക് ഒന്നിച്ചു ഓടി ചെല്ലും
എനിയുള്ള നാളുകള്‍ അക്ഷരമുറ്റം
ഉത്സവലഹരിയിലാണ്.
വിദ്യാഭ്യാസം എന്ന മഹത്തായ മധുരം നുകരാന്‍,
അവര്‍ ഒരേ സ്വരത്തില്‍ പഠിച്ചും കളിച്ചും ചിരിച്ചും
ആ അക്ഷരമുറ്റം ഉത്സവലഹരിയിലാക്കും.
ഭാവിയില്‍ ഓര്‍ത്തു വെക്കാന്‍
അങ്ങനെ ഒരുപാടു കാര്യങ്ങള്‍.............
ഉസ്കൂള്ള്  പോന്ന എല്ലാ പുള്ളര്‍ക്കും എന്‍റെ  ആശംസകള്‍  
നിങ്ങള്‍ പഠിച്ച് നാടിനും വീടിനും ഒരു നല്ല മുതല്‍ കൂട്ടാവട്ടെ....


9 comments:

  1. നല്ല പോസ്റ്റ്
    കൊള്ളാം.

    ReplyDelete
    Replies
    1. വളരെ നന്ദി അജിത്തേട്ട...വരവിനും അഭിപ്രായത്തിനും

      Delete
  2. നന്മകള്‍ നേരുന്നു
    ആശംസകള്‍

    ReplyDelete
  3. പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും നന്മയുള്ള പാഠങ്ങള്‍ സ്വായത്തമാക്കാന്‍ എല്ലാ അക്ഷരമുറ്റങ്ങളും കുരുന്നുകളെ സഹായിക്കട്ടെ എന്നു പ്രാര്‍ഥിക്കാം

    ReplyDelete
    Replies
    1. വളരെ നന്ദി ജോസേട്ടാ...വരവിനും അഭിപ്രായത്തിനും

      Delete
  4. ആദ്യ ദിവസം തന്നെ മഴ നനഞ്ഞു വരുന്ന കുട്ടിക്കാലം ഓർത്തു പോയി.

    നല്ല എഴുത്ത്.ആശംസകൾ

    ReplyDelete
    Replies
    1. വളരെ നന്ദി ശാഹിദ് ഇബ്രാഹിംക്ക...വരവിനും അഭിപ്രായത്തിനും

      Delete
  5. വിദ്യാഭ്യാസം എന്ന മഹത്തായ മധുരം നുകരാന്‍,
    അവര്‍ ഒരേ സ്വരത്തില്‍ പഠിച്ചും കളിച്ചും ചിരിച്ചും
    ആ അക്ഷരമുറ്റം ഉത്സവലഹരിയിലാക്കും.
    ഭാവിയില്‍ ഓര്‍ത്തു വെക്കാന്‍
    അങ്ങനെ ഒരുപാടു കാര്യങ്ങള്‍.............

    ReplyDelete

Related Posts Plugin for WordPress, Blogger...