Friday, May 10, 2013

വീണ്ടും ആമയും മുയലും


   കടപ്പാട്:ഈസോപ്പ്
.....................

 ആമയുടെയും മുയലിന്‍റെയും ഓട്ടമത്സരം എല്ലാവര്‍ക്കും അറിയാവുന്നതാണ്.എന്നാല്‍ അവരുടെ തലമുറകള്‍ അത് തുടര്‍ന്ന് കൊണ്ടിരുന്നു . ഇത് ഈ കലഘട്ടത്തിലെ തലമുറയുടെ കഥയാണ്.
തലമുറകളായി നടന്നു വരുന്ന ഓട്ടമത്സരം പുതിയ തലമുറയ്ക്ക് ഹരവും വാശിയുമായിരുന്നു .തോറ്റവര്‍ക്ക് വിജയിക്കാനുള്ള വാശി , ജയിച്ചവര്‍ക്ക്‌ വീണ്ടും വിജയിക്കാനുള്ള വാശിയുമായിരുന്നു.അങ്ങനെ പുതിയ തലമുറ ആ മത്സരത്തിനു വീറോടെയും വാശിയൊടെയും ഒരുങ്ങി തയ്യാറായി നിന്നു .
  മുയലുകളുടെ പുതിയ തലമുറയുടെ കാരണവര്‍ പറഞ്ഞു
"നമ്മുടെ മുത്തച്ചന്മാരുടെ കാലം തൊട്ടേ ഈ മത്സരം നടന്നു വരുന്നു ,പക്ഷേ എല്ലാ മത്സരത്തിലും നമ്മുക്ക് തോല്‍വി മാത്രമേ ഉണ്ടായിട്ടുള്ളൂ ,ഇപ്രാവശ്യം ജയിക്കണം  "
  ആമയുടെ  പുതിയ തലമുറയുടെ കാരണവര്‍ പറഞ്ഞു
"കാലങ്ങളായുള്ള  ഓട്ടമത്സരത്തില്‍ നമ്മളാണ് ജയിക്കുന്നത് ,ഇപ്രാവശ്യവും അത് സംഭവിക്കണം "
      എന്തായാലും ഇപ്രാവശ്യത്തെ ഓട്ടമത്സരത്തിന് ഒരു പ്രത്യേകത ഉണ്ട് .ഈ മത്സരം നടക്കുന്നത് കാടിന്‍റെ രാജാവായ സിംഹരാജന്‍റെ  മേല്‍നോട്ടത്തിലാണ് .കാടു മുഴുക്കേ വിളിച്ചറിയിച്ചു കൊണ്ടാണ് ഈ മത്സരം നടത്തുന്നത്.ഈ വിവരം വിളിച്ചറിയിക്കാന്‍  പക്ഷികളോടായിരുന്നു ഏല്‍പ്പിച്ചത്,അവള്‍ എല്ലായിടത്തും ആ വിവരം വിളിച്ചറിയിച്ചു.
"കാട്ടിലെ എല്ലാവരും അറിയാന്‍ സിംഹരാജന്‍ അറിയിക്കുന്നത് , കാലാകാലങ്ങളായി നടന്നു വരുന്ന ആമ മുയല്‍ ഓട്ടമത്സരം ഇപ്രാവശ്യം സിംഹരാജന്‍റെ  മേല്‍നോട്ടത്തില്‍ നടക്കുകയാണ് ,മത്സരം പുഴയോരത്തുള്ള പുല്‍കാട്ടില്‍ ഇന്ന് സൂര്യന്‍ അസ്തമിക്കുന്നതിനു മുന്പ്‌ നടക്കുകയാണ് ,ഏവരെയും മത്സരം കാണാന്‍  സിംഹരാജന്‍  ക്ഷണിച്ചിരിക്കുന്നു "
         ആമകളുടെയും മുയലുകളുടെയും കൂട്ടത്തില്‍  നിന്ന് ഓരോ മത്സരാര്‍ത്ഥികളെ  അവരവര്‍ തെരഞ്ഞെടുത്തു.
       അങ്ങിനെ മത്സരം തുടങ്ങാറായി .കാടിന്‍റെ എല്ലാ ഭാഗത്ത്‌ നിന്നും മത്സരം കാണാന്‍ മൃഗങ്ങള്‍  മത്സരം നടക്കുന്ന പുഴയോരത്തുള്ള പുല്‍കാട്ടിലെത്തി.
മത്സരം നിയന്ദ്രിക്കാന്‍ കുരങ്ങനെയാണ് സിംഹരാജന്‍ ഏല്‍പ്പിച്ചത് .
കുരങ്ങന്‍ വിളിച്ചു പറഞ്ഞു
"മത്സരം ആരംഭിക്കാന്‍ പോവുകയാണ് .മത്സരാര്‍ത്ഥികള്‍ ഓട്ടം ആരംഭിക്കുന്ന സ്ഥലത്തേക്ക് വരിക "
മത്സരാര്‍ത്ഥികളായി ആമകളുടെയും മുയലുകളുടെയും പ്രതിനിധികല്‍ ഓട്ടം ആരംഭിക്കുന്ന സ്ഥലത്തേക്ക് കടന്നു വന്നു  മത്സരത്തിനുസജ്ജരായി നിന്നു .അവര്‍ പരസ്പരം വാശിയോടെ നോക്കി .
കുരങ്ങന്‍ പറഞ്ഞു "മത്സരം ആരംഭിക്കാന്‍ പോകുന്നു ....ദാ ....1.....2.....3.... ഓടിക്കോ "
കുരങ്ങന്‍റെ  അനുവാദം കേള്‍ക്കേണ്ട താമസം ആമയും മുയലും ഓടാന്‍ തുടങ്ങി ,ഓട്ടം തുടങ്ങിയപ്പോള്‍ തന്നെ മുയല്‍ ആമയെക്കള്‍ മുന്നിലെത്തി
കാഴ്ചക്കാരായ മൃഗങ്ങളെല്ലാം അവരെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി .
ആമയും മുയലും ഓടിക്കൊണ്ടേയിരുന്നു ,മുയല്‍ ഇടയ്ക്കു നിന്നു പിറകിലേക്ക് നോക്കി  ആമയെ കാണുന്നില്ല  ,മുയല്‍ അവിടെത്തന്നെ നിന്നു ,മുയലിനു കിതപ്പ് കാരണം കുറച്ചു നേരം അവിടെത്തന്നെ നിന്നു ,മുയല്‍ ഇടയ്ക്ക് കണ്ണടച്ചു ,മുയല്‍ കുറെ നേരം നിന്നുകൊണ്ട് തന്നെ ഉറക്കം തുടങ്ങി ,കാണികള്‍ മുയലിനോടു ഓടാന്‍ പറഞ്ഞു ,അവന്‍ ഉറക്കത്തില്‍ അതൊന്നും കേട്ടില്ല ,അതിനിടയി ആമ മുയലിനെ മറികടന്നു മുന്നോട്ട് കുതിച്ചു .കുറച്ചു കഴിഞ്ഞപ്പോള്‍ മുയല്‍ ഉറക്കം തൂങ്ങി കൊണ്ട് താഴേക്ക് വീണു .പെട്ടെന്ന് പിടഞ്ഞെഴുന്നേറ്റ് മുയല്‍ ഓടി.കാണികള്‍ മുയലിന്‍റെ ഓട്ടം കണ്ട് അന്തം വിട്ടു നിന്നു .എല്ലാവരും നിശബ്ദരായി നിന്നു ,പെട്ടെന്ന് മുയല്‍ ഓട്ടം നിര്‍ത്തി
അപ്പോഴാണ് മുയലിനു തനിക്കു പറ്റിയ അമളി മനസ്സിലായത്‌ . താന്‍ ഇപ്പോള്‍ ഓടിയത് ഓട്ടം ആരംഭിച്ച ഭാഗത്തേക്കാന് എന്ന് ,മുയല്‍ പിന്നെ അവിടെ നിന്നില്ല ഓട്ടംഅവസാനിക്കുന്ന ഭാഗത്തേക്ക് ഓടി .
ഓട്ടം അവസാനിക്കുന്നതിന്നു മുന്‍പ്  മുയല്‍ ആ കാഴ്ച കണ്ട് ഓട്ടം നിര്‍ത്തി .ആമ വിജയിച്ച് ആമയും സംഘവും തിരുച്ചു വരുന്ന കാഴ്ചയാണ് .മുയലിനു ആകെ വിഷമമായി ,അപ്പോഴേക്ക് മുയലിന്‍റെ കാരണവര്‍ വന്നു .ആമകളെ നോക്കി പറഞ്ഞു അടുത്ത പ്രാവശ്യം നമ്മള്‍ തീര്‍ച്ചയായും ജയിചിരിക്കും.
അപ്പോള്‍ ആമകളുടെ അടുത്ത തലമുറയില്‍ പെട്ട ചെറിയ ആമ പറഞ്ഞു
"അമ്മാവോ .... ഇങ്ങനെ എപ്പോഴും പറഞ്ഞു നടന്നാല്‍ പോര  അത്  പ്രവര്‍ത്തിച്ചു കാണിക്കണം, അപ്പോ നമ്മുക്ക് അടുത്ത മത്സരത്തില്‍ വെച്ച് കാണാം  "
മുയലും സംഘവും ഒന്നും മിണ്ടാതെ തിരിച്ച് പോയി .
Related Posts Plugin for WordPress, Blogger...