Monday, September 1, 2014

ബാല്യത്തിലെ ഓണം

    വീണ്ടും ഒരോണം വരുമ്പോള്‍,
ഓര്‍മ്മകളുടെ ബാല്യത്തില്‍,
കുന്നിന്‍ ചെരുവുകളിലെ
പ്രകൃതിയുടെ പൂന്തോട്ടത്തില്‍ നിന്നും,
നുള്ളിയെടുത്ത പൂക്കള്‍
കൂട്ടുകാരോന്നിച്ച് വട്ടത്തില്‍ പൂക്കളം വരച്ചതും ,
     
        വീട്ടിലെ വാഴക്കുമ്പിളില്‍ ,
ഉമ്മയുടെ രുചികൂട്ടില്‍ തീര്‍ത്ത -
വേണ്ടക്കക്കറിയും കാബേജ് കറിയും,
ചോറും കൂട്ടിന് ഉപ്പേരിയും ചേര്‍ത്ത് കഴിച്ചതും
     
        ന്ധ്യയുടെ യാമങ്ങളില്‍ കുന്നിന്‍ ചെരുവുകളിലെ
അതിഥികളായ പൂമ്പാറ്റകളെയും തുമ്പികളെയും
ഓടിചാടി ചെന്ന് കരവലയത്തിലാക്കിയതും
 കഴിഞ്ഞ ബാല്യത്തിലെ ഓണനാളുകളിലായിരുന്നു.

      പ്രവാസത്തിന്‍റെ രണ്ടാമൂഴത്തില്‍
ഈ ഓര്‍മ്മകള്‍ മാത്രമാണ്
ഈ ഓണത്തിന് കൂട്ട്....


എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ 

11 comments:

  1. ഓണസ്മരണകള്‍!!

    ReplyDelete
  2. കൂട്ടായി പഴയകാല ഓര്‍മ്മകള്‍.

    ReplyDelete
  3. മധുരിക്കുന്ന ഓണക്കാലസ്മരണകള്‍......
    ആശംസകള്‍

    ReplyDelete
  4. ഇൻസ്റ്റന്റ് ഓണക്കാലത്ത് അയവിറക്കാൻ പഴയ ഓണ സ്മരണകൾ ....

    ReplyDelete
  5. ഓണാശംസകള്‍ സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  6. വൈകിയ ഓണാശംസകൾ

    ReplyDelete
  7. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം.
    എന്‍ ആത്മാവിന്‍ നഷ്ട സുഗന്ധം.............! നല്ല കവിത.

    ReplyDelete
  8. ഓര്‍മ്മകളോ ഓണമോ.... ഏതാണ് നമ്മെ തരളിതരാക്കുന്നത്...?

    ReplyDelete
  9. എല്ലാവര്‍ക്കും പ്രത്യേകം നന്ദിയുണ്ട്....വിണ്ടും വരും എന്ന് പ്രതീക്ഷിക്കുന്നു...

    ReplyDelete

Related Posts Plugin for WordPress, Blogger...