Thursday, November 7, 2013

ബാക്കിപത്രം

  ഒരുപാടു വര്ഷങ്ങള്ക്കു ശേഷമാണ് ഞാന്‍ അവളെ കാണുന്നത്എനിക്കുണ്ടായതിലും എത്രയോ അധികം മാറ്റങ്ങള്‍ അവളിൽ സംഭവിച്ചിരിക്കുന്നുഅവള്‍ സുഹറഇരുനിറമായിരുന്നു അവള്ക്ക്.  കണ്ണില്‍ കരിമഷി എഴുതി,തലമുടി നന്നായി ചീകിക്കെട്ടി ഒതുക്കിതട്ടംകൊണ്ട് പാതിമറച്ച് വരും.എല്ലാവരോടും നന്നായി സംസാരിക്കുകയും അതുപോലെ പുഞ്ചിരിക്കുകയും ചെയ്യുംപഠിക്കാനും മിടുക്കിയാണ്കലാപരിപാടികളില്‍ നിറസാന്നിധ്യവുമായിരുന്നു.
ഇന്നവൾ മെലിഞ്ഞുണങ്ങിയ ഒരു രൂപം മാത്രമാണ്.  മനസ്സിന്റെ ഭാരം കൂടിയപ്പോള്‍ ശരീരത്തിന്റെ ഭാരം കുറഞ്ഞു എന്നുവേണം പറയാന്‍. മുഖമാകെ കരിവാളിച്ചിട്ടുണ്ട്.  കണ്ണുകള്‍ പാതി അടഞ്ഞഅവസ്ഥയില്‍. തലമുടി ചീകിയിട്ടുണ്ടെങ്കിലും അച്ചടക്കമില്ലാത്ത മുടികള്‍ പാറിക്കളിക്കുന്നുഅവളുടെ കൂടെ രണ്ട് വയസ്സ് തോന്നിക്കുന്ന ഒരു പെണ്കുട്ടിയും നാലുവയസ്സു തോന്നിക്കുന്ന ഒരു ആണ്കുട്ടിയുംഉണ്ട് .
കുട്ടികള്‍ രണ്ടും കരയുകയാണ്.  അവള്‍ അവരുടെ കരച്ചിൽ ശ്രദ്ധിക്കുന്നതേയില്ലഅവരെയും വലിച്ചിഴച്ചുകൊണ്ട് ലക്ഷ്യബോധമില്ലാതെ നടന്നുപോകുന്നു.
പിറകേ ചെന്നു വിളിച്ചു് സുഖവിവരം അന്വേഷിക്കാം എന്ന് തോന്നി.  പക്ഷേ മനസ്സ് അതിന് അനുവദിച്ചില്ല.   കാരണം, പൊതുസ്ഥലത്ത് ഒരാണും പെണ്ണും നിന്നു സംസാരിക്കുന്നത് കണ്ടു നില്ക്കുന്നമാന്യന്മാര്ക്ക് അത്ര രസിക്കില്ല.  അതുകൊണ്ട് അവള്‍ പോയി മറയുന്നത് വരെ നോക്കി നിന്നു.
അടുത്തുള്ള പെട്ടിക്കടയിൽനിന്നു് നാരങ്ങാവെള്ളം കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞുമൊയ്തു എന്ന സുഹൃത്തിനെ കാണുന്നത്.
ഞാനും കുഞ്ഞുമൊയ്തുവും സുഹറയും ഒന്നാംക്ലാസ്സുമുതല്‍ ആറാംക്ലാസ്സ് വരെ ഒന്നിച്ചു പഠിച്ചതാണ്.  പിന്നെ ഞാനും എന്റെ കുടുംബവും മറ്റൊരു നാട്ടിലേക്ക് താമസം മാറി.  പിന്നെയും കുറേവര്ഷങ്ങള്

അവന്‍ എന്നെ കണ്ടപാടേ തിരിച്ചറിഞ്ഞു.
''ഡാ....ബഷീര്‍!''
''... കുഞ്ഞുമൊയ്തു.''
'' പേരൊക്കെ പോയി.  ഇപ്പോ മൊയ്തുഭായി. ''
''എന്നാലും ആ പേര് വിളിക്കുമ്പോഴേ ഒരു സുഖമുള്ളൂ.''

അവന്‍ ഒന്ന് ചിരിച്ചു

''എത്രനാളായിടാ കണ്ടിട്ട് ...നമ്മളെയൊക്കെ ഓര്മ്മയുണ്ടോ?''

''ഓര്ക്കാതെ....മറക്കാന്‍ പറ്റുമോ നിന്നെയൊക്കെ .''
"മറക്കാന്‍ കഴിയാത്ത ഓര്മ്മകളാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്."
അങ്ങനെ പഴയകാലത്തെ കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് അവളെക്കുറിച്ച് ചോദിക്കാന്‍ തോന്നിയത്.  എന്നാല്‍ ഞാന്‍ ചോദിക്കാന്‍ തുടങ്ങുന്നതിനു മുന്പേ അവന്‍ അവളെക്കുറിച്ച് പറഞ്ഞു
പതിനാറാം വയസ്സിലായിരുന്നു അവളുടെ കല്യാണം.  ആദ്യമൊക്കെ സന്തോഷത്തിലായിരുന്നു.  പിന്നെ സ്ത്രീധനമായി കൊടുത്തത് കുറഞ്ഞു പോയി എന്നും പറഞ്ഞ് അവളുടെ ഭര്ത്താവ് ഉപദ്രവിക്കാന്തുടങ്ങി.  ഉപദ്രവം സഹിക്കാന്‍ കഴിയാതായപ്പോള്‍ സ്വന്തം വീട്ടിലേക്കു പോയി.  അപ്പോഴാണ് അറിയുന്നത്, തന്റെ വയറ്റില്‍ ഒരു ജീവന്‍ വളരുന്നുണ്ട്‌ എന്ന്.
പിന്നെ ഉമ്മയുടെയും ഉപ്പയുടെയും നിര്ബന്ധപ്രകാരം അവള്‍ ഭര്ത്താവിന്റെ അടുത്തേക്ക് തന്നെ തിരിച്ചു പോയി.  എന്നാലും അയാളുടെ ഉപദ്രവം തുടര്ന്നുകൊണ്ടിരുന്നു.  പൂര്ണ്ണ ഗര്ഭിണിയായപ്പോഴുംഅവളോട് അയാള്‍ ദയ കാണിച്ചില്ല.  പ്രസവം കഴിഞ്ഞപ്പോള്‍ സ്വന്തം വീട്ടിലേക്കു് അയക്കാതെ അവിടെത്തന്നെ നിർത്തി ജോലി ചെയ്യിക്കുകയായിരുന്നു.
പലപ്പോഴും സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് അയാൾ അവളുടെ ഉപ്പയെ ഭീഷണിപ്പെടുത്തുമായിരുന്നുമകളുടെ അവസ്ഥയില്‍ മനംനൊന്ത് ഉപ്പ അവളെയും ഉമ്മയെയും തനിച്ചാക്കി പോയി.ഉമ്മയ്ക്കാണെങ്കില്‍ അസുഖം കൂടി വന്നു.  അവരെ ശുശ്രൂഷിക്കാനായി അവള്‍ എന്നും വൈകുന്നേരമാകുമ്പോള്‍ അവളുടെ വീട്ടിലേക്കു പോകും.  അവിടെ എല്ലാം ശരിയാക്കിയ ശേഷം ഭര്ത്താവിന്റെവീട്ടിലേക്ക് തിരിക്കും.
ഇപ്പോള്‍ അയാള്‍ വേറൊരു പെണ്ണ് കെട്ടി പൊറുതി തുടങ്ങിയിരിക്കുകയാണ്.  എന്നാലും അയാളുടെ ഉപദ്രവം ഇപ്പോഴും തുടരുന്നു...

എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ പണ്ട് ചിരിച്ചു കളിച്ച് തുള്ളിച്ചാടി നടന്നിരുന്ന അവളുടെ കഥയാണോ ഇത് എന്ന് ഞാന്‍ ചിന്തിച്ചുപോയി.
അങ്ങനെ ഇരിക്കുമ്പോഴാണ് ആളുകള്‍ ഓടിപ്പോകുന്നത് കണ്ടത്കാര്യം അന്വേഷിച്ചു.  റയിൽവേട്രാക്കില്‍ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ കിടക്കുന്നു എന്ന് കേട്ട ഉടനേ ഞാനുംഅവനും അവിടം ലക്ഷ്യമാക്കി ഓടി..

അപ്പോള്‍ എന്റെ മനസ്സില്‍ ഒരു പ്രാര്ത്ഥനയേ ഉണ്ടായിരുന്നുള്ളൂ. അത് ഞാന്‍ നേരത്തേ കണ്ട അവളുടെയും  കുട്ടികളുടെയും ആവരുതേ എന്ന്.  അവിടെയെത്തി നോക്കിയപ്പോള്‍ സമാധാനമായി.  ദൈവം എന്റെ പ്രാര്ത്ഥന കേട്ടുഅത് അവരായിരുന്നില്ല. എന്നാല്‍ മറ്റൊരു ദുരന്തകഥയുടെ ബാക്കിപത്രമായിരുന്നു.  ഞാന്‍ അറിയാത്ത, എനിക്കറിയാത്ത മറ്റൊരുസഹോദരിയുടെ ജീവിതദുരന്തത്തിന്റെ ബാക്കിപത്രം.

18 comments:

  1. ദുരിതജീവിതങ്ങള്‍, വിധിയുടെ ബലിമൃഗങ്ങള്‍

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട് അജിത്തേട്ടാ

      Delete
  2. തുടക്കം നന്നായെങ്കിലും ഒടുക്കമെത്തിയപ്പോഴെയ്ക്കും എല്ലാം പറഞ്ഞു അവസാനിപ്പിക്കാന്‍ ധൃതി കാണിച്ചതു പോലെ തോന്നി...

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട് ചേച്ചി വരവിനും അഭിപ്രായത്തിനും

      Delete
  3. ദുരന്തങ്ങളുടെ ബാക്കിപത്രം.. :(

    അക്ഷരതെറ്റുകള്‍ കുറെ ഉണ്ട്.. കഥ ഇനിയും നന്നാക്കാം,..

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട് വരവിനും അഭിപ്രായത്തിനും. അക്ഷരതെറ്റുകള്‍ തിരുത്തിയിട്ടുണ്ട് :D

      Delete
  4. അവസാനിക്കാത്ത ദുരിതങ്ങള്‍..! (.ജീവിക്കാന്‍ പ്രേയരിപ്പിക്കുന്നത്") അക്ഷരത്തെറ്റ് ശ്രദ്ധിക്കുമല്ലോ...

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട് വരവിനും അഭിപ്രായത്തിനും.

      Delete
  5. നാം കണ്ടിട്ടും കാണാതെ പോവുന്ന ചില കാഴ്ചകള്‍ :)

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട് വരവിനും അഭിപ്രായത്തിനും.

      Delete
  6. ഒരു വിധം ഭംഗിയായി എഴുതിയിട്ടുണ്ട് . കുറച്ചു കൂടി വിശദമാക്കി നല്ലൊരു കഥയാക്കാനുള്ള വിഷയം ഉണ്ട്

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട് ചേച്ചി വരവിനും അഭിപ്രായത്തിനും.

      Delete
  7. കഥാ പ്രമേയത്തില്‍ വലിയ പുതുമയൊന്നും തോന്നിയില്ല , സമൂഹത്തിലെ സ്ഥിരം കാഴചകളില്‍ ഒന്ന് .

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട് ഇക്ക വരവിനും അഭിപ്രായത്തിനും.

      Delete
  8. ഓരോരോ ജീവിതങ്ങള്‍ അല്ലെ
    എത്രയോ കണ്ടും കേട്ടിരിക്കുന്നു നമ്മള്‍ ഇങ്ങനത്തെ കഥകള്‍ ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട് ഇക്ക വരവിനും അഭിപ്രായത്തിനും.

      Delete
  9. തുടക്കം നന്നായി.പുതുമ തോന്നിയില്ല. സ്ഥിരം കാഴ്ച്ചകള്‍ .

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട് വരവിനും അഭിപ്രായത്തിനും.

      Delete

Related Posts Plugin for WordPress, Blogger...