അന്ന്
വാപ്പയും സഹോദരങ്ങളും
പ്രവാസങ്ങള്‍ക്ക് ഇടവേള നല്‍കി
സ്വന്തം കൂടാരത്തില്‍ ചേക്കേറുമ്പോള്‍
നല്ല അത്തര്‍ മണമായിരുന്നു അവർക്ക്
ഇന്ന്
അവര്‍ സഞ്ചരിച്ച പ്രവാസ വഴിയിലൂടെ
സഞ്ചരിക്കുമ്പോള്‍
ഞാന്‍ തിരിച്ചറിയുന്നു
അത്
ചോര നീരാക്കിയ വിയര്‍പ്പിന്‍റെ മണമായിരുന്നു എന്ന്.