''വയറ്റില്‍ എന്തെങ്കിലും ചെന്നിട്ട് രണ്ടു ദിവസമായി,
വല്ലാത്ത വിശപ്പ്.അകത്താക്കാന്‍ പറ്റിയ ഒരു ഇരയെപ്പോലും കാണുന്നില്ല''
വിശപ്പ് സഹിക്കാന്‍ പറ്റാതെ പാതി അടഞ്ഞ കണ്ണുമായി മരത്തിന്‍റെ താഴ്ന്ന കൊമ്പില്‍ ചുരുണ്ടുകൂടി ഇരിക്കുകയാണ് പേരുങ്കന്‍ പെരുമ്പാമ്പ്.
ആ സമയം അത് വഴി മൂളിപ്പാട്ടും ചുളംവിളിയുമായി മണിയന്‍ ചുണ്ടെലി വരികയായിരുന്നു...
വിശന്ന് തളര്‍ന്ന് ഉറങ്ങിപ്പോയ പെരുങ്കന്‍റെ ചെവിയില്‍ ആ ചൂളം വിളി പതിഞ്ഞു.ഉടനെ ഞെട്ടിയുണര്‍ന്ന് കണ്ണുതുറന്നുനോക്കി.ചുളം വിളി കേട്ട ഭാഗത്തേക്ക് തന്‍റെ തല പതിയെ തിരിച്ചു.
''അതാ... ഒരു ചുണ്ടെലി ... ''
പെരുങ്കന്‍റെ വായില്‍ വെള്ളമൂറി
''ഇന്ന് ഇവന്‍ മതി ,പകുതി വിശപ്പെങ്കിലും അടങ്ങുമല്ലോ''
മുകളില്‍ തന്നെ ഒരാള്‍ നോക്കുന്നുണ്ടെന്ന് അറിയാതെ മണിയന്‍ ''ബുക്കാല...ബുക്കാപൂല ....ഞാന്‍ മണിയന്‍ ....''
എന്ന പാട്ടും പാടിക്കൊണ്ട് നടത്തം തുടര്‍ന്നു.
പെരുങ്കന്‍ മരത്തില്‍ നിന്നും പതിയെ താഴെ ഇറങ്ങി
പിറകെ ശബ്ദമുണ്ടാക്കാതെ ചെന്നു..
അങ്ങിനെ ഒരുപാട് ദൂരം നടന്ന മണിയന് ഒരു സംശയം.
തന്നെ ആരോ പിന്തുടരുന്നുണ്ട് എന്ന് .
മണിയന്‍ നടത്തത്തിന്‍റെ വേഗത കുറച്ച് പിറകിലേക്ക് തിരിഞ്ഞു നോക്കി മുന്നോട്ടു നടന്നു.
''ആരെയും കാണുന്നില്ലല്ലോ ....ആ.... എനിക്ക് തോന്നിയതാകും.''
തല ചൊറിഞ്ഞു കൊണ്ട് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞ് മുന്നോട്ട് നടന്നു.
ഠിം ... എന്‍റെമ്മേ..... പെരുങ്കന്‍ കെണിയായി വെച്ച തന്‍റെ വാല്‍ തട്ടി മണിയന്‍ താഴെവീണു.
എഴുന്നെക്കാന്‍ ശ്രമിക്കുമ്പോള്‍ മുന്നില്‍ നിന്നും ഒരു അനക്കം.
തല ഉയര്‍ത്തി നോക്കിയാ മണിയന്‍ അത് കണ്ട് ഞെട്ടി....
അയ്യോ ....പെ ...പെ...പെരുങ്കന്‍....
മണിയന്‍ പേടിച്ച് വിറക്കാന്‍ തുടങ്ങി...
അപ്പോഴേക്കും പെരുങ്കന്‍ മണിയന് ചുറ്റും വളഞ്ഞു കഴിഞ്ഞിരുന്നു.
''രണ്ട് ദിവസമായി എന്തെങ്കിലും അകത്താക്കിയിട്ട്....ഇന്ന് എനിക്ക് നിന്നെ മതി....''
ചിരിച്ചു കൊണ്ട് വാ തുറന്ന് അവന് നേരെ അടുത്തു.
മണിയന്‍ ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി ''അയ്യോ....രക്ഷിക്കണേ...എന്നെ ആരെങ്കിലും ഒന്ന് രക്ഷിക്കണേ ....''
''ഇല്ല നിന്നെ ഇവിടെ ആരും രക്ഷിക്കാന്‍ വരില്ല.''
ക്യാരറ്റ് തിന്നുകൊണ്ടിരിക്കുകയായിരുന്ന ചിന്നന്‍ മുയല്‍ ആ നിലവിളി കേട്ടു.
ആരാണത് നിലവിളിക്കുന്നെ ...എന്തോ ആര്‍ക്കോ ആപത്തു സംഭവിച്ചിരിക്കുന്നു.പിന്നെ ഒട്ടും താമസിച്ചില്ല .ചിന്നന്‍ ശബ്ദ കേട്ട ഭാഗത്തേക്ക് ശരവേഗത്തില്‍ ഓടി.
സംഭവസ്ഥലത്ത് എത്തിയ ചിന്നന്‍ ആ കാഴ്ച കണ്ട് ഒന്ന് സ്തംബിച്ചു നിന്നു
''ഒരു ചുണ്ടെലി പെരുങ്കന്‍റെ വലയില്‍ അകപ്പെട്ടിരിക്കുന്നു .
''അവനെ രക്ഷിക്കണം...എങ്ങിനെ....എന്‍റെ ശക്തിയേക്കാള്‍ പത്തിരട്ടി ശക്തി അവനിക്കുണ്ട് ... ''
എന്ത് ചെയ്യണം എന്നറിയാതെ ചിന്നന്‍ ചുറ്റും നോക്കി
അപ്പോഴാണ് ചിന്നന്‍ ആ കാഴ്ച കാണുന്നത്....
ആ സംഭവ സ്ഥലത്ത് എല്ലാം കണ്ട് കൊണ്ട് ഒരുപാട് പേര്‍ നില്‍ക്കുന്നു.ഒരാള്‍ പോലും അവനെ രക്ഷിക്കാന്‍ ശ്രമിക്കുന്നില്ല .
എല്ലാം കൂടി ആയപ്പോള്‍ ചിന്നാണ് ദേഷ്യവും സങ്കടവും കൂടി വന്നു.
പിന്നെ ഒന്നും ചിന്തിച്ചില്ല . തന്‍റെ കൈയ്യിലിരുന്ന ക്യാരറ്റ് പെരുങ്കനു നേരെ അലറി വിളിച്ചു കൊണ്ട് ശക്തിയായി വലിച്ചെറിഞ്ഞു.
''പെരുങ്കാ.................... ...''
ചിന്നന്‍റെ ആ വിളി പെരുങ്കന്‍റെ ചെവിയും ശരിരത്തെയും ഞെട്ടിച്ചു. വിളികേട്ട അവന്‍ തിരിഞ്ഞു നോക്കി
തിരിഞ്ഞു നോക്കിയതും തനിക്ക് നേരെ എന്തോ ഒന്ന് പാഞ്ഞു വരുന്നതെ കണ്ടുള്ളൂ അത് എന്താണെന്ന് അറിയുന്നതിന് മുന്നേ ക്യാരറ്റ് പെരുങ്കന്‍റെ തലയില്‍ ശക്തിയായി വന്നിടിച്ചു...
ഇടിയുടെ ആകാതത്തില്‍ പെരുങ്കന്‍ ബോധംകെട്ടു വീണു .
പെരുങ്കന്‍റെ കയ്യില്‍ നിന്നും രക്ഷപെട്ട മണിയന്‍ ചിന്നന്‍റെ അടുത്തേക്ക് ഓടി...
''വളരെ നന്ദിയുണ്ട് സുഹ്രുത്തേ...എന്നെ രക്ഷിച്ചതിന്... വളരെ നന്ദി ''
''ചിന്നന്‍ അതാണ് എന്‍റെ പേര് ''
''ഞാന്‍ മണിയന്‍ ...ചിന്നാ ... ഇനി മുതല്‍ നിയാണ് എന്‍റെ നല്ല സുഹൃത്ത്.....''
ചിന്നന്‍ ചിരിച്ചു കൊണ്ട് മണിയന്‍റെ തോളില്‍ കയ്യിട്ട് തന്‍റെ അരികിലേക്ക് ചേര്‍ത്ത് പിടിച്ചു ...
ചിന്നന്‍ അവിടെ കൂടിയിരുന്ന എല്ലാവരെയും പുച്ഛത്തോടെ നോക്കികൊണ്ട്
മണിയനെയും കൂട്ടി നടന്നു പോയി...
ബോധം തെളിഞ്ഞ പെരുങ്കന്‍ ഇടിയുടെ വേദനയും വിശപ്പും സഹിച്ച് വീണ്ടും മരത്തിലേക്ക് വലിഞ്ഞുകയറി...
മരത്തിന്‍റെ കൊമ്പില്‍ ചുരുണ്ടുകൂടി അടുത്ത ഇരയെ പിടിക്കാനായി കാത്തിരിക്കുന്നു....
.......തുടരും......
ആപത്തില്‍നിന്നും രക്ഷിക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്.
ReplyDeleteആശംസകള്‍
വരവിനും അഭിപ്രായത്തിനും ഒരുപാട് നന്ദിയുണ്ട് മാഷേ...വിണ്ടും പ്രതിക്ഷിക്കുന്നു.
Deleteഅതെ ശരിയാണ് .... യഥാർത്ഥ കുട്ടുകാർ ആപത്തിൽ സഹായിക്കുന്നവർ തന്നെയാണ്
ReplyDeleteവളരെ നന്ദിയുണ്ട് മാനവൻ മയ്യനാട് ഈ വരവിനും അഭിപ്രായത്തിനും...വിണ്ടും പ്രതിക്ഷിക്കുന്നു.
Deleteആപത്തില്‍ സഹായിക്കുന്നവര്‍ തന്നെയാണ് യഥാര്‍ത്ഥ കൂട്ടുകാര്‍ .സ്നേഹത്തോടെ പ്രവാഹിനി
ReplyDeleteവളരെ നന്ദിയുണ്ട് ചേച്ചി വരവിനും അഭിപ്രായത്തിനും .വിണ്ടും പ്രതീക്ഷിക്കുന്നു
Deleteനല്ല കഥ ,,കൊച്ചു കുട്ടികള്‍ക്ക് ഇഷ്ടപെടുന്ന രീതിയില്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു ,, കൊള്ളാം ഹബീബ് .
ReplyDeleteവളരെ സന്തോഷം ഫൈസല്‍ ബാബുക്ക. വരവിനും അഭിപ്രായത്തിനും ഒരുപാട് നന്ദി .വിണ്ടും പ്രതീക്ഷിക്കുന്നു
Deleteരസകരമായി വായിച്ചു...ആശംസകള്‍ പ്രിയ ഹബീബ്
ReplyDeleteനല്ലോരു കുട്ടി കഥ
ReplyDeleteരസ വായന സമ്മാനിച്ചു