Monday, June 15, 2015

മിന്നാമിനുങ്ങുകള്‍

      “ പാര്‍വ്വതിയുടെ ഈ വിജയം നമ്മുടെ വിദ്യാലയത്തിന്‍റെ 
ഉയര്‍ച്ചയ്ക്ക്       മുതല്‍ കൂട്ടാണ്.
പാര്‍വ്വതിയേ പോലെ എല്ലാ വിദ്യാര്‍ത്ഥികളും ഈ വിദ്യാലയത്തിന്‍റെ അഭിമാനമാകാന്‍ ശ്രമിക്കണം.പാര്‍വ്വതിക്ക് എല്ലാവിധ ആശംസകളും നേര്‍ന്നു കൊണ്ട് ഉപഹാരം സ്വീകരിക്കാന്‍ വേണ്ടി പാര്‍വതിയെ വേദിയിലേക്ക് ക്ഷണിക്കുന്നു.”

     പത്താം തരത്തില്‍ നിന്നും ഉന്നത വിജയം നേടി  വിദ്യാലയത്തിന്‍റെ അഭിമാനമായിരിക്കുകയാണ് പാറു. ഇന്ന് അവളുടെ ആ വിജയം ആഘോഷിക്കുകയാണ് വിദ്യാലയം.

പാറു ആദ്യമായിട്ടാണ് സ്റ്റേജില്‍ കയറുന്നത്, അതിന്റെ പരിഭ്രമം ആ മുഖത്ത് കാണാമായിരുന്നു.സദസ്സില്‍ നിന്നും സഹപാടികളുടെ കയ്യടി ആര്‍പ്പുവിളികളും തുടങ്ങി.

  അവള്‍ ഹൃദയമിടിപ്പോടെ  സ്റ്റേജില്‍ കയറി.
 ഉപഹാരം എറ്റുവാങ്ങി തിരിച്ച് അവളുടെ ഇരിപ്പിടത്തിലേക്ക് നടന്നു.
അവള്‍ തനിക്ക് ലഭിച്ച ഉപഹാരം സസൂക്ഷമംനോക്കികോണ്ടിരുന്നു.

   മരത്തടി കൊണ്ട്  നിര്‍മ്മിച്ച പുസ്തകത്തിന്‍റെയും  പേനയുടെയും രൂപമായിരുന്നു അത്.ഒപ്പം അതില്‍ തന്‍റെ ഫോട്ടോയും പതിച്ചിട്ടുണ്ട്.
അവളുടെ ശ്രദ്ധ അതില്‍ തന്നെയായിരുന്നു.
കാരണം  അതിന് ചുറ്റും  മിന്നാമിനുങ്ങുകള്‍ വന്ന്നില്‍ക്കുന്നത് പോലെ അവള്‍ക്ക് തോന്നി . അപ്പോഴും അവളുടെ പേര് വിളിച്ച് കൊണ്ട് സദസ്സില്‍ നിന്നും കുട്ടികള്‍ കരഘോഷത്തോടെ അഭിനന്ദനപ്രവാഹങ്ങള്‍ തുടര്‍ന്നു.

 അന്ന് രാത്രി ഏറെ വൈകിട്ടും  അവള്‍ക്ക് ഉറക്കം വന്നില്ല. ആ സദസ്സിലെ കയ്യടിയും ആര്‍പ്പു വിളികളും കാതില്‍ അലയടിച്ച് കൊണ്ടിരുന്നു. ആ  സമയത്താണ് മിന്നാ മിനുങ്ങുകള്‍ അവളുടെ മുന്നിലേക്ക് വന്നത്. പാറു അവരെ കണ്ടപ്പോള്‍ സന്തോഷത്തോടെ ചിരിച്ച് കൊണ്ട് പറഞ്ഞു.

"വരു...വരു..എവിടെയായിരുന്നു ഇത്രയും നേരം...നിങ്ങളെ ഞാന്‍ കാത്തിരിക്കുകയായിരുന്നു. പരിഭവത്തോടെ ചോദിച്ചു. ഉടനെ പരിഭവം മറന്ന് അവള്‍ വാചാലയായി.
ഇന്നത്തെ ദിവസത്തെ ഞാന്‍ മറക്കില്ല..അത്രയും സുന്ദരമായ ഒരു ദിവസമായിരുന്നു.
''നിങ്ങള്‍ക്കറിയോ ഇന്ന് എനിക്ക് ഒരു സമ്മാനം കിട്ടി '' 

അവള്‍ തനിക്ക് കിട്ടിയ സമ്മാനം അവര്‍ക്ക് മുന്നില്‍ വച്ചു

''ഇത് സമ്മാനിച്ചത്‌ നിങ്ങളാണ്.

ഇതിന്‍റെ അവകാശികള്‍ നിങ്ങളും കൂടിയാണ്
നിങ്ങളില്ലായിരുന്നെങ്കില്‍ ഈ വിജയം എനിക്ക്നേടാന്‍ സാധിക്കുമായിരുന്നില്ല."

ശരിയാണ് പാറുവിന്‍റെ  ഈ വിജയത്തിന്‍റെ  ഒരു പങ്ക്
ആ മിന്നാമിനുങ്ങുകള്‍ക്കും കൂടിയുള്ളതാണ്. 

അതിനൊരു കാരണവും ഉണ്ട്.

അച്ഛനും അമ്മയ്ക്കും പാറു എക മകളാണ്.ഒരു ഓല പുരയിലാണ് അവര്‍ താമസിക്കുന്നത്.

വൈദ്യുതി പോലും എത്തിയിട്ടില്ലാത്ത ഒരു പ്രദേശത്താണ് പാറുവിന്‍റെ വീട്.
തുച്ചമായി കിട്ടുന്ന റേഷന്‍ മണ്ണെണ്ണയില്‍ നിന്നാണ് ആ കൊച്ചുവീട്ടിനകത്ത് വെളിച്ചം പകരുന്നത്.

പാറു എന്നും പഠിക്കാന്‍ ഇരിക്കുമ്പോള്‍ മിന്നാമിനുങ്ങുകള്‍ കൂട്ടംകൂട്ടമായി വന്ന് അവളുടെ മുറിയില്‍  വട്ടമിട്ട് പറക്കുന്നത് പതിവാണ്.
പതിവ് പോലെ അന്നും മണ്ണെണ്ണ വിളക്കുമായി അവള്‍ പഠിക്കാനായി ഇരുന്നു.
ആ  സമയം  ഓലപ്പുരയുടെ ജാലകത്തില്‍ കുടി തണുത്ത കാറ്റിനോടൊപ്പം ഒരു മിന്നാമിനുങ്ങ് വന്ന് അവള്‍ക്ക് ചുറ്റും വട്ട മിട്ട് പറക്കാന്‍ തുടങ്ങി.
ആദ്യം അവള്‍ അത്ര കാര്യമായി ശ്രദ്ധിച്ചില്ല.

വിണ്ടും അവള്‍ക്ക്  ചുറ്റും പറന്ന്  അവളുടെ പൂസ്തകത്തില്‍ വന്ന് ഇരുന്നു.അപ്പോഴാണ് അവള്‍ കണ്ടത്. ആദ്യ നോട്ടത്തില്‍ തന്നെ ആ മിന്നാമിനുങ്ങില്‍  ഒരു പ്രത്യേകത ഉള്ളത് പോലെ അവള്‍ക്ക്തോന്നി. അവള്‍ പുസ്തകം തന്‍റെ മുഖത്തിനു  നേരെ പിടിച്ച് അതിന്‍റെ  സൌന്ദര്യത്തെ ആസ്വദിച്ചു കൊണ്ടിരുന്നു.

അവള്‍ തന്‍റെ  സൌന്ദര്യത്തില്‍ മയങ്ങിപ്പോയി എന്ന സന്തോഷത്തില്‍ ആ മിന്നാമിനുങ്ങ് വീണ്ടും അവള്‍ക്ക് ചുറ്റും പറക്കാന്‍ തുടങ്ങി  ആ പറക്കലിനിടയില്‍ അശ്രദ്ധ കാരണം  മണ്ണെണ്ണ വിളക്കിന്‍റെ മുകളിലുടെയായിരുന്നു പറയുന്നത്.
അപകടം മാനസ്സിലാക്കിയ പാറു മണ്ണെണ്ണ വിളക്ക് ഊതികെടുത്തി. ഭാഗ്യവശാല്‍ അതിന് ഒന്നും സംഭവിച്ചില്ല. ഇരുട്ടായിരുന്ന ആ മുറിയില്‍ അപ്പോള്‍ മിന്നാമിനുങ്ങിന്‍റെ വെളിച്ചം മത്രമായിരുന്നു. ആ ഇരുട്ടത്ത് അവള്‍ അതിന്‍റെ  മിന്നിമറിയുന്ന വെളിച്ചം ആസ്വദിച്ചു കൊണ്ടിരുന്നു.അങ്ങിനെ സമയം എറെയായി. അവള്‍ പതിയേ ഉറക്കത്തിലേക്ക് പോയി.....


കുറേ നേരത്തിനു ശേഷം...


ഉറക്കത്തിനിടയില്‍ അവള്‍ക്ക് തന്‍റെ കണ്‍പോളകള്‍ക്ക്മുന്നിലൂടെ വെളിച്ചം മിന്നിമറയുന്നത് പോലെ തോന്നി.അവള്‍ കണ്ണുകള്‍ പതുക്കെ തുറന്നു.അത് കണ്ട അവള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആ മുറിക്കകത്ത് ചുറ്റും ഒരുപാട് മിന്നാമിനുങ്ങുകള്‍ കൂട്ടംകൂട്ടമായി വന്ന് നില്‍ക്കുന്നു. വീടിന്‍റെ  അകം മുഴുവന്‍ മണ്ണെണ്ണ വിളക്കിനേക്കാളും പ്രകാശം പരത്തി ആ മിന്നാമിനുങ്ങുകള്‍. അവള്‍ ചുറ്റിലും നോക്കി , ഓലച്ചുവരിന്‍റെ ഒരു വിടവ് പോലും അവിടെ കാണാന്‍ കഴിഞ്ഞില്ല. എല്ലാം മിന്നാമിനുങ്ങുകളെകൊണ്ട് നിറഞ്ഞിരിക്കുന്നു. അതിനിടയില്‍ ഒരു മിന്നാമിനുങ്ങ് അവള്‍ക്ക് ചുറ്റും പറന്ന്  അവളുടെ പുസ്തകത്തില്‍ പോയി ഇരുന്നു. ആ പുസ്തകമെടുത്ത് ആ മിന്നാമിനുങ്ങിനോട്  പറഞ്ഞു

''അപ്പോള്‍ നീയാണ് ഇവരെ കൂട്ടികൊണ്ട് വന്നത് അല്ലേ''

അവള്‍ ചിരിച്ചു കൊണ്ട് അവരുടെ ആ വെളിച്ചത്തില്‍ പഠനം തുടര്‍ന്നു. പിന്നിടുള്ള എല്ലാ ദിവസവും അവള്‍ പഠിക്കാന്‍ ഇരിക്കുന്ന സമയം മിന്നാമിനുങ്ങുളെല്ലാം ആവീട്ടില്‍ വരവ് പതിവാക്കി ഒപ്പം വെളിച്ചം കൊണ്ട് ആ വിട് അലങ്കരിക്കുകയും പാറുവിനു  വെളിച്ചം നല്‍കി സഹായിക്കുകയും ചെയിതു.

അവര്‍ ഇന്നും പതിവ് തെറ്റിച്ചില്ല  അവര്‍ വന്ന് വെളിച്ചം പകരുകയും പാറുവിന്  കിട്ടിയ ഉപഹാരത്തിനു  ചുറ്റും പാറിക്കളിച്ച് നൃത്തം ചെയ്തുകൊണ്ടിരുന്നു. അവള്‍ അത് കണ്ട്കൊണ്ട് അവരോടൊപ്പം കൂടുകയും ചെയുതു ...പതിയെ അവള്‍ ഉറക്കത്തിലേക്ക് പോയി...അവള്‍ ഉറങ്ങിയെന്നു മനസ്സിലായ മിന്നാമിനുങ്ങുകള്‍ അവരുടെ യാത്ര തുടര്‍ന്നു...ലോകത്തെ തങ്ങളുടെ വെളിച്ചം കൊണ്ട് അലങ്കരിക്കാന്‍...




9 comments:

 1. നന്മയുടെ പ്രകാശം പരത്തുന്ന കഥ
  ആശംസകള്‍

  ReplyDelete
  Replies
  1. വളരെ നന്ദിയുണ്ട് മാഷേ.വരവിനും ആദ്യ വായനക്കും അഭിപ്രായത്തിനും.വിണ്ടും പ്രതീക്ഷിക്കുന്നു

   Delete
 2. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ സന്തോഷകരം

  ReplyDelete
  Replies
  1. വളരെ നന്ദിയുണ്ട് അജിത്തേട്ട. വരവിനും വായനക്കും അഭിപ്രായത്തിനും.
   വിണ്ടും പ്രതീക്ഷിക്കുന്നു

   Delete
 3. നന്മ പൂക്കും വെളിച്ചവുമായി മിന്നാമിനുങ്ങുകള്‍....... ജീവിത വിജയത്തിലേക്കുള്ള യാത്രയിൽ ഒരു ചെറു ജീവി പോലും നിസ്സാരമല്ല എന്നുള്ള പാഠവും കഥ ഓര്‍മ്മിപ്പിക്കുന്നു......

  ReplyDelete
  Replies
  1. വളരെ നന്ദിയുണ്ട് വിനോദ് കുട്ടത്ത്. വരവിനും വായനക്കും അഭിപ്രായത്തിനും.
   വിണ്ടും പ്രതീക്ഷിക്കുന്നു

   Delete
 4. ഇനിയുള്ള യാത്രയിൽ ഞാനുമുണ്ട് കൂടെ......

  ReplyDelete
  Replies
  1. വളരെ നന്ദിയുണ്ട് ,ഈ യാത്രയില്‍ തങ്ങള്‍ക്ക് സ്വാഗതം

   Delete
 5. നന്മയൂടെ കൂമ്പാരമാണല്ലോ ഭായിയുടെ കഥകൾ...

  ReplyDelete

Related Posts Plugin for WordPress, Blogger...