Saturday, December 28, 2013
Thursday, December 19, 2013
കള്ളനും കിണ്ടിയും
.................................................................................................................................................................
ഞാന്‍ 9 ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് എഴുതിയ ഒരു കഥയാണ് ഇത്. കസര്‍ഗോഡ് ജില്ലയിലെ സായാഹ്ന പത്രമായ കരവലില്‍ അന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു...ഇന്ന് ചില മാറ്റങ്ങള്‍ വരുത്തി ഇവിടെ പോസ്റ്റുകയാണ്
.................................................................................................................................................................
പതിവുപോലെ കള്ളന്‍ കാക്കാന്‍ ഇറങ്ങി .ഏറെ വൈകുന്നതിനു മുമ്പ്ത്തന്നെ കാക്കാന്‍ പറ്റിയ ഒരു വീട് അയാള്‍ കണ്ടുവെച്ചിരുന്നു.
ഉടന്‍ തന്നെ വീട്ടിനടുത്തേക്കു നീങ്ങി.പതുങ്ങി പതുങ്ങി കള്ളന്‍ വീടിന്‍റെ ഉമ്മറത്തെത്തി.വീടിന്‍റെ ജനാലയും വാതിലും തുറക്കാന്‍ ശ്രമിക്കുകയും ചെയ്യ്തു .ഇതൊക്കെ ഉമ്മറത്തെ തിണ്ണയിന്മേലിരുന്ന് കിണ്ടി കാണുന്നുണ്ടായിരുന്നു.കിണ്ടി കള്ളനെ കണ്ടപ്പോള്‍ പേടിച്ചു.
എന്നാല്‍ കള്ളനു സന്തോഷമാണ് കിണ്ടിയെ കണ്ടപ്പോള്‍ തോന്നിയത്.
കള്ളന്‍ മനസ്സില്‍ കരുതി "കിണ്ടിയെങ്കില്‍ കിണ്ടി...."കള്ളന്‍ കിണ്ടിയുടെ അടുത്തേക്ക് നടന്നു
കള്ളന്‍ അടുത്തേക്ക് വരുന്നത് കണ്ട് കിണ്ടി വിറയ്ക്കാന്‍ തുടങ്ങി.
അപ്പോഴാണ് കിണ്ടിക്ക് ഒരു ബുദ്ധിതോന്നിയത്.കിണ്ടി ഉണ്ടന്‍ തന്നെ തിണ്ണയിമേലെ നിന്ന് താഴേക്ക് വീണു.
കിണ്ടി വീഴുന്ന ശബ്ദം കേട്ടതോടെ വീട്ടുകാര്‍ വീട്ടിലെ ലൈറ്റുകളെല്ലാം ഓണ്‍ ചെയ്തു. അത് കഴിഞ്ഞ് വീട്ടുകാര്‍ പുറത്തിറങ്ങി. വീട്ടുകാര്‍ ഉണര്‍ന്നു എന്ന് മനസ്സിലാക്കിയ കള്ളന്‍ ഉമ്മറത്തിന്‍റെ ഒരു മൂലയില്‍ പതുങ്ങിയിരുന്നു.വീട്ടുകാരുടെ ബഹളംകേട്ട് അയല്‍ക്കാരുമോടിയെത്തി.
നാട്ടുകാരെയും വീട്ടുകരെയും കണ്ട കള്ളന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.പക്ഷെ ഓടിക്കൂടിയ നാട്ടുകരുണ്ടോ വിടുന്നു.അവര്‍ കള്ളന്‍റെ പിന്നാലെ ചെന്ന് പിടികൂടി. അവര്‍ കള്ളനെ നക്ഷത്രങ്ങള്‍ എണ്ണിച്ചു .അങ്ങനെ കള്ളനകാത്തായി കിണ്ടി ആ വീടിന്‍റെ ഉമ്മറത്ത് ഒരു യുദ്ധം ജയിച്ചു വന്ന ജേതാവിനെ പോലെ തലയുയര്‍ത്തി ഉമ്മറം ഭരിച്ചുകൊണ്ടിരിക്കുന്നു.

Thursday, November 7, 2013
ബാക്കിപത്രം
ഒരുപാടു വര്ഷങ്ങള്ക്കു ശേഷമാണ് ഞാന്‍ അവളെ കാണുന്നത്. എനിക്കുണ്ടായതിലും എത്രയോ അധികം മാറ്റങ്ങള്‍ അവളിൽ സംഭവിച്ചിരിക്കുന്നു. അവള്‍ സുഹറ, ഇരുനിറമായിരുന്നു അവള്ക്ക്. കണ്ണില്‍ കരിമഷി എഴുതി,തലമുടി നന്നായി ചീകിക്കെട്ടി ഒതുക്കി, തട്ടംകൊണ്ട് പാതിമറച്ച് വരും.എല്ലാവരോടും നന്നായി സംസാരിക്കുകയും അതുപോലെ പുഞ്ചിരിക്കുകയും ചെയ്യും. പഠിക്കാനും മിടുക്കിയാണ്, കലാപരിപാടികളില്‍ നിറസാന്നിധ്യവുമായിരുന്നു.
ഇന്നവൾ മെലിഞ്ഞുണങ്ങിയ ഒരു രൂപം മാത്രമാണ്. മനസ്സിന്റെ ഭാരം കൂടിയപ്പോള്‍ ശരീരത്തിന്റെ ഭാരം കുറഞ്ഞു എന്നുവേണം പറയാന്‍. മുഖമാകെ കരിവാളിച്ചിട്ടുണ്ട്. കണ്ണുകള്‍ പാതി അടഞ്ഞഅവസ്ഥയില്‍. തലമുടി ചീകിയിട്ടുണ്ടെങ്കിലും അച്ചടക്കമില്ലാത്ത മുടികള്‍ പാറിക്കളിക്കുന്നു. അവളുടെ കൂടെ രണ്ട് വയസ്സ് തോന്നിക്കുന്ന ഒരു പെണ്കുട്ടിയും നാലുവയസ്സു തോന്നിക്കുന്ന ഒരു ആണ്കുട്ടിയുംഉണ്ട് .
കുട്ടികള്‍ രണ്ടും കരയുകയാണ്. അവള്‍ അവരുടെ കരച്ചിൽ ശ്രദ്ധിക്കുന്നതേയില്ല. അവരെയും വലിച്ചിഴച്ചുകൊണ്ട് ലക്ഷ്യബോധമില്ലാതെ നടന്നുപോകുന്നു.
പിറകേ ചെന്നു വിളിച്ചു് സുഖവിവരം അന്വേഷിക്കാം എന്ന് തോന്നി. പക്ഷേ മനസ്സ് അതിന് അനുവദിച്ചില്ല. കാരണം, പൊതുസ്ഥലത്ത് ഒരാണും പെണ്ണും നിന്നു സംസാരിക്കുന്നത് കണ്ടു നില്ക്കുന്നമാന്യന്മാര്ക്ക് അത്ര രസിക്കില്ല. അതുകൊണ്ട് അവള്‍ പോയി മറയുന്നത് വരെ നോക്കി നിന്നു.
അടുത്തുള്ള പെട്ടിക്കടയിൽനിന്നു് നാരങ്ങാവെള്ളം കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞുമൊയ്തു എന്ന സുഹൃത്തിനെ കാണുന്നത്.
ഞാനും കുഞ്ഞുമൊയ്തുവും സുഹറയും ഒന്നാംക്ലാസ്സുമുതല്‍ ആറാംക്ലാസ്സ് വരെ ഒന്നിച്ചു പഠിച്ചതാണ്. പിന്നെ ഞാനും എന്റെ കുടുംബവും മറ്റൊരു നാട്ടിലേക്ക് താമസം മാറി. പിന്നെയും കുറേവര്ഷങ്ങള്…
അവന്‍ എന്നെ കണ്ടപാടേ തിരിച്ചറിഞ്ഞു.
''ഡാ....ബഷീര്‍!''
''ആ... കുഞ്ഞുമൊയ്തു.''
''ആ പേരൊക്കെ പോയി. ഇപ്പോ മൊയ്തുഭായി. ''
''എന്നാലും ആ പേര് വിളിക്കുമ്പോഴേ ഒരു സുഖമുള്ളൂ.''
അവന്‍ ഒന്ന് ചിരിച്ചു
''എത്രനാളായിടാ കണ്ടിട്ട് ...നമ്മളെയൊക്കെ ഓര്മ്മയുണ്ടോ?''
''ഓര്ക്കാതെ....മറക്കാന്‍ പറ്റുമോ നിന്നെയൊക്കെ .''
"മറക്കാന്‍ കഴിയാത്ത ഓര്മ്മകളാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്."
അങ്ങനെ പഴയകാലത്തെ കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് അവളെക്കുറിച്ച് ചോദിക്കാന്‍ തോന്നിയത്. എന്നാല്‍ ഞാന്‍ ചോദിക്കാന്‍ തുടങ്ങുന്നതിനു മുന്പേ അവന്‍ അവളെക്കുറിച്ച് പറഞ്ഞു…
പതിനാറാം വയസ്സിലായിരുന്നു അവളുടെ കല്യാണം. ആദ്യമൊക്കെ സന്തോഷത്തിലായിരുന്നു. പിന്നെ സ്ത്രീധനമായി കൊടുത്തത് കുറഞ്ഞു പോയി എന്നും പറഞ്ഞ് അവളുടെ ഭര്ത്താവ് ഉപദ്രവിക്കാന്തുടങ്ങി. ഉപദ്രവം സഹിക്കാന്‍ കഴിയാതായപ്പോള്‍ സ്വന്തം വീട്ടിലേക്കു പോയി. അപ്പോഴാണ് അറിയുന്നത്, തന്റെ വയറ്റില്‍ ഒരു ജീവന്‍ വളരുന്നുണ്ട് എന്ന്.
പിന്നെ ഉമ്മയുടെയും ഉപ്പയുടെയും നിര്ബന്ധപ്രകാരം അവള്‍ ഭര്ത്താവിന്റെ അടുത്തേക്ക് തന്നെ തിരിച്ചു പോയി. എന്നാലും അയാളുടെ ഉപദ്രവം തുടര്ന്നുകൊണ്ടിരുന്നു. പൂര്ണ്ണ ഗര്ഭിണിയായപ്പോഴുംഅവളോട് അയാള്‍ ദയ കാണിച്ചില്ല. പ്രസവം കഴിഞ്ഞപ്പോള്‍ സ്വന്തം വീട്ടിലേക്കു് അയക്കാതെ അവിടെത്തന്നെ നിർത്തി ജോലി ചെയ്യിക്കുകയായിരുന്നു.
പലപ്പോഴും സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് അയാൾ അവളുടെ ഉപ്പയെ ഭീഷണിപ്പെടുത്തുമായിരുന്നു. മകളുടെ അവസ്ഥയില്‍ മനംനൊന്ത് ഉപ്പ അവളെയും ഉമ്മയെയും തനിച്ചാക്കി പോയി.ഉമ്മയ്ക്കാണെങ്കില്‍ അസുഖം കൂടി വന്നു. അവരെ ശുശ്രൂഷിക്കാനായി അവള്‍ എന്നും വൈകുന്നേരമാകുമ്പോള്‍ അവളുടെ വീട്ടിലേക്കു പോകും. അവിടെ എല്ലാം ശരിയാക്കിയ ശേഷം ഭര്ത്താവിന്റെവീട്ടിലേക്ക് തിരിക്കും.
ഇപ്പോള്‍ അയാള്‍ വേറൊരു പെണ്ണ് കെട്ടി പൊറുതി തുടങ്ങിയിരിക്കുകയാണ്. എന്നാലും അയാളുടെ ഉപദ്രവം ഇപ്പോഴും തുടരുന്നു...
എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ പണ്ട് ചിരിച്ചു കളിച്ച് തുള്ളിച്ചാടി നടന്നിരുന്ന അവളുടെ കഥയാണോ ഇത് എന്ന് ഞാന്‍ ചിന്തിച്ചുപോയി.
അങ്ങനെ ഇരിക്കുമ്പോഴാണ് ആളുകള്‍ ഓടിപ്പോകുന്നത് കണ്ടത്, കാര്യം അന്വേഷിച്ചു. റയിൽവേട്രാക്കില്‍ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ കിടക്കുന്നു എന്ന് കേട്ട ഉടനേ ഞാനുംഅവനും അവിടം ലക്ഷ്യമാക്കി ഓടി..
അപ്പോള്‍ എന്റെ മനസ്സില്‍ ഒരു പ്രാര്ത്ഥനയേ ഉണ്ടായിരുന്നുള്ളൂ. അത് ഞാന്‍ നേരത്തേ കണ്ട അവളുടെയും ആ കുട്ടികളുടെയും ആവരുതേ എന്ന്. അവിടെയെത്തി നോക്കിയപ്പോള്‍ സമാധാനമായി. ദൈവം എന്റെ പ്രാര്ത്ഥന കേട്ടു, അത് അവരായിരുന്നില്ല. എന്നാല്‍ മറ്റൊരു ദുരന്തകഥയുടെ ബാക്കിപത്രമായിരുന്നു. ഞാന്‍ അറിയാത്ത, എനിക്കറിയാത്ത മറ്റൊരുസഹോദരിയുടെ ജീവിതദുരന്തത്തിന്റെ ബാക്കിപത്രം.
Thursday, October 3, 2013
ചിറക്
ചിറകിനേറ്റ പരിക്ക് അത്ര സാരമുള്ളതായിരുന്നില്ല ,
എന്നാലും അവള്‍ പറക്കാന്‍ ശ്രമിച്ചു
വേദനയെ മനോദൈര്യം കൊണ്ട് കിഴടക്കി അവള്‍ അടുത്തുള്ള മരത്തിന്‍റെ ചില്ലയില്‍ പറന്നിരുന്നു.അപ്പോള്‍ അവള്‍ക്കു ഒരു സങ്കടമേ ഉണ്ടായിരുന്നുള്ളൂ
തന്‍റെ പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങള്‍.../, അവര്‍ കൂട്ടില്‍ തനിച്ചാണ്.
ഇന്നലെയായിരുന്നു അവര്‍ പിറന്നത്.. അവര്‍ക്കുള്ള തീറ്റക്കായി ഇറങ്ങിതാണ് അവള്‍[..
ഇന്നലെ സന്ധ്യക്ക് ഇറങ്ങിപോയതാണ് കുഞ്ഞുങ്ങളുടെ അച്ഛന്‍.
മൂന്നും പെണ്‍കുഞ്ഞായത് കൊണ്ടാണോ എന്നറിയില്ല,ഒന്നും ഉരിയാടാതെ പറന്നകന്നു
ഇന്ന് രാവിലെ ഇറങ്ങും വരെ കൂടണഞ്ഞിട്ടില്ല.
...................
പുറത്ത് ഇറങ്ങിയത് മുതല്‍ വിടാതെ പിന്തുടരുകയാണ്.പല വട്ടം ഒഴിഞ്ഞുമാറി പക്ഷേ ഓരോ പുതിയ വഴി തേടി പോകുംന്തോറും അയാള്‍ പിറകെ തന്നെ ഉണ്ടായിരുന്നു.
ആ ഭയന്നോടിയ യാത്രയില്‍ പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന
ഒരു ആല്‍മരത്തിന്‍റെ ഇലകള്‍ക്കിടയില്‍ മറഞ്ഞു നിന്നു.
ആ സമയം അയാള്‍ ആ മരത്തിന്‍റെ മുകളില്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.കുറേനേരത്തെ പറക്കലില്‍ ശരിരത്തിനു വല്ലാത്ത ക്ഷീണം തോന്നി.പതിയേ മിഴികള്‍ അടഞ്ഞു.
ചിറകടി ശബ്ദം കേട്ട് അവള്‍ ഞെട്ടി ഉണര്‍ന്നു.
തൊട്ടടുത്തുള്ള മറ്റൊരു ചില്ലയില്‍ അയാള്‍ തന്നെ നോക്കിയിരിക്കുന്നു.
അവള്‍ അവിടെ നിന്നും പറന്നു പിറകെ അയാളും. അവളെക്കാള്‍ വേഗത്തില്‍ അയാള്‍ വന്ന് തന്‍റെ ശക്തമായ കാല് കൊണ്ട് അവളെ കടന്നു പിടിച്ചു. ആ പിടിയില്‍ നിന്നും രക്ഷനേടാന്‍ അവള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
പക്ഷേ അയാളുടെ ശക്തമായ പിടിയില്‍ നിന്നും അവള്‍ക്ക് അതിനു കഴിഞ്ഞില്ല.
അടുത്തുള്ള മരങ്ങളില്‍ നിന്നും എല്ലാവരും ഇതെല്ലം കാണുന്നുണ്ടായിരുന്നു അവള്‍ സഹായത്തിനായി അവരോട് കേണപേക്ഷിച്ചു.എന്നാല്‍ അവളുടെ രക്ഷക്ക് ആരും എത്തിയില്ല.അവസാനം അവള്‍ തന്‍റെ കാല് കൊണ്ട് അയാളുടെ കണ്ണിലേക്ക് ഒരു ചവിട്ട് കൊടുത്തു,അതിന്‍റെ വേദനയില്‍ അയാള്‍ അവളെ തന്‍റെ പിടിയില്‍ നിന്നും വിട്ടു.അവള്‍ താഴേക്ക് പതിക്കാന്‍ തുടങ്ങി അവള്‍ക്ക് പറക്കാന്‍ സാധിക്കുന്നില്ല.
അയാളുമായുള്ള മല്‍പിടുത്തത്തില്‍ തന്‍റെ ചിറകിനു പരിക്ക് പറ്റിയിരിക്കുന്നു എന്ന് അവള്‍ക്ക് മനസ്സിലായി.വേദകൊണ്ട് അവള്‍ കരയാന്‍ തുടങ്ങി.ഒടുവില്‍ ചിറകുകള്‍ തനിക്കു കഴിയുംവിധം വീശികൊണ്ട് താഴേക്ക് മെല്ലേ പറന്നിറങ്ങി.
....................
നേരം കുറേ വൈകി അവള്‍ കുട്ടിലേക്ക് പറന്നു.കുട്ടിലെത്തിയ അവള്‍ക്ക് ആ കാഴ്ചകണ്ട് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.തന്‍റെ ഇണ തീറ്റയുമായി കുടിലില്‍ വന്നിരിക്കുന്നു.മക്കള്‍ അവരുടെ അച്ഛനോട് കൂട്ട് കൂടിയിക്കുന്നു.അവള്‍
തന്‍റെ സങ്കടങ്ങളെല്ലാം മറന്ന് അവരോടോപ്പോം കൂടി.
ഇണ അവളെ തന്‍റെ ചിറകിന്‍റെ അടിയില്‍ ചേര്‍ത്ത് നിര്‍ത്തി
അവളുടെ പരിക്ക് പറ്റിയ ചിറകിനെ തടവികൊണ്ടിരുന്നു.അവള്‍ എല്ലാം മറന്ന് കണ്ണുകള്‍ അടച്ച് ഇണയോടൊപ്പം ചേര്‍ന്ന്നിന്നു.
. .........ശുഭം.............
Thursday, July 25, 2013
പൂവന്‍കോഴി
നല്ല ഒന്നാതരം പൂവന്‍കോഴി.ഏതു പിടക്കോഴി കണ്ടാലും ഒന്ന് നോക്കി പോകും അത്രയക്കും സുന്ദരനാണ്.സൌദിയില്‍ നിന്നും പുറത്താക്കിയ സുന്ദരന്മാരായ പൂവന്‍കോഴികളില്‍ പെട്ട പൂവന്‍കോഴി അല്ല കേട്ടോ.ഈ പൂവന്‍കോഴി നമ്മുടെ പാത്തുമ്മത്താടെ വളര്‍ത്തു കോഴിയാണ്.പള്ളി നേര്ച്ചക്ക് ലേലത്തിനു വെച്ചാല്‍ നല്ല വില കിട്ടും. ഐ പി എല്‍ താരങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ പറ്റുന്ന ഒരു താരം തന്നെയാണ് ഈ പൂവന്‍കോഴി .പല കോഴിക്കള്ളന്മാരും ഈ കോഴിയെ നോട്ടമിട്ടതാ.എന്നാല്‍ പാത്തുമ്മയുത്താടെ തക്ക സമയത്തുള്ള ഇടപെടല്‍ കാരണം അത് നടന്നില്ല.
നമ്മുടെ കഥാനായകനായ പൂവന്‍കോഴി തന്‍റെ പതിവ് സവാരിക്ക് ഇറങ്ങി,കണ്ട തെങ്ങിന്‍ തോപ്പിലും ചെളികുണ്ടിലും അയാല്‍ വീട്ടിലെ അടുക്കളയിലും കയറി ഇറങ്ങി കിട്ടുന്നതൊക്കെ കൊത്തിതിന്നുകൊണ്ടിരുന്നു.ഇടയ്ക്ക് അയാള്‍ വാസികളായ തന്‍റെ സമപ്രായക്കാരായ പൂവന്‍കോഴികളുടെ ആക്രമണത്തിനും തെറി വിളിക്കലിനും ഇരയാവാന്‍ സമയം കണ്ടെത്തി ഇതിനു കാരണം മറ്റൊന്നുമല്ല
പിടകോഴികള്‍ എല്ലാം അവന്‍റെ പിറകെ നടക്കുന്നത് അവര്‍ക്ക് അത്ര പിടിക്കുന്നില്ല.അസൂയ അല്ലാതെന്തു പറയാന്‍..../
അങ്ങിനെ ചുറ്റിക്കറങ്ങലും തീറ്റതേടലും പിടകോഴികള്‍ ക്കൊപ്പമുള്ള പാട്ട് സീനുംകഴിഞ്ഞ് തന്‍റെ കൂട്ടിലേക്ക് നടന്നകന്നത് അമല്‍നീരദിന്‍റെ സിനിമകളിലെ സ്ലോമോഷനിലായിരുന്നു.
അങ്ങിനെ നടന്നു കൊണ്ടിരിക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്.
പാത്തുമ്മത്താടെ ഇളയ മകള്‍ സൈനുവും അവളുടെ കെട്ട്യോന്‍ ജബാറും വരുന്നത്.
ആ വരവ് അത്ര പന്തിയല്ല എന്ന് പൂവന്‍കോഴിക്ക് തോന്നി.സ്ലോമോഷനില്‍ നടന്ന പൂവന്‍കോഴി പിന്നെ ചാര്‍ളിചാപ്ലിന്‍ സിനിമകളിലെ ചാപ്ലിന്‍ ഓടുന്ന ചില രംഗങ്ങള്‍ അവിടെ പ്രകടിപ്പിച്ചു.
ആ വരവ് അത്ര പന്തിയല്ല എന്ന് പൂവന്‍കോഴിക്ക് തോന്നി.സ്ലോമോഷനില്‍ നടന്ന പൂവന്‍കോഴി പിന്നെ ചാര്‍ളിചാപ്ലിന്‍ സിനിമകളിലെ ചാപ്ലിന്‍ ഓടുന്ന ചില രംഗങ്ങള്‍ അവിടെ പ്രകടിപ്പിച്ചു.
ആ ഓട്ടം പിന്നെ നിര്‍ത്തിയത് കൂട്ടിനടുത്തായിരുന്നു.ഒരു നിമിഷം പൂവന്‍കോഴി കൂടിനു പുറത്ത് നിന്നു. എന്നിട്ട് തല വലത്തോട്ടും ഇടത്തോട്ടും ചലിപ്പിച്ചു കൊണ്ട് ചിന്തിച്ചു
"കൂടിനകതെക്ക് കയറിയാല്‍ കഥ കഴിഞ്ഞത് തന്നെ ഇനി എന്താ ചെയ്യാ"
"കൂടിനകത്ത് കയറിയാല്‍ രാത്രിയേക്കുള്ള നല്ല ആവി പറക്കുന്ന
കോഴികറിയായി താന്‍ മേശപ്പുറത്ത് ഉണ്ടാകും,
വല്ലവന്‍റെയും കൂട്ടില്‍ കയറിയാല്‍ പിന്നെ അടിയും തൊഴിയും വാങ്ങാനേ
നേരം ഉണ്ടാകൂ,
അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കാം എന്ന് വിചാരിച്ചാല്‍ തന്‍റെ
വര്‍ഗത്തിന്‍റെ ശത്രുക്കളായ കുറുക്കനും കീരിയും അവരുടെ വയറു
നിറയ്ക്കും,
വിരുന്നുകാര്‍ പോകും വരെ എവിടെയെങ്കിലും ചുറ്റിക്കറങ്ങാം എന്ന് വെച്ചാല്‍
അവിടെയും രക്ഷയില്ല.തന്നെ നോട്ടിമിട്ടിരിക്കുന്ന കോഴികള്ളന്മാര്‍ അവരുടെ
ശാപാടിന് തന്നെ പീസ് പീസ് ആക്കി നല്ല എരിപുളി കറി വെക്കും.എന്തായാലും
തന്‍റെ മരണം ഉറപ്പാ"
പൂവന്‍കോഴി ധര്‍മ്മ സങ്കടത്തിലായി.ഒടുവില്‍ പൂവന്‍കോഴി ഒരു തീരുമാനത്തില്‍ എത്തി
"വല്ലവന്‍റെയും ചട്ടിയിലെ കറിയാവുന്നതിനെക്കാള്‍ തന്നെ തീറ്റി പോറ്റുന്ന പാത്തുമ്മത്താടെ വീട്ടിലെ ചട്ടിയിലെ കോഴികറിയാവുന്നതല്ലേ നല്ലത്.
അങ്ങിനെ വിഷണ്ണനായി തന്‍റെ കൂട്ടിലേക്ക് തന്നെ കയറി കിടന്നു.കൂടെ കഴിയുന്ന പിടകോഴി വിഷണ്ണനായികിടക്കുന്ന പൂവന്‍കോഴിയോട് കാര്യം തിരക്കി.അവൻ ഒന്നും മിണ്ടിയില്ല .പിടകോഴിക്ക് കാര്യം പിടികിട്ടി അവൾ പൊട്ടിച്ചിരിച്ചു.അത് കണ്ട പൂവൻകോഴി പറഞ്ഞു ,ചിരിച്ചോ ചിരിച്ചോ തന്‍റെ കഴുത്തില്‍ കത്തി വീഴണ്ടാങ്കില്‍ നേരാവണ്ണം നടന്നോ.അത് കേട്ട പിടകോഴി ചിരി നിര്‍ത്തി കൂടിന്‍റെ ഒരു മൂലയില്‍ പതുങ്ങി കിടന്നു.ആ സമയം പാത്തുമ്മയുത്ത വീടിനു പുറത്തേക്ക് വന്നു.പാത്തുമ്മയുത്തയുടെ ശബ്ദം കേട്ട കോഴികള്‍ കണ്ണുമടച്ച് കിടന്നു.
"ഈ കോഴികളൊക്കെ എവിടെ പോയി "
"ഒന്നിനെയും കാണുന്നില്ലല്ലോ"
പാത്തുമ്മയുത്ത കോഴികളെ കാണാഞ്ഞിട്ട് കൂടിനടുതേക്ക് പോയി.കോഴി ഉണ്ടോ എന്ന് നോക്കാന്‍ വേണ്ടി കൂടിനുള്ളിലേക്ക് കൈ നീട്ടി.കോഴികള്‍ അത് കണ്ട് പേടിച്ച് ഒച്ചപാടുണ്ടാക്കി കൂടിനു പുറത്തേക്ക് ചാടി.അത് കണ്ട് പേടിച്ചു പാത്തുമ്മയുത്ത പുറകിലേക്ക് മാറി.
കോഴികള്‍ രണ്ടും പേടിച്ച് ഓടി തുടങ്ങി പിറകെ പാത്തുമ്മയുത്തയും പിള്ളേരും
കോഴികള്‍ രണ്ടും ഓടിക്കൊണ്ടേയിരുന്നു.പിറകെ അവരും.കുറച്ച് കഴിഞ്ഞ് എല്ലാ ഒച്ചപാടും കെട്ടടങ്ങി.
ഓടി തളര്‍ന്ന പൂവന്‍കോഴി കള്ളുകുടിയന്‍ ബൈജുവിന്‍റെ സ്റ്റൈലില്‍ കൂട്ടിലേക്ക് കയറി അവിടെ തളന്നു വീണു.
കൂട്ടില്‍ കിടന്ന കോഴിയേ പാത്തുമ്മയുത്തയും പിള്ളേരും കൂടി പിടിച്ച് അതിന്‍റെ കഴുത്തില്‍ കത്തി വെച്ചു പിന്നെ അതിനെ കഷണം,കഷണം ആക്കി കറി വെക്കാനുള്ള പണി തുടങ്ങി.
രണ്ടുമണിക്കൂറിന് ശേഷം നമ്മുടെ കഥാനായകനായ പൂവന്‍കോഴിയുടെ മൂക്കിലേക്ക് നല്ല കോഴികറിയുടെ മണം അടിച്ചു തുടങ്ങി അതിന്‍റെ ലഹരിയില്‍ പൂവന്‍കോഴി ഞെട്ടി ഉണര്‍ന്നു.കണ്ണ് തുറന്നു പൂവന്‍കോഴി പുറത്തേക്ക് നോക്കി സമയം രാത്രി.കോഴികറിയുടെ മണവും പാത്രങ്ങള്‍ കൂട്ടിമുട്ടുന്ന ശബ്ദവും കേള്‍ക്കാം. പൂവന്‍കോഴി തല ഒരു ഭാഗത്ത് ചെരിച്ചു കൊണ്ട് ചിന്തിച്ചു,
"ആരാണാവോ ഇന്ന് പാത്തുമ്മയുത്താടെ വിരുന്നുകാര്‍ക്ക് ആവി പറക്കുന്ന കോഴിക്കറിയായത് "
അപ്പോഴാണ് താന്‍ കൂട്ടില്‍ തനിച്ചാണ് എന്ന ബോധം ഉണ്ടായത്,പിന്നെ പൂവന്‍കോഴി ഒന്നും ചിന്തിച്ചില്ല ഒരു ഉഗ്രന്‍ കൂവല്‍ അങ്ങ് പാസ്സാക്കി.കോഴിയുടെ കൂവല്‍ കേട്ട പാത്തുമ്മത്ത വിളക്കെടുത്ത് വീടിനു പുറത്തേക്കു വന്നു. പാത്തുമ്മത്ത വിളക്ക് കോഴികൂട്ടിലേക്ക് നീട്ടി അത് കണ്ട പൂവന്‍കോഴി കണ്ണടച്ച് മിണ്ടാതെ കിടന്നു
പാത്തുമ്മത്ത നെഞ്ചില്‍ കൈ വെച്ച് പറഞ്ഞു
"പടച്ചോന്‍ കാത്തു,ഞാന്‍ കരുതി വല്ല കീരിയോ കോഴികള്ളന്മാരോ കോഴിയെ പിടിക്കാന്‍ വന്നതായിരിക്കും എന്ന് "
പാത്തുമ്മത്ത കൂട് നല്ലവണ്ണം അടച്ച് വീടിനകത്തേക്കു കയറി.പാത്തുമ്മത്തയും വീട്ടുകരും പോയി എന്ന് മനസ്സിലാക്കിയ പൂവന്‍കോഴി കണ്ണ് തുറന്നു.
പലപ്പോഴും പാത്തുമ്മത്ത പറയാറുണ്ടായിരുന്നതു അവന്‍ ഓര്‍ത്തെടുത്തു
"ആ പിടകോഴി ഒരു മുട്ടയും ഇടുന്നില്ല ,ഇനി അതിനെ തിറ്റി പോറ്റിയിട്ട് കാര്യമില്ല.സൈനുവും കേട്ട്യോനും വരുമ്പോള്‍ അതിനെ പിടിച്ച് കറി വെക്കണം"
തല്‍ക്കാലതേക്കാണ് തന്‍ രക്ഷപ്പേട്ടതരിയാതെ പൂവന്‍കോഴി ആ കാര്യം ഓര്‍ത്ത്
മൈക്കില്‍ ജാക്ക്സന്‍ സ്റ്റൈലില്‍ ഡാന്‍സ് കളി തുടങ്ങി...കളിച്ച ക്ഷിണം കൊണ്ട് പൂവന്‍കോഴി ഉറക്കത്തിലേക്ക് വീണു,അപ്പോഴേക്കും അപ്പുറത്തെ വീടുകളില്‍ നിന്നും തന്‍റെ ശത്രുക്കള്‍ പുലര്‍ക്കാലം അറിയിച്ചുകൊണ്ട് കൂവി തുടങ്ങി..ഒന്നല്ല ..ഒരുപാട് തവണ.
...ശുഭം...

Saturday, July 6, 2013
പുനര്‍ജന്മം
അമ്മയുടെ ഓരോ പ്രവര്‍ത്തിയും എനിക്ക് സുപരിചിതം പോലെയാണ്
അമ്മയുടെ ആ സ്നേഹവും തലോടലും വാത്സല്ല്യവും ചുംബനവുംഎല്ലാം...
ശബ്ദം പോലും അത് തന്നെ.
തെറ്റുകണ്ടാല്‍ അന്നും ശകാരിക്കറില്ലായിരുന്നു
കുസൃതി കൂടിപോയാല്‍ അച്ഛന്‍ അടിക്കാന്‍ വരും
അപ്പോഴെല്ലാം ഒരു പരിജയായി അമ്മ മുന്നിലുണ്ടാകും
അതെ കൈപുണ്ണ്യമായിരുന്നുഅമ്മയ്ക്ക്
ഇപ്പോഴും ഭക്ഷണം നാവിന്‍ തുമ്പില്‍ തൊടുമ്പോഴുംഅതിന്‍റസ്വാദ് മുമ്പൊരിക്കല്‍ അസ്വദിച്ചത് പോലെ തോന്നും.
അതെ പുനര്‍ജന്മമാണ്
.....
Tuesday, June 18, 2013
മതിലുകള്‍
ആദ്യം മനുഷ്യന്‍ മനസ്സില്‍ മതിലുകള്‍ തീര്‍ത്തു
പിന്നെ ഭൂമിയുടെ മാറു കീറി മതിലുകള്‍ പണിതു
അങ്ങിനെ ഭൂമിയെ മതിലുകളുടെ
അപ്പുറവും ഇപ്പുറവുമായി വേര്‍പ്പെടുത്തി.
ഭൂമിയുടെ വേരുകള്‍ താഴെത്തട്ടില്‍
ഇണപിരിയാ സര്‍പ്പങ്ങളെ പോലെ
കെട്ടിപുണര്‍ന്നു കരയുന്നു
കാരണം
അമ്മയുടെ മാറ് പിളര്‍ന്ന
മനുഷ്യമക്കളെ ഓര്‍ത്ത്
അവരുടെ ചെയ്തികളെ ഓര്‍ത്ത്
അവരുടെ അഹങ്കാരത്തെയും
എല്ലാം വെട്ടിപിടിക്കാനുള്ള ആഗ്രഹത്തെയും ഓര്‍ത്ത്.
അപ്പോഴും ഭൂമി എന്ന അമ്മയുടെ മാറു കീറി
മതിലുകള്‍ പണിതു കൊണ്ടേയിരുന്നു.
....ശുഭം....
Saturday, June 8, 2013
മകള്‍
നീണ്ട രണ്ടര വർഷത്തെ പ്രവാസത്തിനു ശേഷമാണു അയാൾ തന്‍റെ
മകളെയും ഭാര്യയേയും കാണാന്‍ നാട്ടിലേക്ക് വരുന്നത്.
മകളെ ചെറുപത്തില്‍ കണ്ടതാണ് ഇപ്പോള്‍ അവള്‍ക്ക് രണ്ടര വയ്യസ്സായി
അതിന്‍റെ സന്തോഷം അയാളുടെ മുഖത്ത് കാണാമായിരുന്നു.
വിമാനം ഇറങ്ങി ട്രെയിന്‍മാര്‍ഗം അയാള്‍ തന്‍റെ സ്വദേശത്തേക്ക്
യാത്ര തുടര്‍ന്നു.
അയാളുടെ മനസ്സില്‍ തന്‍റെ മകളെ കുറിചുള്ള ചിന്തകളായിരുന്നു
"അവളെ കുഞ്ഞായിരിക്കുമ്പോള്‍ കണ്ടതാണ്
ഇപ്പൊ എങ്ങനെ ഇരിക്കും എന്നറിയില്ല
കണ്‍മഷി എഴുതി ,കുഞ്ഞു കൈയില്‍ കുഞ്ഞു കരിവളകള്‍ ഇട്ട്
കാലില്‍ വെള്ളി കൊലുസ്സും ഇട്ട്...."
അയാളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ വിരിച്ച് പറക്കാന്‍ തുടങ്ങി
തന്‍റെ ഈ യാത്രയും തന്‍റെ മകളും ഭാര്യയും സ്വപ്നങ്ങളും അയാള്‍
സഹയാത്രികരോടും പങ്കുവെച്ചു.
ആ യാത്രയില്‍ സഹയാത്രികരോട് തമാശകള്‍ പറഞ്ഞും ,ചിരിച്ചും അയാള്‍ ആ യാത്ര സുഖസുന്ദരമാക്കിക്കൊണ്ടിരുന്നു.
നീണ്ട യാത്രയ്ക്ക് ശേഷം ട്രെയിന്‍ ഒരു സ്റ്റേഷനില്‍ നിര്‍ത്തി,അയാള്‍ പുറത്തിറങ്ങി സ്റ്റേഷനിലുള്ള ഒരു കടയില്‍ കയറി
അവിടന്ന് അയാള്‍ ചായയും വടയും ഒരു കുപ്പി വെള്ളവും വാങ്ങി നൂറുരൂപ കൊടുത്തു
കടക്കാരന്‍ ചില്ലറ ഇല്ലാത്തതിനാല്‍ കണക്കു ശരിയാകാന്‍ വേണ്ടി അയാള്‍ക്ക് ഒരു പത്രവും ബാക്കി പണവും കൊടുത്തു. അയാള്‍ വീണ്ടും ട്രെയിനില്‍ കയറി ,ട്രെയിന്‍ വീണ്ടും യാത്ര തുടര്‍ന്നു.
അയാള്‍ ചായയും വടയും കഴിക്കുന്നതിനിടയില്‍ പത്രം വായിച്ച് കൊണ്ടിരുന്നു.
അതിലെ വാര്‍ത്തകള്‍ സഹയാത്രികരുമായി പങ്കുവെക്കുകയും ചെയ്തു
കേരത്തിലെ രാഷ്ട്രിയ സാമൂഹ്യ സമകാലിക വാര്‍ത്തകളില്‍ അവര്‍ ചര്‍ച്ച തുടര്‍ന്നു.ആ വാര്‍ത്തകളില്‍ ചിലര്‍ എതിര്‍ക്കുകയും മറ്റുചിലര്‍ അനുകൂലിക്കുകയും ചെയ്തു.
അയാള്‍ പത്ര വായന തുടര്‍ന്നു.ഇടയ്ക്ക് അയാളുടെ കണ്ണുകള്‍ മറ്റൊരു വാര്‍ത്തയിലേക്ക് ഇഴഞ്ഞു നീങ്ങി ആ വാര്‍ത്ത മുഴുവനും വായിചു അതിനു ശേഷം അയാളുടെ മുഖവും മനസ്സും ആകെ അസ്വസ്ഥമായി അതുവരെ സന്തോഷത്തിലായിരുന്ന അയാളുടെ മുഖഭാവം പെട്ടന്ന് മാറി മറിഞ്ഞു.
പൂര്‍ണ്ണ നിലാവിനെ കറുത്തമേഘം മറച്ചതു പോലെയായിരുന്നു
അപ്പോള്‍ അയാളുടെ മുഖം.
അയാള്‍ ആ പത്രം ചുരുട്ടി കയ്യില്‍ മുറുകെ പിടിച്ചു
എന്നിട്ട് ജനാലയില്‍ കൂടി പുറം കാഴ്ചയിലേക്ക് നോക്കിയിരുന്നു.അയാളുടെ ചിന്തകള്‍ പല വഴിക്കായി.
അങ്ങിനെ കുറേ സമയം ആ ഇരിപ്പ് തുടര്‍ന്നു.സഹയാത്രികരോട് അയാള്‍ ഒന്നും മിണ്ടിയില്ല.അതുവരെ ഉണ്ടായിരുന്ന സന്തോഷം അലിഞ്ഞില്ലാതായി.
സഹയാത്രികര്‍ കാര്യം അനേഷിച്ചു
അയാള്‍ ഒന്നുമില്ല എന്നാ ഭാവത്തില്‍ തലയാട്ടി വിണ്ടും ജനാലയിലൂടെ പുറത്തേക്ക് നോക്കി.
ചില സഹയാത്രികര്‍ക്ക് അയാളുടെ പെട്ടന്നുള്ള ആ മാറ്റത്തില്‍
ദേഷ്യം വന്നു
മറ്റു ചിലര്‍ അയാള്‍ക്ക് എന്തോ സംഭവിച്ചിട്ടുണ്ട് എന്ന തോന്നല്‍ ഉണ്ടായി , അവര്‍ അയാളെ സഹതാബതോടെ നോക്കി.
അയാള്‍ അപ്പോഴും ഒന്നും മിണ്ടാതെ പുറത്തേക്ക് തന്നെ നോക്കിയിരുന്നു. ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ നിര്‍ത്താന്‍ വേണ്ടി വേഗത കുറച്ചു.
അയാള്‍ക്ക് തന്‍ ഇറങ്ങേണ്ട സ്ഥലം എത്തി എന്ന് മനസ്സിലായി ,അയാള്‍ തന്‍റെ ബാഗുമായി ഇറങ്ങാന്‍ വേണ്ടി വാതില്‍ക്കലേക്ക് നടന്നു നീങ്ങി.
സഹയാത്രികര്‍ അയാളെ തന്നെ നോക്കി.ട്രെയിന്‍ സ്റ്റേഷനില്‍ നിന്നു. അയാള്‍ അവരോട് യാത്ര പറയാതെ സ്റ്റേഷനില്‍ ഇറങ്ങി നടന്നു.ചിലര്‍ അയാള്‍ പോയിമറയുന്നതും നോക്കി നിന്നു മറ്റുചിലര്‍ അയാളുടെ
സ്വഭാവ മാറ്റത്തെ കുറിച്ച് എതിര്‍പ്പ് പറഞ്ഞു.അപ്പോഴും അയാളുടെ മനസ്സില്‍ ആ പത്ര വാര്‍ത്തയായിരുന്നു.
അയാള്‍ ബാഗുമായി ഒരു ഓട്ടോയില്‍ കയറി തന്‍റെ വിട്ടിലേക്ക് യാത്ര തിരിച്ചു.ആ പത്ര വാര്‍ത്ത അയാളെ വല്ലാതെ കീഴ്പ്പെടുത്തി അപ്പോഴും അയാളുടെ മനസ്സും മുഖവും അസ്വസ്ഥമായി തന്നെ തുടര്‍ന്നു.
ആ ഓട്ടോ യാത്ര അവസാനിപ്പിച്ചത് അയാളുടെ വിട്ടു മുറ്റത്തായിരുന്നു
അപ്പോള്‍.അയാളുടെ വരവും കത്ത് ഭാര്യയും മകളും പുറത്ത് ഇരിക്കുകയായിരുന്നു
അയാളെ കണ്ടതും ഭാര്യ മകളെയും എടുത്തു അയാളുടെ അരികിലേക്ക് ഓടി വന്ന് അയാളുടെ കയ്യില്‍ പിടിച്ച് ഒരു ചുടുചുംബനം നല്‍കി
മകളെയും ഭാര്യയേയും കണ്ട അയാളുടെ മുഖ ഭാവത്തില്‍ മാറ്റം വന്നു.അയാള്‍ പുഞ്ചിരിച്ചു,അയാളുടെ മനസ്സില്‍ ഒരു ചാറ്റല്‍ മഴ പെയ്ത്തതു പോലെ അയാള്‍ക്ക് തോന്നി.അയാള്‍ ഭാര്യയെയും മകളെയും തന്‍റെ നേഞ്ചോരം ചേര്‍ത്ത് ഭാര്യയുടെ തലയുടെനെറുകയില്‍ അയാള്‍ ചുംബിച്ചു.അയാളുടെ കണ്ണില്‍ കണ്ണുനീര്‍ നിറഞ്ഞു.രണ്ടരവര്‍ഷത്തിനു ശേഷം കാണുന്നതാണ്.മനസ്സില്‍ വല്ലാത്ത സന്തോഷം.അയാള്‍ കണ്ണുകള്‍ തുടച്ചു.ഭാര്യയോട് എന്തെങ്കിലും പറയണം എന്ന് തോന്നി അയാള്‍ വായ തുറന്നു പക്ഷേ സന്തോഷം കൊണ്ട് തൊണ്ടഇടറി അയാള്‍ക്ക് ഒന്നും പറയാന്‍ പറ്റിയില്ല ,അയാള്‍ ആ വാക്കുകള്‍ ഒരു പുഞ്ചിരിയില്‍ ഒതുക്കി.
ഭാര്യ തന്‍റെ മകളെ അയാളുടെ കയ്യില്‍ കൊടുത്തു അയാള്‍ സ്നേഹവാക്കുകള്‍ കൊണ്ട് അവളെ കോരിയെടുത്തു
മകള്‍ അപ്പോള്‍ " പപ്പ " എന്നാ സുന്ദരമായ വാക്കുകള്‍ ഉരുവിടുന്നുണ്ടായിരുന്നു .അയാള്‍ തന്‍റെ ചുണ്ടുകള്‍ മകളുടെ കവിള്‍തടത്തിലേക്കു ചുംബിക്കനായി കൊണ്ടുപോയി.പെട്ടന്ന് അയാള്‍ ആ ഉദ്യാമത്തില്‍ നിന്നും പിന്മാറി.അയാളുടെ മനസ്സ് വിണ്ടും അസ്വസ്ഥമായി
മുഖം കാര്‍മേഘങ്ങള്‍ കൊണ്ട് ഇരുട്ടുമൂടി.
അയാളുടെ പ്രവര്‍ത്തി കണ്ട് ഭാര്യ കാര്യം തിരക്കി
അയാള്‍ ഒന്നും പറയാതെ വീട്ടിനകത്ത് കയറി.
പിറകെ ബാഗും മകളുമായി ഭാര്യയും.
മകള്‍ അപ്പോഴും പപ്പാ എന്ന് വിളിച്ചു കൊണ്ടിരുന്നു.
അയാള്‍ക്ക് അത് കേള്‍ക്കാര്‍ കഴിയുമായിരുന്നില്ല.അയാള്‍ മറ്റേതോ ലോകത്തായിരുന്നു.
ഭാര്യക്ക് അയാളുടെ ആ പ്രവര്‍ത്തിയില്‍ ഒരു ഇഷ്ടകേടു തോന്നി.
അയാള്‍ ബെഡ്റൂമില്‍ കയറി വാതിലടച്ചു.
കട്ടിലില്‍ ഇരുന്നു തന്‍റെ കൈയില്‍ ചുരുട്ടി പിടിച്ചിരുന്ന ആ പത്രം ഒന്നും കൂടി തുറന്നു നോക്കി ആ വാര്‍ത്ത അയാള്‍ വായിചു.
"പിതാവ് രണ്ടരവയസ്സുള്ള മകളെ പിഡിപ്പിച്ചു"
.....ശുഭം.....
Subscribe to:
Posts (Atom)