Friday, February 21, 2014

നന്മയുടെ കാഴ്ച

  അവാര്‍ഡ്‌ സന്തോഷപ്പൂര്‍വ്വം ഞാന്‍ സ്വീകരിക്കുന്നു.

നന്മയുടെ കാഴ്ച  എന്ന നോവലിനാണ് ഈ അവാര്‍ഡ്‌ എനിക്ക് കിട്ടിത്.ഈ നോവല്‍ എന്‍റെ ജീവിതമാണ്. 

   ഈ നോവലിലെ ''ലക്ഷ്മി'' എന്ന പ്രധാനകഥാപാത്രം എന്‍റെ ജീവിതത്തിന് പുതിയ നിറങ്ങള്‍ നല്‍കിയ ഒരു പെണ്‍കുട്ടിയാണ് തട്ടത്തിന്‍ മറയത്തില്‍ പറയുന്നതു പോലെ ‘അവളെ കണ്ടപ്പോള്‍ എനിക്ക്''ചുറ്റുമുള്ളതൊന്നും കാണാന്‍  പറ്റൂല സാറേ'' എന്നൊന്നും   എനിക്ക്   പറയാന്‍ പറ്റില്ല.  കാരണം, അവളെ കണ്ടപ്പോഴാണ് (സോറി ,  അടുത്തറിഞ്ഞപ്പോള്‍ )എനിക്ക്ചുറ്റുമുള്ളതൊക്കെ കാണാന്‍ സാധിച്ചത് . അതുവരെ എന്‍റെ ജീവിതം ഇരുട്ടിലായിരുന്നു.        

   ജന്മനാ കാഴ്ചയില്ലാത്ത ഒരാളായിരുന്നു ഞാന്‍.അവളുടെ കണ്ണുകളിലൂടെ ഞാന്‍ കണ്ടത് എനിക്ക് ചുറ്റുമുള്ള കാഴ്ചകളായിരുന്നു.അവളുടെ കണ്ണുകളിലൂടെക്കണ്ട കാഴ്ചകള്‍ അവളുടെ സുന്ദരമായ ശബ്ദത്തില്‍എനിക്ക് വിവരിച്ചു തരികയായിരുന്നു.

വര്‍ണ്ണങ്ങളും  പ്രകൃതിയും പുഴകളും തോടുകളും അരുവികളും മലകളുംവൃക്ഷങ്ങളും പക്ഷികളും തുമ്പികളും ശലഭങ്ങളും മൃഗങ്ങളും, അങ്ങനെഭൂമിയിലെ എല്ലാ കാഴ്ചകളെപ്പറ്റിയും അവയുടെ നിറങ്ങളെ പറ്റിയും  രൂപങ്ങളെ  പറ്റിയും  അവള്‍ എനിക്ക് പറഞ്ഞു തന്നു.ഞാന്‍ അവയോക്കെ എന്‍റെ ഉള്‍കാഴ്ചയില്‍ തിരിച്ചറിഞ്ഞു.

  അവള്‍ ആലിസ്. കൈക്കുഞ്ഞായിരിക്കുമ്പോഴേ അനാഥത്വത്തിന്‍റെ പടുകുഴിയിലേക്ക് വിണവള്‍. മാതാപിതാക്കൾ ആരാണെന്നറിയാതെ തനിക്കു ചുറ്റുമുള്ളവരെസ്നേഹത്തോടെ അച്ഛനെന്നും അമ്മയെന്നും വിളിച്ച് വളര്‍ന്നവള്‍...

  അപ്പന്‍ എന്‍റെ തല കാണുന്നതിനു മുന്‍പേ  പോയി.അമ്മച്ചി എനിക്ക് അഞ്ചു വയസ്സായപ്പോഴും. ജന്മനാ കഴ്ചയില്ലത്തതു കൊണ്ട് അപ്പന്‍റെ അമ്മയാണ് എന്നെ നോക്കിവളര്‍ത്തിയത്. അവര്‍ക്ക് വയ്യാതായപ്പോള്‍ എന്നെഅനാഥാലയത്തിലാക്കി.അവിടെനിന്നാണ് ഞാന്‍ അവളെ അറിയുന്നത്. ഒരു കൈ സഹായം തന്നാണ്എന്നെ അവളും അവളെ ഞാനും  അടുത്തറിയുന്നത്. 

  ഒരു ദിവസം എന്‍റെ കൈ പിടിച്ച് അവള്‍ എന്നെ വിഴ്ചയില്‍ നിന്ന് കാഴ്ചയുടെയും ചങ്ങാത്തത്തിന്‍റെയുംലോകത്തേക്ക് എഴുന്നേല്‍പ്പിക്കുകയായിരുന്നു. എന്‍റെ ഒരു നന്ദി വാക്കിന് ചിരി ശബ്ദം നല്‍കി ആ നന്ദി ഏറ്റുവാങ്ങി...ഒപ്പം എന്നെയും....പിന്നീട് എനിക്ക് കൂട്ട് അവളായിരുന്നു. ചുറ്റുമുള്ള കാഴ്ച്ചയുടെ ലോകം എനിക്ക് തുറന്നു തരികയായിരുന്നു.

  ഒരു ദിവസം സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അവള്‍ എന്നോട് പറഞ്ഞു

"ഒരുനാള്‍ ഞാന്‍ നിങ്ങളോടൊപ്പം ഇല്ല എങ്കില്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യും?"

"ഞാന്‍ വിണ്ടും ഇരുട്ടിലാകും. എന്തേ നീ അങ്ങനെ ചോദിച്ചേ ?" അവള്‍ ഒന്നും മിണ്ടിയില്ല.

''ഞാന്‍ നിനക്കൊരു അധികപ്പറ്റായെന്നു തോന്നുന്നോ?"

"അങ്ങനെ ഒന്നുമില്ല.''  

''ഒരു ദിവസം ഞാന്‍ പോകും, തിരിച്ച് വരാത്ത ലോകത്തേക്ക്.  എന്നാല്‍ എന്‍റെ ആ യാത്ര നിങ്ങള്‍ക്ക് ഒരു പുതിയ ജീവിതമാണ്‌ സമ്മാനിക്കുന്നത്."

"നീ എന്താ പറഞ്ഞു വരുന്നത്?"

അവള്‍ ഒന്നും മിണ്ടാതെ എന്‍റെ കൈ പിടിച്ച് അവളുടെ ലക്ഷ്യത്തിലേക്ക് എന്നെയും നയിച്ചുകൊണ്ട് നടന്നു.എന്‍റെ തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് അവള്‍ മറുപടി നല്‍കിയില്ല.  പിന്നെ ഒന്നുംചോദിക്കാതെ അവളോടൊപ്പം അവള്‍ നയിക്കുന്ന പാതയിലൂടെ ഞാനും നടന്നു .

  അടുത്ത പ്രഭാതം എനിക്ക് നല്‍കിയത് ഒരു ദുഃഖ വാര്‍ത്തയായിരുന്നുഎന്‍റെ കൂട്ടുകാരി, കുഞ്ഞനുജത്തി, എന്‍റെ വെളിച്ചം എന്നൊക്കെവിശേഷിപ്പിക്കാവുന്ന, എന്നോടൊപ്പം കൂടെ നടന്നിരുന്ന ആലിസ് ഈ ലോകത്ത് നിന്നും എന്നെ തനിച്ചാക്കി പോയിരിക്കുന്നു. അവള്‍ ഒരു കാന്‍സര്‍ രോഗിയായിരുന്നു. രോഗം അറിയാന്‍ വൈകിയതു കാരണം ചികിത്സ കാര്യമായി തുണച്ചില്ല.  

  സത്യത്തിൽ ദൈവം അവളുടെ ആയുസ്സിനു കുറച്ചേ വില കല്പിച്ചുള്ളു എന്ന് വേണംകരുതാന്‍.അവള്‍ പറഞ്ഞതുപോലെ ഒരു പുതിയ ജീവിതമായിരുന്നു പിന്നീട് എനിക്ക് ലഭിച്ചത്. തന്‍റെ  കണ്ണുകള്‍ എനിക്കായി അവള്‍ സമ്മാനിക്കുകയായിരുന്നു.

 ഇന്ന് എനിക്ക് ചുറ്റുമുള്ള ഈ ലോകം അവളുടെ കണ്ണുകളിലൂടെ ഞാന്‍ കാണുകയാണ്.ഒപ്പം അവളുടെ സാനിധ്യവും. അവളുടെ കണ്ണുകളിലുടെ എന്‍റെ ഉള്‍കാഴ്ചയില്‍ നിന്നും പിറന്നതാണ് ഈ നോവല്‍ . 

ഈ അവാര്‍ഡ്‌ നല്‍കിയ നിങ്ങള്‍ക്ക് ഒരുപാട് നന്ദി....


6 comments:

  1. കഥയുടെ പ്രമേയത്തിൽ പുതുമയില്ലെങ്കിലും അവതരണം മോശമില്ല. നല്ല ഒതുക്കവും.
    താൻ ഇല്ലാതായാൽ എന്തു ചെയ്യും എന്ന അവളുടെ ചോദ്യത്തിൽ തന്നെ അവൾ ഇല്ലാതാവും എന്ന സൂചന ലഭിക്കുന്നുണ്ട്. എന്നാൽ തിരിച്ചു വരാനാവാത്ത തന്റെ യാത്ര അയാൾക്കൊരു പുതിയ ജീവിതം സമ്മാനിക്കും എന്ന അവളുടെ വാചകം കഥ വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നു.

    ഫോണ്ട് വലിപ്പം കുറച്ചു കൂടി കൂട്ടിയാൽ നന്നായിരുന്നു.

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട് ചേട്ടാ വരവിനും അഭിപ്രായത്തിനും.

      Delete
  2. കഥ വായിച്ചു
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദിയുണ്ട് അജിത്തേട്ടാ.....വരവിനും അഭിപ്രായത്തിനും

      Delete
  3. Replies
    1. വളരെ നന്ദിയുണ്ട് ചേട്ടാ വരവിനും അഭിപ്രായത്തിനും.

      Delete

Related Posts Plugin for WordPress, Blogger...