Thursday, October 3, 2013

ചിറക്

    ചിറകിനേറ്റ പരിക്ക് അത്ര സാരമുള്ളതായിരുന്നില്ല ,
എന്നാലും അവള്‍ പറക്കാന്‍ ശ്രമിച്ചു
വേദനയെ മനോദൈര്യം കൊണ്ട് കിഴടക്കി അവള്‍ അടുത്തുള്ള മരത്തിന്‍റെ ചില്ലയില്‍ പറന്നിരുന്നു.അപ്പോള്‍ അവള്‍ക്കു ഒരു സങ്കടമേ ഉണ്ടായിരുന്നുള്ളൂ
തന്‍റെ പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങള്‍.../, അവര്‍  കൂട്ടില്‍ തനിച്ചാണ്.
ഇന്നലെയായിരുന്നു അവര്‍ പിറന്നത്‌.. അവര്‍ക്കുള്ള തീറ്റക്കായി ഇറങ്ങിതാണ് അവള്‍[..
ഇന്നലെ സന്ധ്യക്ക്‌ ഇറങ്ങിപോയതാണ് കുഞ്ഞുങ്ങളുടെ അച്ഛന്‍.
മൂന്നും പെണ്‍കുഞ്ഞായത് കൊണ്ടാണോ എന്നറിയില്ല,ഒന്നും ഉരിയാടാതെ പറന്നകന്നു
ഇന്ന് രാവിലെ ഇറങ്ങും വരെ കൂടണഞ്ഞിട്ടില്ല.
...................

പുറത്ത് ഇറങ്ങിയത് മുതല്‍ വിടാതെ പിന്തുടരുകയാണ്.പല വട്ടം ഒഴിഞ്ഞുമാറി പക്ഷേ ഓരോ പുതിയ വഴി തേടി പോകുംന്തോറും അയാള്‍ പിറകെ തന്നെ ഉണ്ടായിരുന്നു.
ആ ഭയന്നോടിയ യാത്രയില്‍  പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന
ഒരു ആല്‍മരത്തിന്‍റെ  ഇലകള്‍ക്കിടയില്‍ മറഞ്ഞു നിന്നു.
ആ സമയം അയാള്‍ ആ മരത്തിന്‍റെ മുകളില്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.കുറേനേരത്തെ പറക്കലില്‍ ശരിരത്തിനു വല്ലാത്ത ക്ഷീണം തോന്നി.പതിയേ മിഴികള്‍ അടഞ്ഞു.
ചിറകടി ശബ്ദം കേട്ട് അവള്‍ ഞെട്ടി ഉണര്‍ന്നു.
തൊട്ടടുത്തുള്ള മറ്റൊരു ചില്ലയില്‍ അയാള്‍ തന്നെ നോക്കിയിരിക്കുന്നു.
അവള്‍ അവിടെ നിന്നും പറന്നു പിറകെ അയാളും. അവളെക്കാള്‍ വേഗത്തില്‍ അയാള്‍ വന്ന് തന്‍റെ ശക്തമായ കാല് കൊണ്ട് അവളെ കടന്നു പിടിച്ചു. ആ പിടിയില്‍ നിന്നും രക്ഷനേടാന്‍ അവള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
പക്ഷേ അയാളുടെ ശക്തമായ പിടിയില്‍ നിന്നും അവള്‍ക്ക് അതിനു കഴിഞ്ഞില്ല.

അടുത്തുള്ള മരങ്ങളില്‍ നിന്നും എല്ലാവരും ഇതെല്ലം കാണുന്നുണ്ടായിരുന്നു അവള്‍ സഹായത്തിനായി അവരോട് കേണപേക്ഷിച്ചു.എന്നാല്‍ അവളുടെ രക്ഷക്ക് ആരും എത്തിയില്ല.അവസാനം അവള്‍ തന്‍റെ കാല് കൊണ്ട് അയാളുടെ കണ്ണിലേക്ക് ഒരു ചവിട്ട് കൊടുത്തു,അതിന്‍റെ വേദനയില്‍ അയാള്‍ അവളെ തന്‍റെ പിടിയില്‍ നിന്നും വിട്ടു.അവള്‍ താഴേക്ക് പതിക്കാന്‍ തുടങ്ങി അവള്‍ക്ക് പറക്കാന്‍ സാധിക്കുന്നില്ല.

അയാളുമായുള്ള മല്‍പിടുത്തത്തില്‍ തന്‍റെ ചിറകിനു പരിക്ക് പറ്റിയിരിക്കുന്നു എന്ന് അവള്‍ക്ക് മനസ്സിലായി.വേദകൊണ്ട് അവള്‍ കരയാന്‍ തുടങ്ങി.ഒടുവില്‍ ചിറകുകള്‍ തനിക്കു കഴിയുംവിധം വീശികൊണ്ട് താഴേക്ക് മെല്ലേ പറന്നിറങ്ങി.

....................

നേരം കുറേ വൈകി അവള്‍ കുട്ടിലേക്ക് പറന്നു.കുട്ടിലെത്തിയ അവള്‍ക്ക് ആ കാഴ്ചകണ്ട്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.തന്‍റെ ഇണ തീറ്റയുമായി കുടിലില്‍ വന്നിരിക്കുന്നു.മക്കള്‍ അവരുടെ അച്ഛനോട് കൂട്ട് കൂടിയിക്കുന്നു.അവള്‍
തന്‍റെ സങ്കടങ്ങളെല്ലാം മറന്ന് അവരോടോപ്പോം കൂടി.
ഇണ അവളെ തന്‍റെ ചിറകിന്‍റെ അടിയില്‍ ചേര്‍ത്ത് നിര്‍ത്തി
അവളുടെ പരിക്ക് പറ്റിയ ചിറകിനെ തടവികൊണ്ടിരുന്നു.അവള്‍ എല്ലാം മറന്ന് കണ്ണുകള്‍ അടച്ച് ഇണയോടൊപ്പം ചേര്‍ന്ന്നിന്നു.
    
                                                                                              .                   .........ശുഭം.............

19 comments:

  1. ശുഭമായി
    നന്നായി

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട് അജിത്തേട്ട

      Delete
  2. നന്നായിട്ടുണ്ട്. ആശംസകൾ !

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. എനിക്ക് ശുഭ പര്യവസായിയായ കഥകള്‍ എന്നും ഇഷ്ടമാണ്. എന്‍റെ ബ്ലോഗ്‌ നോക്കാന്‍ മറക്കല്ലേ..... http://entenurugukrithikal.blogspot.in/

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട് Vino peterson. തീര്‍ച്ചയായും

      Delete
  5. Replies
    1. വളരെ നന്ദി ബൈജു മണിയങ്കാല

      Delete
  6. Replies
    1. വളരെ നന്ദി ശിഹാബ്മദാരി

      Delete
  7. അവസാനം ശുഭം ആയല്ലോ അത് നന്നായി.

    ReplyDelete
    Replies
    1. വളരെ നന്ദി വരവിനും അഭിപ്രായത്തിനും SREEJITH

      Delete
  8. നല്ലൊരു കുഞ്ഞു കഥ. നന്നായി അവസാനിച്ചു

    ReplyDelete
    Replies
    1. വളരെ നന്ദി ചേച്ചി വരവിനും അഭിപ്രായത്തിനും

      Delete
  9. Replies
    1. വളരെ നന്ദി ഉബൈദ്ക്ക വരവിനും അഭിപ്രായത്തിനും

      Delete
  10. മനുഷ്യരുടെ കഥ പക്ഷി ചിറകുകളിലൂടെ അല്ലെ ?

    ReplyDelete
    Replies
    1. ശരിയാണ് , വളരെ നന്ദി വരവിനും അഭിപ്രായത്തിനും

      Delete

Related Posts Plugin for WordPress, Blogger...