Thursday, July 25, 2013

പൂവന്‍കോഴി

    നല്ല ഒന്നാതരം പൂവന്‍കോഴി.ഏതു പിടക്കോഴി കണ്ടാലും ഒന്ന് നോക്കി പോകും അത്രയക്കും സുന്ദരനാണ്.സൌദിയില്‍ നിന്നും പുറത്താക്കിയ സുന്ദരന്മാരായ പൂവന്‍കോഴികളില്‍ പെട്ട  പൂവന്‍കോഴി അല്ല കേട്ടോ.ഈ പൂവന്‍കോഴി നമ്മുടെ പാത്തുമ്മത്താടെ വളര്‍ത്തു ‍കോഴിയാണ്.പള്ളി നേര്ച്ചക്ക് ലേലത്തിനു വെച്ചാല്‍ നല്ല വില കിട്ടും. ഐ പി എല്‍ താരങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ പറ്റുന്ന ഒരു താരം തന്നെയാണ് ഈ  പൂവന്‍കോഴി .പല കോഴിക്കള്ളന്മാരും ഈ കോഴിയെ നോട്ടമിട്ടതാ.എന്നാല്‍ പാത്തുമ്മയുത്താടെ തക്ക സമയത്തുള്ള ഇടപെടല്‍ കാരണം അത് നടന്നില്ല.
നമ്മുടെ കഥാനായകനായ പൂവന്‍കോഴി തന്‍റെ പതിവ് സവാരിക്ക് ഇറങ്ങി,കണ്ട തെങ്ങിന്‍ തോപ്പിലും ചെളികുണ്ടിലും അയാല്‍ വീട്ടിലെ അടുക്കളയിലും കയറി ഇറങ്ങി കിട്ടുന്നതൊക്കെ കൊത്തിതിന്നുകൊണ്ടിരുന്നു.ഇടയ്ക്ക് അയാള്‍ വാസികളായ തന്‍റെ സമപ്രായക്കാരായ പൂവന്‍കോഴികളുടെ ആക്രമണത്തിനും തെറി വിളിക്കലിനും ഇരയാവാന്‍  സമയം കണ്ടെത്തി ഇതിനു കാരണം മറ്റൊന്നുമല്ല
പിടകോഴികള്‍ എല്ലാം അവന്‍റെ പിറകെ നടക്കുന്നത് അവര്‍ക്ക് അത്ര പിടിക്കുന്നില്ല.അസൂയ അല്ലാതെന്തു പറയാന്‍..../ 
അങ്ങിനെ ചുറ്റിക്കറങ്ങലും തീറ്റതേടലും പിടകോഴികള്‍ ക്കൊപ്പമുള്ള പാട്ട് സീനുംകഴിഞ്ഞ് തന്‍റെ കൂട്ടിലേക്ക് നടന്നകന്നത്‌ അമല്‍നീരദിന്‍റെ സിനിമകളിലെ സ്ലോമോഷനിലായിരുന്നു.
അങ്ങിനെ നടന്നു കൊണ്ടിരിക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്.
പാത്തുമ്മത്താടെ ഇളയ മകള്‍ സൈനുവും അവളുടെ കെട്ട്യോന്‍ ജബാറും വരുന്നത്.
ആ വരവ് അത്ര പന്തിയല്ല എന്ന് പൂവന്‍കോഴിക്ക് തോന്നി.സ്ലോമോഷനില്‍ നടന്ന പൂവന്‍കോഴി പിന്നെ ചാര്‍ളിചാപ്ലിന്‍ സിനിമകളിലെ ചാപ്ലിന്‍ ഓടുന്ന ചില രംഗങ്ങള്‍ അവിടെ പ്രകടിപ്പിച്ചു.
ആ ഓട്ടം പിന്നെ നിര്‍ത്തിയത് കൂട്ടിനടുത്തായിരുന്നു.ഒരു നിമിഷം പൂവന്‍കോഴി കൂടിനു പുറത്ത് നിന്നു. എന്നിട്ട് തല വലത്തോട്ടും ഇടത്തോട്ടും ചലിപ്പിച്ചു കൊണ്ട് ചിന്തിച്ചു 
   "കൂടിനകതെക്ക് കയറിയാല്‍ കഥ കഴിഞ്ഞത് തന്നെ ഇനി എന്താ ചെയ്യാ"
   "കൂടിനകത്ത് കയറിയാല്‍ രാത്രിയേക്കുള്ള നല്ല ആവി പറക്കുന്ന 
    കോഴികറിയായി താന്‍ മേശപ്പുറത്ത് ഉണ്ടാകും,
   വല്ലവന്‍റെയും കൂട്ടില്‍ കയറിയാല്‍ പിന്നെ അടിയും തൊഴിയും വാങ്ങാനേ 
   നേരം ഉണ്ടാകൂ,
   അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കാം എന്ന് വിചാരിച്ചാല്‍ തന്‍റെ 
   വര്‍ഗത്തിന്‍റെ ശത്രുക്കളായ കുറുക്കനും കീരിയും അവരുടെ വയറു 
   നിറയ്ക്കും,
   വിരുന്നുകാര്‍ പോകും വരെ എവിടെയെങ്കിലും ചുറ്റിക്കറങ്ങാം എന്ന് വെച്ചാല്‍ 
   അവിടെയും രക്ഷയില്ല.തന്നെ നോട്ടിമിട്ടിരിക്കുന്ന കോഴികള്ളന്മാര്‍ അവരുടെ 
   ശാപാടിന് തന്നെ പീസ് പീസ്  ആക്കി നല്ല എരിപുളി കറി വെക്കും.എന്തായാലും 
   തന്‍റെ മരണം ഉറപ്പാ"
പൂവന്‍കോഴി ധര്‍മ്മ സങ്കടത്തിലായി.ഒടുവില്‍ പൂവന്‍കോഴി ഒരു തീരുമാനത്തില്‍ എത്തി
"വല്ലവന്‍റെയും ചട്ടിയിലെ കറിയാവുന്നതിനെക്കാള്‍ തന്നെ തീറ്റി പോറ്റുന്ന പാത്തുമ്മത്താടെ വീട്ടിലെ ചട്ടിയിലെ കോഴികറിയാവുന്നതല്ലേ നല്ലത്.
അങ്ങിനെ വിഷണ്ണനായി തന്‍റെ കൂട്ടിലേക്ക് തന്നെ കയറി കിടന്നു.കൂടെ കഴിയുന്ന പിടകോഴി വിഷണ്ണനായികിടക്കുന്ന പൂവന്‍കോഴിയോട് കാര്യം  തിരക്കി.അവൻ ഒന്നും മിണ്ടിയില്ല .പിടകോഴിക്ക് കാര്യം പിടികിട്ടി അവൾ പൊട്ടിച്ചിരിച്ചു.അത് കണ്ട പൂവൻകോഴി പറഞ്ഞു ,ചിരിച്ചോ ചിരിച്ചോ തന്‍റെ കഴുത്തില്‍ കത്തി വീഴണ്ടാങ്കില്‍ നേരാവണ്ണം നടന്നോ.അത് കേട്ട പിടകോഴി ചിരി നിര്‍ത്തി കൂടിന്‍റെ ഒരു മൂലയില്‍ പതുങ്ങി കിടന്നു.ആ സമയം പാത്തുമ്മയുത്ത വീടിനു പുറത്തേക്ക് വന്നു.പാത്തുമ്മയുത്തയുടെ ശബ്ദം കേട്ട കോഴികള്‍ കണ്ണുമടച്ച് കിടന്നു.
"ഈ കോഴികളൊക്കെ എവിടെ പോയി "
"ഒന്നിനെയും കാണുന്നില്ലല്ലോ"
പാത്തുമ്മയുത്ത കോഴികളെ കാണാഞ്ഞിട്ട് കൂടിനടുതേക്ക് പോയി.കോഴി ഉണ്ടോ എന്ന് നോക്കാന്‍ വേണ്ടി കൂടിനുള്ളിലേക്ക് കൈ നീട്ടി.കോഴികള്‍ അത് കണ്ട് പേടിച്ച് ഒച്ചപാടുണ്ടാക്കി കൂടിനു പുറത്തേക്ക് ചാടി.അത് കണ്ട് പേടിച്ചു പാത്തുമ്മയുത്ത പുറകിലേക്ക് മാറി.
കോഴികള്‍ രണ്ടും പേടിച്ച് ഓടി തുടങ്ങി പിറകെ പാത്തുമ്മയുത്തയും പിള്ളേരും
കോഴികള്‍ രണ്ടും ഓടിക്കൊണ്ടേയിരുന്നു.പിറകെ അവരും.കുറച്ച് കഴിഞ്ഞ് എല്ലാ ഒച്ചപാടും കെട്ടടങ്ങി.
ഓടി തളര്‍ന്ന പൂവന്‍കോഴി കള്ളുകുടിയന്‍ ബൈജുവിന്‍റെ സ്റ്റൈലില്‍ കൂട്ടിലേക്ക് കയറി അവിടെ തളന്നു വീണു.
കൂട്ടില്‍ കിടന്ന കോഴിയേ പാത്തുമ്മയുത്തയും പിള്ളേരും കൂടി പിടിച്ച് അതിന്‍റെ കഴുത്തില്‍ കത്തി വെച്ചു പിന്നെ അതിനെ കഷണം,കഷണം ആക്കി കറി വെക്കാനുള്ള പണി തുടങ്ങി.
രണ്ടുമണിക്കൂറിന് ശേഷം നമ്മുടെ കഥാനായകനായ പൂവന്‍കോഴിയുടെ മൂക്കിലേക്ക് നല്ല കോഴികറിയുടെ മണം അടിച്ചു തുടങ്ങി അതിന്‍റെ ലഹരിയില്‍ പൂവന്‍കോഴി ഞെട്ടി  ഉണര്‍ന്നു.കണ്ണ് തുറന്നു പൂവന്‍കോഴി പുറത്തേക്ക് നോക്കി സമയം രാത്രി.കോഴികറിയുടെ മണവും പാത്രങ്ങള്‍ കൂട്ടിമുട്ടുന്ന ശബ്ദവും കേള്‍ക്കാം. പൂവന്‍കോഴി തല ഒരു ഭാഗത്ത്‌ ചെരിച്ചു കൊണ്ട് ചിന്തിച്ചു,
"ആരാണാവോ ഇന്ന് പാത്തുമ്മയുത്താടെ വിരുന്നുകാര്‍ക്ക് ആവി പറക്കുന്ന കോഴിക്കറിയായത് "
അപ്പോഴാണ് താന്‍ കൂട്ടില്‍ തനിച്ചാണ് എന്ന ബോധം ഉണ്ടായത്,പിന്നെ പൂവന്‍കോഴി ഒന്നും ചിന്തിച്ചില്ല ഒരു ഉഗ്രന്‍ കൂവല്‍ അങ്ങ് പാസ്സാക്കി.കോഴിയുടെ കൂവല്‍ കേട്ട പാത്തുമ്മത്ത വിളക്കെടുത്ത് വീടിനു പുറത്തേക്കു വന്നു. പാത്തുമ്മത്ത വിളക്ക് കോഴികൂട്ടിലേക്ക് നീട്ടി അത് കണ്ട പൂവന്‍കോഴി കണ്ണടച്ച് മിണ്ടാതെ കിടന്നു
പാത്തുമ്മത്ത നെഞ്ചില്‍ കൈ വെച്ച് പറഞ്ഞു
"പടച്ചോന്‍ കാത്തു,ഞാന്‍ കരുതി വല്ല കീരിയോ കോഴികള്ളന്മാരോ കോഴിയെ പിടിക്കാന്‍ വന്നതായിരിക്കും എന്ന് "
പാത്തുമ്മത്ത കൂട് നല്ലവണ്ണം അടച്ച് വീടിനകത്തേക്കു കയറി.പാത്തുമ്മത്തയും വീട്ടുകരും പോയി എന്ന് മനസ്സിലാക്കിയ  പൂവന്‍കോഴി കണ്ണ് തുറന്നു.
പലപ്പോഴും പാത്തുമ്മത്ത പറയാറുണ്ടായിരുന്നതു അവന്‍ ഓര്‍ത്തെടുത്തു
"ആ പിടകോഴി ഒരു മുട്ടയും ഇടുന്നില്ല ,ഇനി അതിനെ തിറ്റി പോറ്റിയിട്ട് കാര്യമില്ല.സൈനുവും കേട്ട്യോനും വരുമ്പോള്‍ അതിനെ പിടിച്ച് കറി വെക്കണം"
  തല്‍ക്കാലതേക്കാണ് തന്‍ രക്ഷപ്പേട്ടതരിയാതെ പൂവന്‍കോഴി  ആ കാര്യം ഓര്‍ത്ത്
മൈക്കില്‍ ജാക്ക്സന്‍ സ്റ്റൈലില്‍ ഡാന്‍സ് കളി തുടങ്ങി...കളിച്ച ക്ഷിണം കൊണ്ട് പൂവന്‍കോഴി ഉറക്കത്തിലേക്ക് വീണു,അപ്പോഴേക്കും അപ്പുറത്തെ വീടുകളില്‍ നിന്നും തന്‍റെ ശത്രുക്കള്‍ പുലര്‍ക്കാലം അറിയിച്ചുകൊണ്ട്‌ കൂവി തുടങ്ങി..ഒന്നല്ല ..ഒരുപാട് തവണ.
                                                            
                               ...ശുഭം...

   

    


Saturday, July 6, 2013

പുനര്‍ജന്മം


മ്മയുടെ ഓരോ പ്രവര്‍ത്തിയും എനിക്ക് സുപരിചിതം പോലെയാണ്
അമ്മയുടെ ആ സ്നേഹവും തലോടലും വാത്സല്ല്യവും ചുംബനവുംഎല്ലാം...
ശബ്ദം പോലും അത് തന്നെ.
തെറ്റുകണ്ടാല്‍ അന്നും ശകാരിക്കറില്ലായിരുന്നു
കുസൃതി കൂടിപോയാല്‍ അച്ഛന്‍ അടിക്കാന്‍ വരും
അപ്പോഴെല്ലാം ഒരു പരിജയായി അമ്മ മുന്നിലുണ്ടാകും 
അതെ കൈപുണ്ണ്യമായിരുന്നുഅമ്മയ്ക്ക് 
ഇപ്പോഴും ഭക്ഷണം നാവിന്‍ തുമ്പില്‍ തൊടുമ്പോഴുംഅതിന്‍റസ്വാദ് മുമ്പൊരിക്കല്‍ അസ്വദിച്ചത് പോലെ തോന്നും.
അതെ പുനര്‍ജന്മമാണ് 
.....



Related Posts Plugin for WordPress, Blogger...