Saturday, July 31, 2010

രക്തം മണക്കുന്ന പൂവ്‌

സ്‌നേഹത്തിന്റെയും,സൗന്ദര്യത്തിന്റെയും പ്രതീകമാണ്‌ പൂക്കള്‍.ആ പൂക്കള്‍ക്കുമുണ്ട്‌. ജീവിതം. ആശകള്‍,മോഹങ്ങള്‍ എല്ലാം ഒരുനാള്‍ തച്ചുടക്കപ്പെട്ടാല്‍...
  അതിരാവിലെ തന്നെ പൂമ്പാറ്റകളും തേനിച്ചകളും തേന്‍ ശേഖരിക്കാനായി പാറപ്പെട്ടു. നല്ല മുളിപ്പാട്ടുമായി പിന്നാലെ തേന്‍ വണ്ടും.മൊട്ട്‌ പൂവായി വിടര്‍ന്ന്‌ നല്ല ഉഷാറോടെ,തന്റെ സുന്ദരമായ ഇതളുകള്‍ വിടര്‍ത്തി സൂര്യനെ നോക്കി പുഞ്ചിരിച്ച്‌ കൊണ്ട്‌ നിന്നു. അടുത്തുള്ള പൂക്കള്‍ അത്‌കണ്ട്‌ അന്തംവിട്ട്‌ നിന്നു. കാരണം,ഒരുജന്മ മുണ്ടെങ്കില്‍ മരണവും ഉണ്ട്‌. അതിനെകുറിച്ച്‌ ചിന്തിക്കാതെയാണ്‌ ആപൂവ്‌ തന്റെ ചുറ്റ്‌ വട്ടത്തെ നോക്കി കണ്ടത്‌. പൂമ്പാറ്റ തേന്‍ ശേഖരിക്കാനായി പൂവിന്റെ അടുത്തേക്ക്‌ വന്ന്‌കൊണ്ടിരുന്നു.
അത്‌ കണ്ട്‌ പൂവ്‌ സന്തോഷത്തിലായി. തന്റെസൗന്ദര്യം ആസ്വദിക്കാന്‍, തന്റെ തേന്‍ ശേഖരിക്കാന്‍ പൂമ്പാറ്റ മാലാഖമാര്‍ വരുന്നുണ്ട്‌. സന്തോഷത്തോടെ പുവ്‌ ആടികളിച്ച്‌ ചുറ്റുമുള്ള പൂക്കളെ നോക്കി ചിരിച്ചു. പെട്ടന്ന്‌ പുമ്പാറ്റ പിന്നോട്ടേക്ക്‌ പറന്നു. ഇത്‌ കണ്ട പുവ്‌ ചോദിച്ചു. എന്ത്‌ പറ്റി സുഹൃത്തേ, പൂമ്പാറ്റ അദ്യം ഒന്നും മിണ്ടിയില്ല. ചോദ്യം വിണ്ടും ആവര്‍ത്തിച്ചപ്പോള്‍ പാമ്പാറ്റ വിഷമത്തോടെ പറഞ്ഞു. നിന്റെശരിരം- മനുഷ്യന്റെ രക്തം മണക്കുന്നു. ഇത്‌കേട്ട പൂവ്‌ ഒന്ന്‌ ഞെട്ടി. പൂവ്‌ ആകെ വിഷമത്തിലായി.തന്റെ അടുത്ത്‌ വന്ന തേനിച്ചയും. വണ്ടും ഇത്‌ തന്നെ പറഞ്ഞു. പൂവ്‌ സ്വയം ശരിരത്തെ മണത്ത്‌ നോക്കി. ശരിയാണ്‌ തന്റെ ശരിരം രക്തം മണക്കുന്നു. ഇത്‌ എങ്ങിനെ സംഭവിച്ചു.അടുത്തുള്ള ചെടിയിലെ വാടാറായ പുവിനോട്‌ ആന്വേഷിച്ചു. വടാറായ പുവ്‌ പറഞ്ഞു. തലേന്ന്‌ രാത്രി ഒരു പച്ചയായ മനുഷ്യനെ സംഘം ചേര്‍ന്ന്‌ തലങ്ങും വിലങ്ങും വെട്ടി കൊന്നു.

അതില്‍ എന്റെ ഇതളിനും മുറിവേറ്റു. ആ മനുഷ്യന്റെ ഒരു പാട്‌ രക്തം എന്റെ ശരിരത്തില്‍ തെറിച്ച്‌ വീണു. ദാ കണ്ടില്ലേ രക്തം തളംകെട്ടികിടക്കുന്നത്‌. പൂവ്‌ അത്‌കണ്ട്‌ ഭയപ്പെട്ടു. വാടിയ പുവ്‌ പറഞ്ഞു. വര്‍ഷങ്ങളായി ഇതേ അവസ്ഥയാണ്‌ അത്‌ കൊണ്ട്‌ നമ്മുടെ വര്‍ഗ്ഗത്തില്‍ പെട്ട ഒരുപാട്‌ ചെടികള്‍ നശിച്ചു. നമ്മളെ സ്‌നേഹിക്കുന്ന പുമ്പാറ്റകള്‍ക്കും തേനിച്ചകള്‍ക്കും നമ്മളെ വേണ്ടാതായിരിക്കുന്നു. നമ്മുടെ ശരീരം രക്തമാണ്‌ മണക്കുന്നത്‌ മനുഷ്യര്‍ കാട്ടികൂട്ടുന്ന പേക്കൂത്തുകള്‍ക്ക്‌ ശിക്ഷ അനുഭവിക്കുന്നത്‌ നമ്മളെ പോലുള്ളവരാണ്‌ കാടും, പൂഴയും, തോടും മനുഷ്യന്റെ സ്വാര്‍ത്ഥതയ്‌ക്ക്‌ വേണ്ടി നശിപ്പിക്കുന്നു. ഈ നാട്ടില്‍ അക്രമങ്ങള്‍ അവസാനിക്കുന്നില്ല. ഇത്‌ പറഞ്ഞ്‌ കൊണ്ട്‌ വാടി പുവ്‌ തന്നെ താങ്ങി നിര്‍ത്തിയ തണ്ടില്‍ നിന്നും മറ്റോരു പുവിന്‌ ജന്മം നല്‍കികൊണ്ട്‌ തണ്ടില്‍ നിന്നും അടര്‍ന്ന്‌ തളം കെട്ടി കിടക്കുന്ന രക്തത്തിലേക്ക്‌ വീണു ഇത്‌ കണ്ട്‌ പുവ്‌ കരഞ്ഞ്‌ കെണ്ടിരുന്നു.

പുവ്‌ ആകാശത്തേക്ക്‌ നോക്കി കൊണ്ട്‌ പറഞ്ഞു: ദൈവമേ. മരിച്ചാലും നമ്മുടെ ശരീരം ആ രക്തത്തില്‍ തന്നെയല്ലേ. അടുത്ത ജന്മ മുണ്ടെങ്കില്‍ അക്രമവും, യുദ്ധവും ഇല്ലാത്ത നാട്ടില്‍ ജന്മം നല്‍കണമേ. ഇത്‌ പറഞ്ഞ്‌ കൊണ്ട്‌ പുവ്‌ തന്റെ മരണം കാത്ത്‌ നിന്നു. ഇന്നും അവിടെ ജനിക്കുന്ന ഒരോ പൂവും രക്തത്തിന്റെ മണത്തോടെയാണ്‌ ജനിക്കുന്നത്‌. അക്രമം എന്നാണാവോ അവസാനിക്കുക, അന്ന്‌ മാത്രമേ സ്‌നേഹത്തിന്റെ സുഗന്ധമുള്ള പൂവ്‌ ജന്മം കൊള്ളു.

- ഹബീബ്‌ റഹ്മാന്‍.പി.എ

1 comment:

  1. സ്‌നേഹത്തിന്റെ സുഗന്ധമുള്ള പൂവ്‌ ജന്മം കൊള്ളുന്ന നാളേയ്ക്ക് പ്രത്യാശിക്കാം അല്ലെ...?നല്ല പ്രത്യാശകള്‍ ഇനിയും ഉടലെടുക്കട്ടെ .അഭിനന്ദനങ്ങള്‍..
    ഇടയ്ക്ക് ഇത് വഴിയും വരൂ ..
    http://vayalpoovu.blogspot.com/2013/04/blog-post_1.html

    ReplyDelete

Related Posts Plugin for WordPress, Blogger...