Thursday, December 19, 2013

കള്ളനും കിണ്ടിയും

.................................................................................................................................................................
ഞാന്‍ 9 ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് എഴുതിയ ഒരു കഥയാണ് ഇത്. കസര്‍ഗോഡ്‌ ജില്ലയിലെ സായാഹ്ന  പത്രമായ കരവലില്‍ അന്ന് പ്രസിദ്ധീകരിക്കുകയും  ചെയ്തു...ഇന്ന് ചില മാറ്റങ്ങള്‍ വരുത്തി ഇവിടെ പോസ്റ്റുകയാണ് 
.................................................................................................................................................................

       പതിവുപോലെ  കള്ളന്‍ കാക്കാന്‍ ഇറങ്ങി .ഏറെ വൈകുന്നതിനു മുമ്പ്ത്തന്നെ കാക്കാന്‍ പറ്റിയ ഒരു വീട് അയാള്‍ കണ്ടുവെച്ചിരുന്നു.
ഉടന്‍ തന്നെ വീട്ടിനടുത്തേക്കു നീങ്ങി.പതുങ്ങി പതുങ്ങി കള്ളന്‍ വീടിന്‍റെ ഉമ്മറത്തെത്തി.വീടിന്‍റെ ജനാലയും വാതിലും തുറക്കാന്‍ ശ്രമിക്കുകയും ചെയ്യ്തു .ഇതൊക്കെ ഉമ്മറത്തെ തിണ്ണയിന്മേലിരുന്ന് കിണ്ടി കാണുന്നുണ്ടായിരുന്നു.കിണ്ടി കള്ളനെ കണ്ടപ്പോള്‍  പേടിച്ചു.
എന്നാല്‍ കള്ളനു സന്തോഷമാണ് കിണ്ടിയെ കണ്ടപ്പോള്‍ തോന്നിയത്.
കള്ളന്‍ മനസ്സില്‍ കരുതി  "കിണ്ടിയെങ്കില്‍ കിണ്ടി...."കള്ളന്‍ കിണ്ടിയുടെ അടുത്തേക്ക് നടന്നു
കള്ളന്‍ അടുത്തേക്ക് വരുന്നത് കണ്ട് കിണ്ടി വിറയ്ക്കാന്‍ തുടങ്ങി.
അപ്പോഴാണ് കിണ്ടിക്ക് ഒരു ബുദ്ധിതോന്നിയത്.കിണ്ടി ഉണ്ടന്‍ തന്നെ തിണ്ണയിമേലെ നിന്ന് താഴേക്ക് വീണു.
കിണ്ടി വീഴുന്ന ശബ്ദം കേട്ടതോടെ വീട്ടുകാര്‍ വീട്ടിലെ ലൈറ്റുകളെല്ലാം ഓണ്‍ ചെയ്തു. അത് കഴിഞ്ഞ് വീട്ടുകാര്‍ പുറത്തിറങ്ങി. വീട്ടുകാര്‍ ഉണര്‍ന്നു എന്ന് മനസ്സിലാക്കിയ കള്ളന്‍ ഉമ്മറത്തിന്‍റെ ഒരു മൂലയില്‍ പതുങ്ങിയിരുന്നു.വീട്ടുകാരുടെ ബഹളംകേട്ട് അയല്‍ക്കാരുമോടിയെത്തി.
നാട്ടുകാരെയും വീട്ടുകരെയും കണ്ട കള്ളന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.പക്ഷെ ഓടിക്കൂടിയ നാട്ടുകരുണ്ടോ  വിടുന്നു.അവര്‍ കള്ളന്‍റെ പിന്നാലെ ചെന്ന് പിടികൂടി. അവര്‍ കള്ളനെ നക്ഷത്രങ്ങള്‍ എണ്ണിച്ചു .അങ്ങനെ കള്ളനകാത്തായി കിണ്ടി ആ വീടിന്‍റെ  ഉമ്മറത്ത്‌ ഒരു യുദ്ധം ജയിച്ചു വന്ന ജേതാവിനെ പോലെ  തലയുയര്‍ത്തി  ഉമ്മറം ഭരിച്ചുകൊണ്ടിരിക്കുന്നു.


12 comments:

  1. Replies
    1. വളരെ നന്ദിയുണ്ട് ചേട്ടാ :)

      Delete
  2. കിണ്ടി കള്ളനെ പിടിച്ചേ...

    ReplyDelete
  3. പാവം കള്ളന്മാരെ ജിവിക്കാന്‍ സമ്മയ്ക്കൂലാ...!!

    ReplyDelete
    Replies
    1. :) വളരെ നന്ദിയുണ്ട് അജിത്തെട്ട

      Delete
  4. രസമുള്ളൊരു ചെറുകഥ. കിണ്ടികള്‍‍ ഒക്കീ വിധം തുടങ്ങിയാല്‍ കള്ളന്മാരെന്നാ ചെയ്യുമെന്നേ...

    ReplyDelete
  5. കൊള്ളാം...കഥ നന്നായി...

    ReplyDelete
  6. Replies
    1. വളരെ നന്ദിയുണ്ട് ചേട്ടാ

      Delete

Related Posts Plugin for WordPress, Blogger...