Sunday, January 5, 2014

ചിത്ര ശലഭങ്ങളോട്

ഭൂമിയില്‍വസന്തം വരുമ്പോള്‍
മലയോരങ്ങളിലെ മലര്‍വാടിയില്‍
പാറിക്കളിക്കുന്ന ചിത്രശലഭങ്ങളെ
നിങ്ങളുടെ സൗന്ദര്യത്തെ കുറിച്ച്
വര്‍ണ്ണിക്കാന്‍ എനിക്ക് വാക്കുകളില്ല
നിങ്ങളെ പോലെ പറന്നുയരാനും
ആടിക്കളിക്കാനും ആര്‍ത്തുല്ലസിക്കാനും
നിങ്ങളോടൊപ്പം കൂട്ടുകൂടാനും
എനിക്ക് വീര്‍പ്പ് മുട്ടുകയാണ്
നിങ്ങള്‍ക്കുള്ളത്‌ പോലെ എനിക്കും
ചിറകുകളുണ്ടായിരുന്നെങ്കില്‍
പൂവിന്‍റെ മുകളില്‍ വട്ടമിട്ട് പറന്ന്
തേന്‍ കുടിച്ച് പൂവിന്‍റെ ഇലയില്‍
കിടന്നുറങ്ങുമായിരുന്നു.
ഹേ...ചിത്ര ശലഭങ്ങളെ
നിങ്ങള്‍ എന്നെ വിളിക്കില്ലേ
ഒരു  ഒരു ദേശാടനത്തിന്....

















8 comments:

  1. വര്‍ണ്ണശലഭമേ നിന്നെപ്പോലെയായിരുന്നെങ്കില്‍!

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട് അജിത്തെട്ടാ വരവിനും അഭിപ്രായത്തിനും :)

      Delete
  2. നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
  3. അല്‍പ്പായുസ്സുകളാണെങ്കിലും ശലഭജന്മം സുന്ദരം തന്നെ..

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട് ശ്രീക്കുട്ടെട്ട

      Delete
  4. ഒരുകുഞ്ഞു മനസ്സിന്‍റെ മോഹം...
    നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete

Related Posts Plugin for WordPress, Blogger...